അര നാരങ്ങ മതി ദിവസവും അരക്കിലോ കുറയ്ക്കാം

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കായി പലപ്പോഴും പല മാര്‍ഗ്ഗങ്ങളും പലരും പറഞ്ഞ് കൊടുക്കാറുണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് മടുത്ത് യാതൊരു വിധത്തിലുള്ള മാറ്റങ്ങളും ഇല്ലാതിരിയ്ക്കുന്നവര്‍ ചുരുക്കമല്ല. പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളാണ് നമ്മള്‍ പരീക്ഷിച്ച് തോറ്റിട്ടുള്ളത്. കട്ടന്‍ചായയില്‍ അല്‍പം നാരങ്ങ നീര് ചേര്‍ക്കാം

എന്നാല്‍ ഇനി നമ്മുടെ സാധാരണ നാരങ്ങ കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് പരിഹരിയ്ക്കാം. പലരും ഭക്ഷണം നിയന്ത്രിച്ചും വ്യായാമം ശീലമാക്കിയും പലപ്പോഴും തടി കുറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ അരമുറി നാരങ്ങ കൊണ്ട് ദിവസവും അരക്കിലോ കുറയ്ക്കാം. എങ്ങനെയെന്ന് നോക്കാം. വയറ്ചാടുന്നത് ഈസിയായികുറയ്ക്കാം, ഇവ ശ്രദ്ധിച്ചാല്‍

 ദഹനം തന്നെ പ്രധാനം

ദഹനം തന്നെ പ്രധാനം

ദഹനത്തിന് തന്നെയാണ് പലപ്പോഴും തടി കുറയ്ക്കുന്ന കാര്യത്തില്‍ പ്രധാന പങ്ക്. നാരങ്ങ നീരില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ആസിഡ് മധുരം കഴിയ്ക്കുന്നത് മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഇത് തടി വര്‍ദ്ധിപ്പിക്കാതെയും ദഹനം കൃത്യമാക്കിയും തടി വര്‍ദ്ധിപ്പിക്കാതെ സഹായിക്കുന്നു.

 സ്‌റ്റെപ് 1

സ്‌റ്റെപ് 1

ഒരു നാരങ്ങ പകുതി മുറിച്ച് ഒരു ഗ്ലാസ്സില്‍ അല്‍പം വെള്ളമെടുത്ത് അതിലേക്ക് നാരങ്ങ പിഴിയുക. ഒരിക്കലും തണുത്ത വെള്ളം ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ ദഹനത്തെ പ്രശ്‌നത്തിലാക്കുന്നു.

സ്റ്റെപ് 2

സ്റ്റെപ് 2

നാരങ്ങ വെള്ളത്തില്‍ ഒരിക്കലും പഞ്ചസാര ഇടരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. പ്രമേഹം വര്‍ദ്ധിച്ച് തടി കൂടാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും നാരങ്ങയില്‍ പഞ്ചസാര ഇടരുത്. ഇത് അതിരാവിലെ വെറും വയറ്റില്‍ കഴിയ്ക്കാവുന്നതാണ്. തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കിയാല്‍ വിഷം

 സ്റ്റെപ് 3

സ്റ്റെപ് 3

നാരങ്ങ വെള്ളത്തോടൊപ്പം തേന്‍ മിക്‌സ് ചെയ്യാം. വെറും വയറ്റില്‍ നാരങ്ങയും തേനും കഴിച്ചാല്‍ ഏത് ഇളകാത്ത തടിയും ഇളകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 സ്റ്റെപ് 4

സ്റ്റെപ് 4

ദിവസവും ഈ പാനീയം ശീലമാക്കിയാല്‍ ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് കുറയുന്നു. ഇത് ദഹനത്തെ കൃത്യമാക്കുകയും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ചെയ്യുന്നു. പുരുഷന്‍മാര്‍ ദിവസവും കാബേജ് കഴിച്ചാല്‍

English summary

How to use half lemon daily to lose weight

Without proper digestive system, losing weight will be slower and more difficult. Here we explained how to use half lemon daily to lose weight.