Latest Updates
-
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉറക്കം ലഭിക്കാന്‍ ചില കാര്യങ്ങള്‍
ആരോഗ്യത്തിന് ഉറക്കവും പ്രധാനമാണ്. ആരോഗ്യത്തിന് മാത്രമല്ലാ, നല്ലപോലെ ജോലി ചെയ്യാനും ഇത് പ്രധാനമാണ്. രാത്രി ഉറക്കം ശരിയായില്ലെങ്കില്‍ ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു അവസ്ഥയുണ്ടാകും.
ഉറക്കം വരാത്തതിന് കാരണങ്ങള്‍ പലതുണ്ട്. ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളായിരിക്കാം, ഉറക്കം ലഭിക്കാത്ത അവസ്ഥയായിരിക്കാം, ഉറക്കത്തിന് ഭംഗം വരുത്തുന്ന പരിസ്ഥിതികളായിരിക്കാം. സുഖകരമായ ഉറക്കത്തിന് സഹായിക്കുന്ന ചില കാര്യങ്ങളിതാ;
ആദ്യമായി ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കണം. നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്.
രാത്രിയില്‍ ശരിയായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവസരം കിട്ടുകയാണെങ്കില്‍ രാവിലെ അര, മുക്കാല്‍ മണിക്കൂര്‍ ഉറങ്ങുവാന്‍ ശ്രമിക്കുക. ഉറക്കക്ഷീണം മാറിക്കിട്ടും.
അത്താഴത്തിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത്

നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ ലൈററിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതോ ഉറക്കം വരാന്‍ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.
ഉറങ്ങുന്നതിന് മുന്‍പ് കാപ്പി കുടിയ്ക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാല് കുടിയ്ക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് അധികം വെള്ളം കുടിയ്ക്കരുത്. മൂത്രശങ്കയും ഉറക്കത്തെ തടസപ്പെടുത്തും.
കിടക്കുന്നതിന് മുന്‍പ് മദ്യപിക്കുന്നത് ഉറക്കത്തിന് നല്ലതാണെന്ന തെററിദ്ധാരണ പലര്‍ക്കുമുണ്ട്. ബോധം കെട്ടുറങ്ങുന്നത് ആരോഗ്യകരമായ ഉറക്കമല്ല. പിറ്റേന്ന് ഉണര്ന്നെഴുന്നേല്ക്കുമ്പോള് വല്ലാത്ത ക്ഷീണം തോന്നും. കിടക്കുന്നതിന് മുന്‍പ് പുകവലിക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിന് നന്നല്ല.
ഉറങ്ങുന്നതിന് മുന്‍പ് ലഘുവായ വ്യായാമമുറകള്‍ ചെയ്യുന്നതും ശ്വസനക്രിയകള്‍ ചെയ്യുന്നതും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications