For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവ് വേദന അകറ്റാന്‍ ആനന്ദ ബലാസനം

By Super Admin
|

ജോലി ചെയ്യുന്നവര്‍ സ്ഥിരമായി പരാതിപ്പെടുന്ന ഒരു കാര്യമാണ് നടുവ് വേദന. പ്രത്യേകിച്ച് ഏറെ സമയം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക്. മറ്റൊരു വിഭാഗം പരുക്കുകളേല്‍ക്കാനിടയുള്ള കായികരംഗത്തുള്ളവരാണ്. നടുവിനും നട്ടെല്ലിനും പരുക്കേല്‍ക്കുമ്പോള്‍ അവര്‍ വേദനയെപ്പറ്റി പരാതിപ്പെടും. അനേകമാളുകള്‍ നടുവ് വേദനയ്ക്ക് ശമനം കിട്ടാനായി സ്പ്രേകളും വേദനാസംഹാരികളും ഉപയോഗിക്കുന്നവരാണ്.

Ananda Balasana (Happy Baby Pose) For Lower Back Pain

നടുവ് വേദനയ്ക്കുള്ള ഏറ്റവും മികച്ച പരിഹാരം യോഗയാണ്. ആനന്ദബലാസനം അഥവാ 'ഹാപ്പി ബേബി പോസ്' നടുവ് വേദനയ്ക്ക് ശമനം ഉത്തമമാണ്. ആനന്ദ ബലാസനം എന്ന വാക്ക് ഉറവെടുത്തത് സന്തോഷം എന്നര്‍ത്ഥമുള്ള 'ആനന്ദം', ശാരീരികനില എന്നര്‍ത്ഥം വരുന്ന 'ആസനം' എന്നീ സംസ്കൃത വാക്കുകളില്‍ നിന്നാണ്.

ഇത് ചെയ്യാന്‍ എളുപ്പമുള്ള യോഗാസനമാണെങ്കിലും ചിലര്‍ക്ക് വിഷമകരമായി തോന്നാം. ചെയ്യാന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ബ്ലാങ്കറ്റ് ഉപയോഗിക്കുകയും കഴുത്തിന് പിന്നില്‍ വെയ്ക്കുകയും ചെയ്യാം. എന്നിരുന്നാലും തുടര്‍ച്ചയായി പരിശീലിക്കുന്നത് വഴി എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. ആനന്ദ ബലാസനം ചെയ്യാനുള്ള ക്രമം താഴെ പറയുന്നു.

Ananda Balasana (Happy Baby Pose) For Lower Back Pain

1. നില്‍ക്കുന്ന നിലയില്‍ നിന്ന് സാവധാനം മലര്‍ന്ന് കിടക്കുക.

2. രണ്ട് കാലുകളും ഉയര്‍ത്തുക. രണ്ട് കാല്‍മുട്ടുകളും നെഞ്ചിനോട് ചേര്‍ന്നാണെന്ന് ഉറപ്പു വരുത്തുക.

3. കാലിന്‍റെ തള്ളവിരലുകള്‍ കൈകള്‍ കൊണ്ട് പിടിക്കുക.

4. കൈകള്‍ നിവര്‍ത്തുകയും കൈകള്‍ കൊണ്ട് വിരലില്‍ പിടിക്കുകയും ചെയ്യുക.

5. മുതുകെല്ലിന്‍റെ അടിഭാഗവും നട്ടെല്ലിന്‍റെ അടിഭാഗവും തലയ്ക്കൊപ്പം തറയില്‍ സ്പര്‍ശിക്കണം.

6. ഉപ്പൂറ്റി ഉയര്‍ത്തി വെയ്ക്കുകയും കൈകള്‍ ഉപയോഗിച്ച് പുറകിലേക്ക് വലിക്കുകയും ചെയ്യുക.

7. കഴുത്തിന്‍റെ പിന്‍ഭാഗം, തോള്‍, പുറം എന്നിവ തറയില്‍ അമര്‍ന്നിരിക്കണം.

8. ഗാഡമായി ശ്വാസമെടുത്ത് 20-30 സെക്കന്‍ഡ് പിടിച്ച് നിര്‍ത്തുക.

9. പൂര്‍വ്വസ്ഥാനത്തേക്ക് തിരികെ വരികയും 3-4 തവണ ആവര്‍ത്തിക്കുകയും ചെയ്യുക.

Ananda Balasana (Happy Baby Pose) For Lower Back Pain

ആനന്ദ ബലാസനം ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ - നട്ടെല്ല്,നാഭി എന്നിവ നിവര്‍ത്താന്‍ സഹായിക്കുന്നു. പിന്‍തുടഞരമ്പ്, ഉള്‍ത്തുടയുടെ ഞരമ്പ് എന്നിവ വികസിപ്പിക്കാന്‍ സഹായിക്കുന്നു. ക്ഷീണം, സമ്മര്‍ദ്ദം എന്നിവ അകറ്റാനും മനശാന്തി ലഭിക്കാനും ത്രികാസ്ഥിക്ക് ആശ്വാസം നല്‍കാനും ഇത് ഫലപ്രദമാണ്. ദഹനം മെച്ചപ്പെടുത്താനും നെഞ്ചും തോളും വിരിഞ്ഞ് കിട്ടാനും ആനന്ദബലാസനം ഫലപ്രദമാണ്.

English summary

Ananda Balasana (Happy Baby Pose) For Lower Back Pain

Yoga asana is one of the best treatment options for lower back pain. Read here to learn more on how yoga helps ease lower back pain.
Story first published: Friday, August 26, 2016, 14:18 [IST]
X
Desktop Bottom Promotion