Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മത്തങ്ങ, പയര്‍ എരിശേരി
ഓണസദ്യക്ക് ചിലയിടങ്ങളില്‍ കൂട്ടുകറിയായിരിക്കും. ചിലയിടങ്ങളില്‍ ഇത് മത്തങ്ങ എരിശേരിയും. മത്തങ്ങ എരിശേരി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.

മത്തങ്ങ-1രണ്ടു കപ്പ്
ചുവന്ന പയര്‍-അര കപ്പ്
നാളികേരം-അര മുറി
ജീരകം-1 ടീസ്പൂണ്‍
പച്ചമുളക്-2
ഉണക്കമുളക്-2
കടുക്-1 സ്പൂണ്‍
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
ചുവന്ന ഉണക്കപ്പയര്‍ വെള്ളത്തിലിട്ട് നല്ലപോലെ കുതിര്‍ക്കുക. ഇത് കുക്കറില്‍ വച്ച് അല്പം ഉപ്പിട്ട് വേവിയ്ക്കണം. വല്ലാതെ ഉടയരുത്. മറ്റൊരു പാത്രത്തില്‍ മത്തങ്ങയും അല്പം ഉപ്പു ചേര്‍ത്ത് വേവിയ്ക്കുക. മത്തങ്ങ വല്ലാതെ ഉടഞ്ഞു പോകാതിരിക്കാനാണ് വെവ്വേറെ വേവിയ്ക്കണമെന്നു പറയുന്നത്.
വെന്ത പയറും മത്തങ്ങയും കൂട്ടിക്കലര്‍ത്തണം.
നാളികേരം ചിരവിയതില്‍ പച്ചമുളക്, ജീരകം എന്നിവ ചേര്‍ത്ത് അരയ്ക്കുക. അരപ്പ് വല്ലാതെ അരയരുത്.
അരച്ച കൂട്ട് വേവിച്ചു വച്ചിരിക്കുന്ന കൂട്ടില്‍ ചേര്‍ത്ത് ഇളക്കി തീ കുറച്ചു വച്ച് വേവിക്കണം. വെള്ളം ഒരുവിധം വറ്റിക്കഴിയുമ്പോള്‍ വാങ്ങിവയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, മുളക്, കറിവേപ്പില എന്നിവ താളിച്ചു ചേര്‍ക്കണം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
