For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് വ്യത്യസ്തമായ പരിപ്പു കറി

|

ഓണത്തിന്റെ പ്രധാന ചടങ്ങ് ഓണസദ്യ തന്നെയാണെന്നു പറയാം. പരിപ്പും പപ്പടവും പായസവുമെല്ലാം ഉള്‍പ്പെടുന്ന ഒരു സദ്യ.

പരമ്പരാഗത രീതിയില്‍ സദ്യയുണ്ണുമ്പോള്‍ ആദ്യം ചോറുണ്ണേണ്ടത് നെയ്യും പരിപ്പും കൂട്ടിത്തന്നെയാണ്.

ഓണത്തിന് പതിവില്‍ നിന്നും വ്യത്യസ്തമായ രുചിയിലുള്ളൊരു പരിപ്പു കറി തയ്യാറാക്കി നോക്കൂ,

Parippu curry

ചെറുപയര്‍ പരിപ്പ്-അര കപ്പ്
മഞ്ഞള്‍പ്പൊടി-അര ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത്- അര കപ്പ്
ജീരകം-അര ടീസ്പൂണ്‍
ചെറിയ ഉള്ളി-2
പച്ചമുളക്-3
കടുക്-ഒരു ടീസ്പൂണ്‍
ഉണക്കമുളക്-2
വെളിച്ചെണ്ണ
ഉപ്പ്
വെള്ളം

ഒരു പാന്‍ ചൂടാക്കി പരിപ്പ് ചെറുതായി വറക്കുക. ഇത് ചുവന്ന നിറമായിത്തുടങ്ങുമ്പോള്‍ വാങ്ങി വയ്ക്കുക.

തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, പച്ചമുളക്, ജീരകം എന്നിവ ചേര്‍ത്ത് മയത്തില്‍ അരയ്ക്കുക.

പരിപ്പില്‍ വെള്ളമൊഴിച്ച് മഞ്ഞള്‍പ്പൊടിയിട്ട് പ്രഷര്‍കുക്കറില്‍ വേവിച്ചെടുക്കണം. പരിപ്പ് വെന്തുടയണം.

വെന്തു വാങ്ങിയ പരിപ്പിലേക്ക് തേങ്ങ അരച്ചതു ചേര്‍ക്കണം. ഇത് ചെറിയ തീയില്‍ വേവിയ്ക്കുക. വെന്തു വാങ്ങിയ പരിപ്പിലേയ്ക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു വറുത്തിടുക.

English summary

Parippu Curry Onam

The Kerala style parippu curry is also a part of the Onam Sadya. Parippu curry is nothing but a delicious variety of dal which is eaten with rice and ghee. The specialty of this parippu curry is that the dal is cooked with a spiced coconut mixture, which lends a delectable flavour to this dish.
X
Desktop Bottom Promotion