For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണസദ്യക്ക് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ എളുപ്പത്തില്‍ തയ്യാറാക്കാം ഇവയെല്ലാം

|

ഓണസദ്യ എന്നത് എല്ലാവരിലും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഓണസദ്യയില്‍ വിഭവങ്ങള്‍ തയ്യാറാക്കുക എന്നതാണ് അല്‍പം മിനക്കേട് ഉണ്ടാക്കുന്നത്. മലയാളി ഉള്ളിടത്തെല്ലാം ഓണം ഉണ്ട്. എന്നാല്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും സദ്യ തയ്യാറാക്കുമ്പോള്‍ തയ്യാറാക്കുന്ന വിഭവവും ശ്രദ്ധിക്കണം. ചില ജില്ലകളില്‍ പലപ്പോഴും നോണ്‍ വെജ് വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് സദ്യ തയ്യാറാക്കുമ്പോള്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉണ്ട്. ഇവ ഏതൊക്കെയെന്നും എന്തൊക്കെ വിഭവങ്ങളാണ് എളുപ്പത്തില്‍ തയ്യാറാക്കുന്നത് എന്നും നോക്കാം.

Quick Onam Special Recipes

മധുരവും, എരിവും പുളിയും എല്ലാം ഓണസദ്യയുടെ പ്രത്യേകതയാണ്. എന്നാല്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും എന്തൊക്കെയാണ് തയ്യാറാക്കേണ്ടത് എന്നും നമുക്ക് നോക്കാം. കഴിക്കേണ്ട പാചകക്കുറിപ്പുകള്‍ എന്തൊക്കെയെന്ന് നോക്കാം.

കേരള പരിപ്പ് കറി

കേരള പരിപ്പ് കറി

പരിപ്പ് കറിയാണ് ഓണത്തിന് തയ്യാറാക്കാവുന്ന എളുപ്പമുള്ള ഒരു വിഭവം സാധാരണ തേങ്ങ-ജീരകം-പച്ചമുളക് പേസ്റ്റ് ഉപയോഗിച്ച് രുചികരമായി തയ്യാറാക്കാവുന്ന ഈ പരിപ്പ് കറി നിങ്ങളുടെ ഓണസദ്യയില്‍ മികച്ചതാണ്. എങ്ങനെ പരിപ്പ് കറി തയ്യാറാക്കാം എന്നറിയാന്‍ വായിക്കൂ.

പുളി ഇഞ്ചി

പുളി ഇഞ്ചി

പുളി ഇഞ്ചി വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം എന്തുകൊണ്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്. ഇത് നിങ്ങളുടെ നാവില്‍ കപ്പലോടിക്കും, അത്രത്തോളം തന്നെ സ്വാദുള്ളതാണ് പുളിഇഞ്ചി.

അവിയല്‍

അവിയല്‍

അവിയല്‍ ഇല്ലാതെ ഒരിക്കലും സദ്യ പൂര്‍ണമാവില്ല. എന്നാല്‍ അവിയല്‍ തയ്യാറാക്കാന്‍ പലപ്പോഴും അല്‍പം പ്രയാസമാണ്. എന്നാല്‍ ഇത് തയ്യാറാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. അവിയല്‍ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് ഇവിടെ വായിക്കാം. എല്ലാ പച്ചക്കറികളുടേയും ഗുണങ്ങള്‍ അവിയലില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

കായ മെഴുക്ക്പുരട്ടി

കായ മെഴുക്ക്പുരട്ടി

കായ മെഴുക്ക് പുരട്ടി തയ്യാറാക്കുന്നത് നിങ്ങള്‍ക്ക് സദ്യയില്‍ ഒഴിച്ച് കൂടാന്‍ ആവാത്തതാണ്. ഇത് നിങ്ങളില്‍ അന്നജം വര്‍ദ്ധിപ്പിക്കുന്നു. ഉള്ള പച്ചക്കറികള്‍ ഉപയോഗിച്ചും നിങ്ങള്‍ക്ക് മെഴുക്ക്പുരട്ടടി തയ്യാറാക്കാവുന്നതാണ്.

മത്തങ്ങ എരിശ്ശേരി

മത്തങ്ങ എരിശ്ശേരി

എരിശ്ശേരി നിങ്ങളില്‍ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന എരിശ്ശേരി ഓണസദ്യക്ക് ഒഴിവാക്കാനാവാത്തതാണ്. തേങ്ങയും പരിപ്പും എല്ലാം ചേരുമ്പോള്‍ അത് സ്വാദും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. മത്തങ്ങ എരിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

മോര് കാച്ചിയത്

മോര് കാച്ചിയത്

മോര് കാച്ചിയത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ്. മോര് കാച്ചിയത് സദ്യ കഴിച്ചാല്‍ ഉണ്ടാവുന്ന ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വയറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

സാമ്പാര്‍

സാമ്പാര്‍

സദ്യയില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് സാമ്പാര്‍. നിരവധി പച്ചക്കറികള്‍ ചേരുന്നതും അതില്‍ മസാലകള്‍ ചേരുന്നതും നിങ്ങളുടെ ആരോഗ്യത്തിനും വയറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. പരിപ്പും പച്ചക്കറികളും ആരോഗ്യത്തിന് സഹായിക്കുന്നു. സാമ്പാര്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ബീറ്റ്‌റൂട്ട് പച്ചടി

ബീറ്റ്‌റൂട്ട് പച്ചടി

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ബീറ്റ്‌റൂട്ട് പച്ചടി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഗുണങ്ങള്‍ നല്‍കുന്നു. ബീറ്റ്‌റൂട്ട്, തൈര് എന്നിവ ചേരുമ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ബീറ്റ്‌റൂട്ട് പച്ചടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

 ഓണസദ്യക്ക് വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ എളുപ്പത്തില്‍ തയ്യാറാക്കാം ഇവയെല്ലാം

സദ്യക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് കാബേജ് തോരന്‍. ചെറുതായി അരിഞ്ഞ കാബേജ് പച്ചമുളകും തേങ്ങയും ഇട്ട് മിക്‌സ് ചെയ്ത് തോരന്‍ ആക്കി കഴിക്കാവുന്നതാണ്. എങ്ങനെ കാബേജ് തോരന്‍ തയ്യാറാക്കാം എന്ന് നോക്കാം.

പപ്പടം

പപ്പടം

സദ്യയില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് പപ്പടം. പപ്പടമുണ്ടെങ്കില്‍ സദ്യയായി എന്നാണ് പറയുന്നത്. ഇത് ഓണസദ്യയില്‍ ഒഴിവാക്കാനാവാത്തതാണ്. അതോടൊപ്പം തന്നെ കായ വറുത്തത്. വെളിച്ചെണ്ണയില്‍ വറുത്ത നല്ല കിടിലന്‍ കായ വറുത്തത് ഓണസദ്യയില്‍ ഒഴിവാക്കാനാവാത്തതാണ്.

ഓണസദ്യ കേമമാക്കാന്‍ വറുത്തരച്ച സാമ്പാര്‍ തയ്യാറാക്കാം എളുപ്പത്തില്‍ഓണസദ്യ കേമമാക്കാന്‍ വറുത്തരച്ച സാമ്പാര്‍ തയ്യാറാക്കാം എളുപ്പത്തില്‍

most read:ഓണസദ്യക്ക് കാബേജ് തോരന്‍

English summary

Quick Onam Special Recipes to cook for Onam Sadya In Malayalam

Here in this article we are sharing some quick onam Recipes too cook for onam sadya in malayalam. Take a look.
Story first published: Friday, September 2, 2022, 13:49 [IST]
X
Desktop Bottom Promotion