Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ
ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ വരുമെന്ന് പറയാറുണ്ട്. അസിഡിറ്റി, ഗ്യാസ് എന്നിവയാണ് ഈ നെഞ്ചെരിച്ചിലിന് കാരണവുമാകുന്നത്.
ചില ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ വരുത്തുമെങ്കിലും ചിലവ നെഞ്ചെരിച്ചില്‍ വരുന്നത് തടയുകയും ചെയ്യും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. ഇവ ഉപയോഗിക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ കുറയ്ക്കുമെന്ന് ചുരുക്കം.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ
നെഞ്ചെരിച്ചില്‍ മാറ്റുന്ന ഭക്ഷണങ്ങളില്‍ പ്രധാനം തൈരാണ്. ഇത് ശരീരത്തിന് തണുപ്പേകുകയാണ് ചെയ്യുന്നത്. മസാല കൂടുതലായ ഭക്ഷണം കഴിച്ചാല്‍ അല്പം തൈരോ സംഭാരമോ കുടിച്ചു നോക്കൂ. ആശ്വാസമുണ്ടാകും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ
പപ്പായയിലെ പാപെയ്ന്‍ ദഹനം എളുപ്പത്തിലാക്കും. ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റുകയും ചെയ്യും. ഭക്ഷണത്തിനു ശേഷം പപ്പായ കഴിച്ചു നോക്കൂ. ഗുണം ലഭിയ്ക്കും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ
ഓറഞ്ചിലെ അസെറ്റിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് എന്നിവ ഗ്യാസ്, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ഇത് ആസിഡ് റിഫഌക്സ് ഇല്ലാതാക്കുകയും ചെയ്യും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ
ചെറുനാരങ്ങയിലെ അസെറ്റിക് ആസിഡ് നെഞ്ചെരിച്ചില്‍ അകറ്റാന്‍ നല്ലതാണ്. ഒരു ഗ്ലാസ് ചെറുനാരങ്ങാ ജ്യൂസ് കുടിച്ചു നോക്കൂ. ദഹനപ്രശ്നങ്ങളും പരിഹരിക്കപ്പെടും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ
പാല് അസിഡിറ്റിയുണ്ടാക്കുമെന്നാണ് പൊതുവെ പറയാറ്, എന്നാല്‍ തിളപ്പിക്കാത്ത പാല് ഗ്യാസ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ്. ഇതില്‍ അല്പം തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് കൂടുതല്‍ ഗുണം നല്‍കും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ
കടല്‍ വിഭവങ്ങള്‍, പ്രത്യേകിച്ച് മത്സ്യം ടോറിന് അടങ്ങിയ ഒന്നാണ്. ഇത് ഗ്യാസ്ട്രിക് ആസിഡ് കുറയ്ക്കും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ
ആപ്പിളില്‍ പ്രോ സയാനിന്, ക്വര്സെര്ട്ടിന് തുടങ്ങിയ ഫൈറ്റോ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നെഞ്ചെരിച്ചില്‍ പോലുളള പ്രശ്നങ്ങള്‍ പരിഹരിക്കും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ
പഴവും ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഇല്ലാതാക്കും. ഇത് ദഹനം എളുപ്പമാക്കുക മാത്രമല്ല, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യും.

ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചില്‍ മാറ്റൂ
കറ്റാര്‍ വാഴയുടെ ജ്യൂസും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ഹെലിക്കോ ബാക്ടര്‍ പൈലോറി എന്ന ഒരു ബാക്ടീരിയ ഗ്യാസ്ട്രിക് ആസിഡ് ഉണ്ടാകാന്‍ ഇട വരുത്തുന്നു. അലോവെറ ജ്യൂസ് ഇൗ ബാക്ടീരിയയെ കൊല്ലും. കറ്റാര്‍ വാഴയയില് വൈറ്റമിന്‍ എ, ബി1, ബി2, ബി3, സി, ഇ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
