For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനിയും ജലദോഷവും ഉള്ളപ്പോള്‍...

|

പനിയും ജലദോഷവും ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാം. തണുപ്പുള്ള കാലാവസ്ഥ, ചൂടുള്ള കാലാവസ്ഥ എന്ന് ഇതിന് വ്യത്യാസങ്ങളുമില്ല. ഏതു പ്രായക്കാര്‍ക്കും വരികയും ചെയ്യും.

പനിയ്ക്കും കോള്‍ഡിനും പെട്ടെന്നുള്ള പരിഹാരങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ചില വീട്ടു വൈദ്യങ്ങളുണ്ട്, ഇതില്‍ നിന്നും ആശ്വാസം നല്‍കാന്‍. ഇംഗ്ലീഷ് മരുന്നുകളേക്കാള്‍ ഇവ ചിലപ്പോള്‍ ഗുണം ചെയ്തുവെന്നും വരും.

ഇത്തരം ചില വീട്ടുവൈദ്യങ്ങളെക്കുറിച്ച് അറിയൂ.

പനിയും ജലദോഷവും ഉള്ളപ്പോള്‍...

പനിയും ജലദോഷവും ഉള്ളപ്പോള്‍...

ഹെര്‍ബല്‍ ടീ പനിയ്ക്ക് നല്ലൊരു പരിഹാരമാര്‍ഗമാണ്. ചായയില്‍ അല്‍പം കുരുമുളക്, ഇഞ്ചി എന്നിവ ചേര്‍ത്താല്‍ കൂടുതല്‍ ഗുണമുണ്ടാകും. കുരുമുളകു കാപ്പി കോള്‍ഡിനും പനിയ്ക്കും പറ്റിയ നല്ലൊരു പരിഹാരമാര്‍ഗമാണ്.

പനിയും ജലദോഷവും ഉള്ളപ്പോള്‍...

പനിയും ജലദോഷവും ഉള്ളപ്പോള്‍...

ഫലവര്‍ഗങ്ങള്‍ കോള്‍ഡുള്ളപ്പോള്‍ കഴിയ്ക്കാതിരിക്കുകയാണ് വേണ്ടതെന്ന് പലരു പറയാറുണ്ട്. എന്നാല്‍ ഓറഞ്ച്, മുസമ്പി, ചെറുനാരങ്ങ തുടങ്ങിയവ പോലുള്ള സിട്രസ് ഫലവര്‍ഗങ്ങള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കും. പ്രത്യേകിച്ച് പുകവലിയുള്ളവര്‍ ഇത്തരം ഫലങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക തന്നെ വേണം.

പനിയും ജലദോഷവും ഉള്ളപ്പോള്‍...

പനിയും ജലദോഷവും ഉള്ളപ്പോള്‍...

വെളുത്തുള്ളി കോള്‍ഡ്, പനി എന്നിവ തടയാന്‍ പറ്റിയ നല്ലൊരു വഴിയാണ്. ഇവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പനിയും ജലദോഷവും ഉള്ളപ്പോള്‍...

പനിയും ജലദോഷവും ഉള്ളപ്പോള്‍...

നോണ്‍വെജ് കഴിയ്ക്കുന്നവരാണെങ്കില്‍ ചിക്കന്‍ സൂപ്പ് കഴിയ്ക്കാം. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനും അസുഖത്തില്‍ നിന്നും മോചനം ലഭിയ്ക്കാനും ഇത് സഹായിക്കും. വെജിറ്റേറയിന്‍കാരാണെങ്കില്‍ പച്ചക്കറി സൂപ്പ് കഴിയ്ക്കാം.

പനിയും ജലദോഷവും ഉള്ളപ്പോള്‍...

പനിയും ജലദോഷവും ഉള്ളപ്പോള്‍...

ഇഞ്ചി കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും അസുഖങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കും. ഇഞ്ചിനീരില്‍ അല്‍പം തേന്‍ ചേര്‍്ത്ത് കഴിയ്ക്കുന്നത് പല അസുഖങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ്.

പനിയും ജലദോഷവും ഉള്ളപ്പോള്‍...

പനിയും ജലദോഷവും ഉള്ളപ്പോള്‍...

പനിയും കോള്‍ഡുമുള്ളപ്പോള്‍ ധാരാളം പാനീയങ്ങള്‍ കുടിയ്ക്കുക. ചൂടുള്ള വെള്ളമാകും, പഴച്ചാറുകളാകാം, ചെറുനാരങ്ങാനീരാകാം. ഹെര്‍ബല്‍ ടീ, ലെമണ്‍ ടീ, ജിഞ്ചര്‍ ടീ എന്നിവയും നല്ല വഴികള്‍ തന്നെ.

പനിയും ജലദോഷവും ഉള്ളപ്പോള്‍...

പനിയും ജലദോഷവും ഉള്ളപ്പോള്‍...

വെറ്റമിന്‍ ബി6, ബി12 എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കൊഴുപ്പു കളഞ്ഞ പാല്‍ അല്‍പം ചൂടുവെള്ളം ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതു തന്നെ.

പനിയും ജലദോഷവും ഉള്ളപ്പോള്‍...

പനിയും ജലദോഷവും ഉള്ളപ്പോള്‍...

നല്ല ഉറക്കവും വളരെ പ്രധാനം തന്നെ. ശരീരം ക്ഷീണിക്കുന്ന സമയമാണിത്. ഇതുകൊണ്ടുതന്നെ വിശ്രമവും വളരെ പ്രധാനം. വ്യായാമം തുടങ്ങിയവ ഈ സമയത്ത് ഒഴിവാക്കുക.

പനിയും ജലദോഷവും ഉള്ളപ്പോള്‍...

പനിയും ജലദോഷവും ഉള്ളപ്പോള്‍...

അധികസമയം ടിവി കാണുക, വായിക്കുക തുടങ്ങിയ ശീലങ്ങളും ഒഴിവാക്കാം. ഇത് കണ്ണിനും ശരീരത്തിനും കൂടുതല്‍ ക്ഷീണമുണ്ടാക്കും.

English summary

Health, Body, Fever, Flu, Food, Television, Non Veg, Sleep, Eyes,ആരോഗ്യം, ശരീരം, പനി, കോള്‍ഡ്, ഭക്ഷണം, ടിവി, കണ്ണ്, നോണ്‍ വെജ്, ഉറക്കം

Dealing with cold or flu can really be frustrating as it stagnates our day to day work. It also leaves us with a low feeling for all day. It is important for us to keep a check on what all we eat or drink because, even that might trigger flu, leading us to get bed ridden. Taking care of what we drink and eat might help prevent or treat these common illnesses.
 
Story first published: Monday, February 11, 2013, 11:43 [IST]
X
Desktop Bottom Promotion