Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് കഴിക്കുന്ന ഭക്ഷണങ്ങള്‍. അത് ആരോഗ്യകരമാണോ അല്ലയോ എന്നത് ആദ്യം ഉറപ്പ് വരുത്തണം. പച്ചക്കറികളെ പൊതുവേ ഒഴിവാക്കാന്‍ ആരും പറയുകയില്ല. എന്നാല്‍ ചിലപ്പോള്‍ അമിതമായി ഉപയോഗിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ചില പച്ചക്കറികള്‍ ചെറിയ ചില പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നു. നമുക്ക് ഏറെ പ്രിയപ്പെട്ട കോളിഫ്ളവര്‍ അത്തരത്തില്‍ ഒന്നാണ്. പലപ്പോഴും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മുന്നിലാണെങ്കില്‍ പോലും അമിതമായി കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. ഫൈറ്റോ ന്യൂട്രിയന്റുകള്‍, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, അവശ്യ വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പന്നമായ കോളിഫ്ളവര്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നത് പോലെ തന്നെ അമിത ഉപയോഗം ചെറിയ ദോഷഫലങ്ങളും നല്കുന്നു.
ആരോഗ്യകരമായ പല ഭക്ഷണങ്ങളെയും പോലെ അമിതമായി ഉപയോഗിക്കുന്നത് ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. അത് മാത്രമല്ല ചില പ്രത്യേക ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരോ അല്ലെങ്കില്‍ സ്ഥിരമായി ഉപയോഗിക്കുന്നതോ അല്പം ശ്രദ്ധിക്കണം. കാരണം അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ഇത് ഏതൊക്കെ തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത് എന്തൊക്കെയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

വയറിനുണ്ടാവുന്ന അസ്വസ്ഥതകള്‍
കോളിഫ്ളവറിന്റെ ഉപയോഗം പലപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ക്രൂസിഫറസ് പച്ചക്കറി കുടുംബത്തില്‍ പെടുന്നതാണ്. അത് മാത്രമല്ല റാഫിനോസ് എന്ന സങ്കീര്‍ണ്ണമായ പഞ്ചസാര അടങ്ങിയിരിക്കുന്നതാണ് എന്നത് പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലാക്കും. ഈ പഞ്ചസാര ചെറുകുടലില്‍ എളുപ്പത്തില്‍ ദഹിക്കുന്നില്ല എന്ന് മാത്രമല്ല ഇത് വന്‍കുടലിലെ ബാക്ടീരിയകളെ പുളിപ്പിക്കുകയും ചെയ്യുന്നു. ഇത് കഴിക്കുന്നവരില്‍ പലപ്പോഴും ഗ്യാസ് രൂപീകരണം, വയറുവേദന, വയറുവേദന, വയറിന് കനം എന്നി അവസ്ഥകളുണ്ടാവും. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. പലപ്പോഴും കുടലിന്റെ ആരോഗ്യത്തെ ഇത് മോശമായി ബാധിക്കുന്നു. ഈ അവസ്ഥയില്‍ മിതമായി കഴിക്കുന്നതിനാണ് എപ്പോഴും ശ്രദ്ദിക്കേണ്ടത്.
തൈറോയ്ഡ് പ്രശ്നങ്ങള്‍
തൈറോയ്ഡ് പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവരില്‍ പലപ്പോഴും ഒഴിവാക്കേണ്ട ഒന്നാണ് കോളിഫ്ളവര്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. അത് മാത്രമല്ല കോളിഫ്ളവറിലെ ഗോയിട്രോജന് അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ അയോഡിന്‍ ഉപയോഗിക്കുന്നതിനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നു. അത് മാത്രമല്ല മെറ്റബോളിസം മന്ദഗതിയിലാവുകയും ചെയ്യുന്നു. പലപ്പോഴും സ്ഥിരമായി കോളിഫ്ളവര്‍ കഴിക്കുന്നവരില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇവര്‍ കോളിഫ്ലവര്‍ പോലുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ പരിമിതപ്പെടുത്താനോ ഒഴിവാക്കാനോ ഡോക്ടര്‍മാര്‍ പറയുന്നു.

അലര്‍ജിക്ക് കാരണമായേക്കാം
ചില ആളുകളില്‍ അലര്‍ജി പോലുള്ള അവസ്ഥകളിലേക്ക് കോളിഫ്ളവര്‍ എത്തിക്കുന്നു. എന്നാല്‍ അത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ്, ചുണ്ടുകളുടേയോ മുഖത്തിന്റേയോ വീക്കം, ശ്വാസതടസ്സം, ദഹനനാളത്തില്‍ അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്നു. എന്നാല്‍ ഇത് വളരെ അപൂര്‍വ്വമായിരിക്കും എന്നതില്‍ സംശയം വേണ്ട. സാധാരണ ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഭക്ഷണ അലര്‍ജികളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
വിശപ്പിനെ കുറയ്ക്കുന്നു
പലപ്പോഴും വിശപ്പിനേയും അതുപോലെ തന്നെ ശരീരത്തിലെ ഊര്ജ്ജനിലയേയും കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് ഇക്കാര്യങ്ങള്‍ എന്നതില്‍ സംശയം വേണ്ട. കാരണം കോളിഫ്ളവറില്‍ നാരുകള്‍ കൂടുതലാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ അമിതമായി കഴിക്കുന്നത് വഴി നിങ്ങളുടെ വിശപ്പ് കുറയുകയും അത് പലപ്പോഴും നിങ്ങളുടെ വയറ് നിറഞ്ഞതായി തോന്നുന്നതിനും അത് വഴി നിങ്ങള്‍ക്ക് ഈര്ജ്ജനില കുറയുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്. അത് മാത്രമല്ല വൈവിധ്യമാര്‍ന്ന ആരോഗ്യകരമായ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള സാഹചര്യത്തെ ഇത് വഴി ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇതും ശ്രദ്ധിക്കണം.
ആരെല്ലാം ശ്രദ്ധിക്കണം
കോളിഫ്ളവര്‍ കഴിക്കുന്നതില്‍ നിന്ന് ആരെല്ലാമാണ് വിട്ടു നില്‍ക്കേണ്ടത് എന്ന് നോക്കാം. അതില്‍ അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. കൂടാതെ കിഡ്നിസ്റ്റോണ്‍, പിത്താശയക്കല്ല് പോലുള്ളവയുള്ള ആളുകള്‍ കോളിഫ്ളവര്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല രക്തം കട്ട പിടിക്കുന്നതിലെ തകരാറുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കോളിഫ്ളവറിലെ പൊട്ടാസ്യം കാരണമാകുന്നു. ഇത്തരം ആളുകള്‍ അതുകൊണ്ട് തന്നെ കോളിഫ്ളവര്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
