ഓണസദ്യക്ക് കാബേജ് തോരന്‍

By: Sajith K S
Subscribe to Boldsky

കാബേജ് തോരന്‍ ഇല്ലാത്ത ഓണസദ്യ വളരെ കുറവായിരിക്കും. കാബേജ് തന്നെയാണ് തോരന്റെ പ്രദാന ആകര്‍ഷണമെന്ന് എടുത്ത് പറയേണ്ട ആവശ്യമില്ലല്ലോ. കൈബേജ് ചെറുതായി അരിഞ്ഞാണ് കാബേജ് തോരന്‍ തയ്യാറാക്കുന്നത്.

സൈഡ് ഡിഷ് എന്ന രീതിയില്‍ തന്നെയാണ് തോരന്‍ എല്ലാവരും കഴിക്കുന്നതും. പെട്ടെന്ന് നമ്മുടെ അടുക്കളയില്‍ കണ്ടെത്തുന്ന കൂട്ടുകള്‍ കൊണ്ടാണ് തോരന്‍ തയ്യാറാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

ചോറിന്റേയും സാമ്പാറിന്റേയും കൂടെ ഒരു തോരനില്ലാത്തത് പലപ്പോഴും ആലോചിച്ചുട്ടുണ്ടോ? എന്നാല്‍ ഇനി കാബേജ് തോരന്‍ ധൈര്യമായി ഉണ്ടാക്കാം ഓണസദ്യക്ക്. ഇതിന്റെ വീഡിയോ താഴെ കൊടുക്കുന്നു.

കാബേജ് തോരന്‍ റെസിപ്പി വീഡിയോ

Cabbage thoran recipe
കാബേജ് തോരന്‍ | എങ്ങനെ കാബേജ് തോരന്‍ തയ്യാറാക്കാം | എളുപ്പത്തില്‍ കാബേജ് തോരന്‍
കാബേജ് തോരന്‍ | എങ്ങനെ കാബേജ് തോരനുണ്ടാക്കാം | പെട്ടെന്ന് കാബേജ് തോരനാക്കാം
Prep Time
5 Mins
Cook Time
30M
Total Time
35 Mins

Recipe By: ഹേമ സുബ്രഹ്മണ്യന്‍

Recipe Type: സൈഡ് ഡിഷ്

Serves: 2

Ingredients
 • കാബേജ് - 1 അരിഞ്ഞത്

  ചുവന്നുള്ളി - 1 ടീസ്പൂണ്‍

  മുളക് പൊടി - ഒന്നര ടീസ്പൂണ്‍

  ഉപ്പ് - പാകത്തിന്

  വെളിച്ചെണ്ണ - 2രണ്ട് ടേബിള്‍സ്പൂണ്‍

  കടുക് - 1/2അര ടീസ്പൂണ്‍

  ജീരകം - 1/2 ടീസ്പൂണ്‍

  ചുവന്ന മുളക് - 3

  കറിവേപ്പില - അല്‍പം

  ചിരകിയ തേങ്ങ - പാകത്തിന്

Red Rice Kanda Poha
How to Prepare
 • 1. ഒരു പാത്രത്തില്‍ കാബേജ്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി അരിഞ്ഞത് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് മാറ്റി വെക്കുക.

  2.ഒരു പാന്‍ എടുത്ത് അതില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ക്കാം. കടുക് പൊട്ടിക്കഴിഞ്ഞാല്‍ അതിലേക്ക് കറിവേപ്പിലയും മാറ്റി വെച്ചിരിക്കുന്ന കാബേജും ചേര്‍ക്കാം.

  3.അല്‍പസമയത്തിനു ശേഷം കുറച്ച് മുളക് പൊടി ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്യാം.

  4. പാന്‍ നല്ലതു പോലെ മൂടി വെച്ച് അല്‍പസമയം വേവിക്കാനായി വെക്കാം.

  5. വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ക്കാം.

Instructions
 • 1. നല്ല രുചിക്ക് വെളിച്ചെണ്ണ ഉപയോഗിക്കണം
 • 2. നല്ലതു പോലെ തേങ്ങയും ഉപയോഗിക്കാം
Nutritional Information
 • സെര്‍വിങ് സൈസ് - 1 കപ്പ്
 • കലോറി - 57
 • കൊഴുപ്പ് - 4
 • പ്രോട്ടീന്‍ - 1
 • ടോട്ടല്‍കാര്‍ബ്‌സ് - 6
 • ഷുഗര്‍ - 0
 • ഡയറ്ററി ഫൈബര്‍ - 2
 • അയേണ്‍ - 4%
 • വിറ്റാമിന്‍ എ - 3%

സ്‌റ്റെപ് ബൈ സ്റ്റെപ്: എങ്ങനെ കാബേജ് തോരന്‍ തയ്യാറാക്കാം

1. ഒരു പാത്രത്തില്‍ കാബേജ്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി അരിഞ്ഞത് എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് മാറ്റി വെക്കുക.

Cabbage thoran recipe

2.ഒരു പാന്‍ എടുത്ത് അതില്‍ അല്‍പം വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ക്കാം. കടുക് പൊട്ടിക്കഴിഞ്ഞാല്‍ അതിലേക്ക് കറിവേപ്പിലയും മാറ്റി വെച്ചിരിക്കുന്ന കാബേജും ചേര്‍ക്കാം.

Cabbage thoran recipe

3.അല്‍പസമയത്തിനു ശേഷം കുറച്ച് മുളക് പൊടി ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്യാം.

Cabbage thoran recipe

4. പാന്‍ നല്ലതു പോലെ മൂടി വെച്ച് അല്‍പസമയം വേവിക്കാനായി വെക്കാം.

Cabbage thoran recipe

5. വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ക്കാം.

Cabbage thoran recipe
Cabbage thoran recipe
[ 4 of 5 - 98 Users]
Story first published: Saturday, September 2, 2017, 13:30 [IST]
Subscribe Newsletter