Latest Updates
-
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി
ആരോഗ്യത്തിന് ചൂട് വെള്ളവും നാരങ്ങയും
രാവിലെ ഉറക്കം ഉണര്‍ന്നാലുടന്‍ ഉന്മേഷം ലഭിക്കാന്‍ ഒരു കപ്പ് ചൂട് കാപ്പിയോ ചായയോ കുടിക്കുക എന്നതാണ് നമ്മളുടെ പതിവ്. ഇത് പലര്‍ക്കും ഒരു ശീലമായി മാറിയിട്ടുണ്ട്. എന്നാല്‍, ഇതിന് പകരം ഒരു ഗ്ലാസ്സ് ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. ഒരു ശരാശരി മനുഷ്യന് ഭക്ഷണം ഇല്ലാതെ മൂന്നാഴ്ച വരെ ജീവിക്കാന്‍ കഴിയും എന്നാല്‍, വെള്ളമില്ലാതെ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ജീവിക്കുക സാധ്യമല്ല. പ്രായമാകാതെ പ്രായമാകുന്നുവോ, ശീലങ്ങള്‍ മാറ്റാം
രാവിലെ ഉണര്‍ന്നതിന് ശേഷം ആദ്യം നാരങ്ങനീര് ചേര്‍ത്ത ചൂടു വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും ഇത് സഹായിക്കും. അധിക കൊഴുപ്പ് ഇല്ലാതാക്കി ആകാര ഭംഗി വീണെടുക്കാന്‍ ഈ പാനീയം സഹായിക്കും. ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പെക്ടിന്‍ എന്നറിയപ്പെടുന്ന അലിയുന്ന ഫൈബര്‍ നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്.

മലബന്ധത്തെ പ്രതിരോധിക്കാന്‍ നാരങ്ങ നീര് ചേര്‍ത്ത ചൂട് വെള്ളം മികച്ചതാണ്.കുടല് പ്രദേശങ്ങളെ ഉത്തേജിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട്. വളരെ എളുപ്പത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയത് മാലിന്യങ്ങള്‍ പുറന്തള്ളാന്‍ ഇത് ശരീരത്തെ സഹായിക്കും.

നാരങ്ങ നീര് ചേര്‍ത്ത ചൂട് വെള്ളം ദഹനം മെച്ചപ്പെടുത്തും. നാരങ്ങ കൂടുതല്‍ പിത്തരസം ഉത്പാദിപ്പിക്കാന്‍ കരളിനെ സഹായിക്കും. കട്ടികൂടിയ ആഹാരങ്ങള്‍ പെട്ടെന്ന് ദഹിക്കാനും അവശ്യഘടകങ്ങള്‍ ഉപയോഗിക്കാനും ഇത് സഹായിക്കും. നെഞ്ചെരിച്ചിലും വയര്‍ വീര്‍ക്കലും ഉണ്ടെങ്കില്‍ വയറിന് ആശ്വാസം ലഭിക്കാന്‍ ഈ പാനീയം നല്ലതാണ്.

ലസിക സംവിധാനത്തെ വൃത്തിയാക്കാനും ഈ മിശ്രിതം മികച്ചതാണ്. ലസിക ഗ്രന്ഥിയില്‍ അടിഞ്ഞ് കൂടിയിട്ടുള്ള വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. കൂടാതെ ശരീരത്തിലെ പിഎച്ച് നില സന്തുലിതമാക്കാനും സഹായിക്കും. കൂടാതെ ഈ മിശ്രിതം ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരളിനെ സഹായിക്കും.

നാരങ്ങനീര് ചേര്‍ത്ത ചൂട് വെള്ളത്തില്‍ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ക്ഷീണം അകറ്റി ഊര്‍ജ്ജം നല്കാന് ഇത് സഹായിക്കും. നാരങ്ങയുടെ ഗന്ധം ഉന്മേഷം നല്കാന് സഹായിക്കും. ചര്‍മ്മത്തിന് സ്വാഭാവികമായി തിളക്കം നല്കാന് ഈ പാനീയം മികച്ചതാണ്. രക്തം ശുദ്ധീകരിക്കാനുള്ള ഇതിന്റെ കഴിവ് ചര്‍മ്മത്തിന് തെളിച്ചം നല്കാന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

