Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍. കാരണം എന്താണ് കഴിക്കുന്നത് അതാണ് ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നതും ഗുണങ്ങളിലേക്ക് എത്തിക്കുന്നതും. ആരോഗ്യകരമായ ഭക്ഷണശീലമാണ് എല്ലാത്തിനും ആധാരം. അതില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മാറ്റങ്ങള്‍ നല്കുന്നു. പേശികളുടെ ആരോഗ്യം, ശരീരത്തിലെ ദ്രാവകത്തിന്റെ സന്തുലിതാവസ്ഥ, രക്തസമ്മര്‍ദ്ദം കൃത്യമായി നിലനിര്‍ത്തുക തുടങ്ങിയ ഗുണങ്ങള്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം മൂലം ലഭിക്കുന്നു.
എന്നാല്‍ അതിന് വേണ്ടി സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. പോഷക ഉപഭോഗത്തില്‍ എന്തുകൊണ്ടും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍. ഏതൊക്കെ ഭക്ഷണങ്ങളാണ് അതിനായി ദൈനംദിന ജീവിതത്തില്‍ അനിവാര്യമായി വേണ്ടത് എന്ന് നോക്കാം. അത് മാത്രമല്ല പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ബീറ്റ്റൂട്ട് ഹൃദയാരോഗ്യത്തിന്
ആരോഗ്യ സംരക്ഷണത്തിന് ബീറ്റ്റൂട്ട് വളരെയധികം സഹായിക്കുന്നു. പലപ്പോഴും ഒരു കപ്പ് വേവിച്ച ബീറ്റ്റൂട്ടില്‍ 1,200 മില്ലിഗ്രാമില്‍ കൂടുതല്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ദൈനംദിന ഭക്ഷണങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബീറ്റ്റൂട്ട്. ഇത് കഴിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ഹൃദയം, തലച്ചോറ്, കരള്‍ എന്നിവയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ബീറ്റ്റൂട്ട് ചേര്‍ക്കുന്നത് മൂലം അത് ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് തക്കാളി
ഇന്നത്തെ ജീവിത ശൈലിയില്‍ രക്തസമ്മര്‍ദ്ദം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അത് മാത്രമല്ല പലരും ഇത് സാധാരണ പ്രശ്നമായാണ് കണക്കാക്കുന്നത്. എന്നാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് വേണ്ടി സഹായിക്കുന്നതില്‍ പൊട്ടാസ്യം വളരെ സഹായിക്കുന്നു. അതിന് തക്കാളി ശീലമാക്കാവുന്നതാണ്. കാരണം ഒരു കപ്പ് തക്കാളിയില്‍ വാഴപ്പഴത്തില്‍ ഉള്ളതിനേക്കാള്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് വഴി നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാവുന്നു.
ഹൃദയാരോഗ്യത്തിന് അവോക്കാഡോ
ആവൊക്കാഡോ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കാരണം ഒരു പഴത്തില്‍ ഏകദേശം 700 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ ഹൃദയാരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. കാരണം ഇതിലുള്ളത് ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളുമാണ്. ഇത് ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

മൊത്തത്തിലുള്ള ആരോഗ്യത്തിന് ചീര
ചീര പച്ചക്കറികളുടെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇതില്‍ പൊട്ടാസ്യം മാത്രമല്ല ഇരുമ്പ്, വിറ്റാമിന്‍ കെ, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ സുപ്രധാന പോഷകങ്ങള്‍ ധാരാളമുണ്ട്. അത് മാത്രമല്ല ഒരു കപ്പ് വേവിച്ച ചീരയില്‍ 800 മില്ലിഗ്രാമില്‍ കൂടുതല്‍ പൊട്ടാസ്യം ഉണ്ട്, കൂടാതെ ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഊര്‍ജ്ജത്തിനും സഹായിക്കുന്നു. സ്ഥിരമായി ചീര ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പോഷകങ്ങള്‍ക്ക് മധുരക്കിഴങ്ങ്
പൊട്ടാസ്യത്തിന്റെ കലവറയാണ് മധുരക്കിഴങ്ങ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതുമാണ്. കാരണം ഇതില്‍ ഏകദേശം 540 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. കൂടാതെ നാരുകളുടെയും വിറ്റാമിന്‍ എയുടെയും കലവറയായതിനാല്‍ ഇത് ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ജലാംശം നിലനിര്‍ത്താന്‍ തേങ്ങാവെള്ളം
നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും തേങ്ങാവെള്ളം. കാരണം ശരീരത്തിലെ പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഇലക്ട്രോലൈറ്റ് ആണ് തേങ്ങാവെള്ളം. അത് മാത്രമല്ല ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ 600 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട്. ഇത് നിങ്ങളില്‍ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications