Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വ്യായാമം കഴിഞ്ഞോ, ഇതൊന്നു വായിക്കൂ
വ്യായാമം കഴിഞ്ഞു വന്നാല്‍ വിശപ്പു കൂടുന്നത് സ്വാഭാവികം. ഇതും പറഞ്ഞ് കയ്യില്‍ കിട്ടുന്നതെന്തും വലിച്ചു വാരി തിന്നുന്നവരുമുണ്ട്. എന്നാല്‍ വ്യായാമത്തിന് ശേഷം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോംപ്ലക്സ കാര്‍ബോഹൈഡ്രേറ്റുകള്‍, വെള്ളം, പ്രോട്ടീന്‍ എന്നിവ വ്യായാമശേഷം കൂടുതല്‍ കഴിയ്ക്കണം.
വ്യായാമം കഴിഞ്ഞാല്‍ ഉടന്‍ കഴിയ്ക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ടതിന് പ്രത്യേക രീതിയുമുണ്ട്.ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

വ്യായാമം കഴിഞ്ഞാല്‍ ഇവ കഴിയ്ക്കരുത്
വ്യയാമം കഴിഞ്ഞു വന്നാല്‍ ചീസ് കഴിയ്ക്കരുതാത്ത ഒരു ഭക്ഷണമാണ്. ഇതില്‍ ധാരാളം സാച്വറേറ്റഡ് ഫാറ്റുള്ളതു തന്നെ കാരണം. ചീസുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

വ്യായാമം കഴിഞ്ഞാല്‍ ഇവ കഴിയ്ക്കരുത്
ധാന്യവര്‍ഗങ്ങള്‍ പൊതുവെ ആരോഗ്യകരമാണെങ്കിലും പായ്ക്കറ്റിലുള്ള ധാന്യങ്ങള്‍ കഴിയ്ക്കരുത്. ഇതില്‍ മധുരവും ഉപ്പും കലര്‍ന്നിരിക്കാന്‍ സാധ്യത കൂടുതലാണ്.

വ്യായാമം കഴിഞ്ഞാല്‍ ഇവ കഴിയ്ക്കരുത്
പ്രോസസ്ഡ് ഭക്ഷണങ്ങളും കഴിയ്ക്കാതിരിക്കുകയാണ് നല്ലത്. ഇവയില്‍ കൊഴുപ്പ്, ഉപ്പ് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനം പതുക്കെയാക്കുന്നു. ഇവ കഴിയ്ക്കുന്നതിന് പകരം ബോയില്‍ഡ് ചിക്കന്‍ ചേര്‍ത്ത് സാന്‍വിച്ച് തയ്യാറാക്കി കഴിയ്ക്കാം.

വ്യായാമം കഴിഞ്ഞാല്‍ ഇവ കഴിയ്ക്കരുത്
വ്യായാമം ചെയത് ശേഷം വന്ന് ബ്രെഡ് കഴിയ്ക്കാതിരിക്കുക. ബ്രെഡിലെ സ്റ്റാര്‍ച്ച് പെട്ടെന്ന് ഷുഗറായി മാറും. ബ്രെഡ് കഴിയ്ക്കണമെങ്കില്‍ തന്നെ ഗോതമ്പുബ്രെഡ്, അതും ഒരു കഷ്ണം മാത്രം കഴിയ്ക്കാം.

വ്യായാമം കഴിഞ്ഞാല്‍ ഇവ കഴിയ്ക്കരുത്
നല്ലൊരു വ്യായാമം കഴിഞ്ഞു വന്നാല്‍ ഒരു ഗ്ലാസ് ജ്യൂസ് ആരോഗ്യകരമാണെന്നാണ് പലരുടേയും ചിന്ത. ഇത് തികച്ചും തെറ്റിദ്ധാരണയാണ്. ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയര്‍ത്തും. വെള്ളത്തിനു പകരം മറ്റെന്തെങ്കിലും കുടിയ്ക്കണമെങ്കില്‍ കരിക്കിന് വെള്ളമോ ഹെര്‍ബല്‍ ചടീയോ ആകാം. തളര്‍ച്ചയും ക്ഷീണവും മാറും.

വ്യായാമം കഴിഞ്ഞാല്‍ ഇവ കഴിയ്ക്കരുത്
മുട്ട വര്‍ക്കൗട്ടിന് ശേഷം കഴിയ്ക്കാവുന്ന ഭക്ഷണം തന്നെയാണ്. എന്നാല്‍ ഇത് എണ്ണ ചേര്‍ത്ത് കഴിയ്ക്കുന്ന ശീലം ഒഴിവാക്കണം. ഇത് കൊഴുപ്പു വര്‍ദ്ധിക്കാന്‍ ഇടയാക്കും.

വ്യായാമം കഴിഞ്ഞാല്‍ ഇവ കഴിയ്ക്കരുത്
വ്യായാമത്തിന് ശേഷം പാല് കുടിയ്ക്കാം. എന്നാല്‍ മില്‍ക് ഷേയ്ക്ക് പോലുള്ളവ ഒഴിവാക്കണം. പാലിലാണെങ്കിലും പഞ്ചസാര ചേര്‍ക്കുകയുമരുത്.

വ്യായാമം കഴിഞ്ഞാല്‍ ഇവ കഴിയ്ക്കരുത്
പച്ചക്കറികള്‍ പച്ചയായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. എന്നാല്‍ വ്യായാമത്തിന് ശേഷം ശരീരത്തിന് വേണ്ട ഊര്‍ജം നല്കാന് ഇവയ്ക്കു തനിയെയായെന്നു വരില്ല. ഇവ പ്രോട്ടീന്‍ ഭക്ഷണങ്ങളോട് ചേര്‍ത്ത് കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.



Click it and Unblock the Notifications
