For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Onam 2023: ഓണത്തിന് കൂട്ടായി സ്വാദൂറും അവിയല്‍ ഒരുക്കാം

|
Onam Recipes: How to Make Aviyal For Onam Sadhya

ഓണക്കാലങ്ങളില്‍ മലയാളികളുടെ അടുക്കളകളില്‍ ആഘോഷത്തിന്റെ ബഹളമായിരിക്കും. സദ്യവട്ടങ്ങളൊരുക്കാന്‍ വീട്ടിലെ എല്ലാവരും ഓടിനടന്ന് പണിയെടുക്കുന്നു. ഉച്ചയ്ക്ക് ഒട്ടേറെ വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല.

ഭക്ഷണത്തിന് സദ്യയെങ്കില്‍ ഇലയുടെ ഒരറ്റത്ത് അവിയല്‍ ഇല്ലാതെ പലര്‍ക്കും തൃപ്തിയാകില്ല. മലയാളിയുടെ തനതായ വിഭവമാണ് ഇത്. ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് ഒരു അവിയല്‍ ഒരുക്കിയാലോ? ഇതാ, അതിനുള്ള കൂട്ടുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. വായിച്ചു മനസിലാക്കി തയാറാക്കി നിങ്ങളുടെ ഓണസദ്യ കെങ്കേമമാക്കൂ..

ചേരുവകള്‍

ഏത്തയ്ക്കാ - 1 എണ്ണം
വെള്ളരിക്ക - 50 ഗ്രാം
മുരിങ്ങയ്ക്ക - 1 എണ്ണം
ചീനി അമരയ്ക്ക - 6 എണ്ണം
പയറ് - 5 എണ്ണം
പച്ചമുളക് - 4 എണ്ണം
പച്ചമാങ്ങ - കാല്‍ കപ്പ്
(നീളത്തില്‍ അരിഞ്ഞത്)
ചക്കക്കുരു - 5 എണ്ണം
വഴുതന - 1 ചെറുത്
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്

Most read: ഓണസദ്യക്ക് കൂട്ടായി 3 കിടിലന്‍ വിഭവങ്ങള്‍Most read: ഓണസദ്യക്ക് കൂട്ടായി 3 കിടിലന്‍ വിഭവങ്ങള്‍

അരപ്പിന്

തേങ്ങ ചുരണ്ടിയത് - 2 കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
പച്ചമുളക് - മൂന്ന് എണ്ണം
കറിവേപ്പില - 1 തണ്ട്
മുളകുപൊടി - അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരയ്‌ക്കേണ്ടവ തരുതരുപ്പായി അരച്ചുവയ്ക്കുക. പച്ചക്കറികള്‍ എല്ലാം കഴുകി നീളത്തില്‍ അരിയുക. വഴുതനങ്ങയും ഏത്തക്കയും അരിഞ്ഞത് വെള്ളത്തില്‍ അല്‍പനേകം ഇട്ട് കറ കളയുക. എല്ലാം കൂടി ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും വേവാന്‍ പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് അരപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക. കറിവേപ്പിലയിട്ട് അടച്ച് അല്‍പനേരം വയ്ക്കുക.

English summary

Onam Recipes: How to Make Aviyal For Onam Sadhya

Onam 2023: Here is how to make aviyal for onam sadya. Take a look.
X
Desktop Bottom Promotion