കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്.

Posted By:
Subscribe to Boldsky

പച്ചക്കറികള്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരത്തിനുള്ള മിക്കവാറും പോഷകങ്ങള്‍ ഇതില്‍ നിന്നും ലഭ്യവുമാണ്.

എന്നാല്‍ സാധാരണയായി കുട്ടികള്‍ പച്ചക്കറികള്‍ കഴിയ്ക്കാന്‍ മടിയ്ക്കും. ഇത് പല മാതാപിതാക്കളേയും വിഷമിപ്പിയ്ക്കുന്ന കാര്യവുമാണ്. കാരണം ചെറുപ്പത്തിലേ ഈ ശീലമില്ലെങ്കില്‍ വലുതാകുമ്പോഴും ഇവ കഴിയ്ക്കാന്‍ മടിയുണ്ടാകും.

കുട്ടികളെക്കൊണ്ടു പച്ചക്കറികള്‍ കഴിപ്പിയ്ക്കാന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

പച്ചക്കറികള്‍ വേവിച്ച് അല്‍പം ഉപ്പും മസാലയുമെല്ലാം ചേര്‍ത്ത് ചപ്പാത്തിയ്ക്കുള്ളില്‍ വച്ച് ചപ്പാത്തി റോള്‍ ആയി കൊടുക്കാം.

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

പാസ്തയും നൂഡില്‍സുമെല്ലാം കുട്ടികളുടെ പ്രിയ ഭക്ഷണങ്ങളാണ്. ഇവയ്‌ക്കൊപ്പം പ്ച്ചക്കറികള്‍ വേവിച്ചു ചേര്‍ത്തു നല്‍കാം.

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

വറുത്ത സാധനങ്ങള്‍ സാധാരണ കുട്ടികള്‍ക്കിഷ്ടമാണ്. അല്‍പം ഒലീവ് ഓയിലില്‍ പച്ചക്കറികള്‍ പതുക്കെ വറുത്തെടുക്കാം. അല്‍പം ഉപ്പും മസാലയുമെല്ലാം ചേര്‍ത്തു രുചികരമാക്കാം. ഒലീവ് ഓയില്‍ ആരോഗ്യകരവുമാണ്.

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

പച്ചക്കറികള്‍ വേവിച്ചരച്ചു സൂപ്പാക്കാം. ഇതില്‍ അല്‍പം ബട്ടറും കുരുമുളകുപൊടിയും ചീസ് ക്യൂബുകളും വറുത്ത ഉരുളക്കിഴങ്ങുമെല്ലാം ചേര്‍ത്ത് നല്‍കാം.

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

ബര്‍ഗര്‍, സാന്റ്‌വിച്ച് എന്നിവ കുട്ടികള്‍ക്കു പ്രിയങ്കരമാണ്. ഇവയുടെ ഉള്ളില്‍ വേവിച്ച പച്ചക്കറികള്‍ നിറച്ച് വീട്ടില്‍ തയ്യാറാക്കി നല്‍കാം.

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

പച്ചക്കറികള്‍ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ആകര്‍ഷകമായ രൂപങ്ങളില്‍ നല്‍കുക. ഇത് കുട്ടികളില്‍ കൗതുകം വളര്‍ത്തിുകയും ഭക്ഷണം കഴിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

കുട്ടി പച്ചക്കറികള്‍ കഴിയ്ക്കുന്നില്ലേ, വഴിയുണ്ട്...

കുട്ടികള്‍ക്കു മാതൃകയായി മുതിര്‍ന്നവരും ഇവ കഴിച്ചു കാണിയ്ക്കുക. തീന്‍മേശയില്‍ ഇവ സ്ഥിര വിഭവമായി കൊണ്ടുവരികയും വേണം. ഇതേ രീതിയില്‍ പച്ചക്കറികള്‍ കഴിയ്‌ക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി കുട്ടികളില്‍ ബോധ്യമുണ്ടാക്കാന്‍ കഴിയും.

English summary

Ways To Make Kid Eat Vegetables

To make your kids eat vegetables, there is an easy way. Here are some best ways to make your child eat healthy foods and vegetables.
Story first published: Tuesday, July 7, 2015, 13:42 [IST]