For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കിയാല്‍ വിഷം

|

തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. എന്നാല്‍ തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോള്‍ വീണ്ടും ചൂടാക്കുന്നുണ്ടോ? എങ്കില്‍ അത് അപകടമാണ്. ഇത്തരത്തില്‍ നമ്മള്‍ കാണിച്ച് കൂട്ടുന്ന അറിവില്ലായ്മ നമ്മുടെ ആരോഗ്യത്തെ എന്നന്നേക്കുമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്തുകൊണ്ട് തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്ന് പറയുന്നു.നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നത്. പഠനങ്ങളില്‍ നിന്നും തെളിയിക്കപ്പെട്ടതാണ് ഇക്കാര്യം. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ഇക്കാര്യം തെളിവു സഹിതമാണ് നമുക്ക് മുന്നില്‍ നിരത്തുന്നത്.

 വെള്ളം ചൂടാക്കുന്നതെന്തിന്?

വെള്ളം ചൂടാക്കുന്നതെന്തിന്?

വെള്ളം ചൂടാക്കി കുടിയ്ക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് നല്ലത്. വെള്ളം ചൂടാക്കുമ്പോള്‍ അതിലെ സംയുക്തങ്ങള്‍ നീരാവിയാവുകയും ഗ്യാസ് ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ടാണ് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ആരോഗ്യകരമെന്ന് പറയുന്നത്.

 വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍

വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍

വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ അതിലടങ്ങിയിട്ടുള്ള ധാതുക്കളും വാതകങ്ങളും രാസമാറ്റത്തിന് വിധേയമാകും. ഇത് പിന്നീട് അപകടകരമായ രാസവസ്തുക്കളായി രൂപം മാറുന്നു.

നൈട്രേറ്റ്‌സ്

നൈട്രേറ്റ്‌സ്

ഭൂമിയില്‍ എല്ലായിടത്തും കാണപ്പെടുന്ന ഒന്നാണ് നൈട്രേറ്റ്. മണ്ണിലും വെള്ളത്തിലും വായുവിലും എന്നു വേണ്ട എല്ലാ വസ്തുക്കളിലും നൈട്രേറ്റ് കാണപ്പെടുന്നുണ്ട്. ചൂടാക്കിയ വെള്ളം വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റ് നൈട്രോസാമിന്‍സ് ആയി മാറും. ഇത് വിഷമാണ്.

ക്യാന്‍സര്‍ കാരണം

ക്യാന്‍സര്‍ കാരണം

ക്യാന്‍സറിന് കാരണമാകുന്ന വിഷമാണ് നൈട്രോസാമിന്‍സ് എന്നത്. ഇത് രക്താര്‍ബുദത്തിനും കുടല്‍, ആമാശയം, പാന്‍ക്രിയാസ് തുടങ്ങിയ ക്യാന്‍സറിനും കാരണമാകും.

ഫ്‌ളൂറൈഡ്

ഫ്‌ളൂറൈഡ്

ജലത്തില്‍ ഫ്‌ളൂറൈഡിന്റെ അംശം ഉണ്ട്. ഇത് വീണ്ടും ചൂടാക്കുമ്പോള്‍ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിയ്ക്കുന്നത്.

 ആര്‍സനിക്

ആര്‍സനിക്

ആര്‍സനിക് അടിഞ്ഞ് കൂടല്‍ പലപ്പോഴും വിഷബാധയ്ക്ക് കാരണമാകും. ക്യാന്‍സര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ആര്‍സനിക് മൂലം ഉണ്ടാവുന്നത്.

English summary

Why You Should Never Reboil Water Again

We are all guilty of it. Putting the kettle on to boil water and then forgetting about it. The hot water cools down, and consequently, we boil the same water again.
Story first published: Wednesday, September 14, 2016, 12:21 [IST]
X
Desktop Bottom Promotion