For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്ചാടുന്നത് ഈസിയായികുറയ്ക്കാം, ഇവ ശ്രദ്ധിച്ചാല്‍

|

അമിതവണ്ണവും കുടവയറും ഇന്നത്തെ കാലത്തെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇതിന്റെ പ്രധാന കാരണം ഇന്നത്തെ കാലത്തെ ജീവിത രീതി തന്നെയാണ്. ആരോഗ്യത്തിന്‌ ചൂട്‌ വെള്ളവും നാരങ്ങയും

മാറിക്കൊണ്ടിരിയ്ക്കുന്ന ഭക്ഷണ ശീലവും ജീവിത സാഹചര്യവും എല്ലാം പലപ്പോഴും കുടവയറിനും അമിതവണ്ണത്തിനും പ്രധാന കാരണമാകാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കാതെ വിട്ടു കളയുന്ന ചില കാര്യങ്ങളുണ്ട്.

അടിവയറിന് ചുറ്റും കരളിനു സമീപത്തുമായി കൊഴുപ്പ് അടിയുന്നതാണ് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവയെല്ലാം ഒഴിവാക്കാം എന്തൊക്കെയെന്ന് നോക്കാം.

നല്ല കൊഴുപ്പിന്റെ അഭാവം

നല്ല കൊഴുപ്പിന്റെ അഭാവം

നല്ല കൊഴുപ്പ് ശരീരത്തില്‍ ആവശ്യത്തിന് എത്താത്തത് വയറ് ചാടുന്നതിന് കാരണമാകും. പ്രത്യേകിച്ച് മോണോ സാച്ചുറേറ്റഡ് കൊഴുപ്പ്. പീനട്ട്, നെയ്യ് എന്നിവ ആവശ്യത്തിന് കഴിയ്ക്കുക. ഇത് ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

 എപ്പോഴും വിഷാദത്തിലിരിയ്ക്കുന്നത്

എപ്പോഴും വിഷാദത്തിലിരിയ്ക്കുന്നത്

എപ്പോഴും വിഷമിച്ചിരിയ്ക്കുന്നതും കുടവയറിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ്. ഇത്തരത്തിലുള്ള ഡിപ്രഷന്‍ നമ്മുടെ ഭക്ഷണ ശീലത്തെ കാര്യമായി തന്നെ ബാധിയ്ക്കുന്നു. ഇത് അമിതവണ്ണത്തിലേക്കും കുടവയറിലേക്കും എത്തിയ്ക്കും. കാലിന്റെ പെരുവിരലില്‍ ഈ മാറ്റമുണ്ടോ?

മഗ്നീഷ്യത്തിന്റെ കുറവ്

മഗ്നീഷ്യത്തിന്റെ കുറവ്

മഗ്നീഷ്യം ശരീരത്തിലെ 300-ലധികം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നതാണ്. മഗ്നീഷ്യം കൂടുതല്‍ കഴിയ്ക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂടുതല്‍ ഇലക്കറികളും നട്‌സും മത്സ്യവിഭവങ്ങളും ഉപയോഗിക്കുന്നത് മഗ്നീഷ്യത്തിന്റെ അളവ് കൃത്യമാക്കും. ഇത് അമിതവണ്ണത്തേയും കുടവയറിനേയും ചെറുക്കും.

 സോഡ ഉപയോഗിക്കുമ്പോള്‍

സോഡ ഉപയോഗിക്കുമ്പോള്‍

ഇന്നത്തെ തലമുറയ്ക്ക് സോഡാ പാനീയങ്ങളോട് ഒരു തരത്തില്‍ പറഞ്ഞാല്‍ ഭ്രമമാണ്. ഇത് അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും.

ആവശ്യത്തിന് ഉറക്കമില്ലായ്മ

ആവശ്യത്തിന് ഉറക്കമില്ലായ്മ

പലപ്പോഴും ആവശ്യത്തിന് ഉറങ്ങാന്‍ പറ്റാത്തതും തടി വര്‍ദ്ധിപ്പിക്കും. നല്ല രീതിയിലുള്ള ഉറക്കം ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ അമിതമായി ഉറങ്ങുന്നത് തടി വര്‍ദ്ധിപ്പിക്കും എന്നൊരു ധാരണയുണ്ട്. അത് തെറ്റാണെന്നാണ് ഗവേഷക അഭിപ്രായം.

 നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്റെ അഭാവമാണ് മറ്റൊരു പ്രശ്‌നം. ഇത് ദഹനവ്യവസ്ഥയെ വരെ പ്രശ്‌നത്തിലാക്കുന്നു. ആവശ്യത്തിന് ഫൈബര്‍ ശരീരത്തില്‍ എത്താത്തത് അമിതഭാരത്തിലേക്ക് നയിക്കും.

 ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമം

ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളില്‍ അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടും. ഈസ്ട്രജന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം.

English summary

reasons why you are gaining belly fat some of them are easy to correct

Here are a few scientific reasons why any weight you gain seems to go straight to your tummy and stay there.
Story first published: Wednesday, September 7, 2016, 13:21 [IST]
X
Desktop Bottom Promotion