പെണ്ണിനെ അറിയാം, ഈ ലക്ഷണങ്ങള്‍ നോക്കി

Posted By:
Subscribe to Boldsky

വിഷ്ണുപുരാണമനുസരിച്ച് പെണ്ണിനെക്കുറിച്ച് അറിയാന്‍ ചല ശാരീരിക ലക്ഷണങ്ങള്‍ നോക്കിയാല്‍ മതി എന്നാണ് പറയുന്നത്. ലക്ഷ്മീ ദേവിയുടെ അവതാരമാണ് പെണ്ണ് എന്ന് പറയുന്നത്. അത് കൊണ്ട് തന്നെ ഓരോ പെണ്ണിന്റേയും ലക്ഷണങ്ങള്‍ക്ക് പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. വിരല്‍ത്തുമ്പ് നോക്കി സ്വഭാവം മനസ്സിലാക്കാം

ചില ലക്ഷണങ്ങള്‍ പെണ്ണ് ഏത് ഗണത്തില്‍പെട്ടതാണ് എന്ന് മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്നു. മുന്‍ശുണ്ഠിക്കാരിയാണോ, മൃദുലസ്വഭാവമുള്ളവളാണോ എന്ന് അറിയാന്‍ സാധിയ്ക്കും. ഇനി പറയുന്ന ലക്ഷണങ്ങള്‍ നോക്കി പെണ്ണിനെ തിരിച്ചറിയാം. ചെവിയുടെ ഈ ഭാഗം നിങ്ങളിലെ ഭാഗ്യലക്ഷണം

 വട്ടമുഖം

വട്ടമുഖം

വട്ടമുഖമുള്ള സ്ത്രീകള്‍ പൊതുവേ ഭാഗ്യവതികളായിരിക്കും എന്നാണ് വിഷ്ണുപുരാണം പറയുന്നത്. മാത്രമല്ല എല്ലാവരോടും ശാന്തമായി ഇടപെടുന്നവളായിരിക്കും ഇത്തരക്കാര്‍.

ചര്‍മ്മത്തിന്റെ നിറം

ചര്‍മ്മത്തിന്റെ നിറം

ചര്‍മ്മത്തിന്റെ നിറമാണ് മറ്റൊന്ന്. നല്ല തിളക്കമുള്ള ചര്‍മ്മത്തോട് കൂടിയതും മൃദുവായ കൈകളുള്ളതുമായ സ്ത്രീകളാണെങ്കില്‍ അടക്കത്തോടും ഒതുക്കത്തോടും ഉള്ളവരായിരിക്കും എന്നാണ് വിഷ്ണുപുരാണം പറയുന്നത്.

മുടിയുടെ കാര്യം

മുടിയുടെ കാര്യം

നിങ്ങള്‍ ഇടപെടുന്ന സ്ത്രീയുടെ മുടി നോക്കിയാലും ചില കാര്യങ്ങള്‍ മനസ്സിലാകും. വരണ്ടതും അടക്കവും ഒതുക്കവുമില്ലാതെ പാറിപ്പറന്ന് കിടക്കുന്ന മുടിയുള്ളതുമായ സ്ത്രീകള്‍ ചെറുപ്രായത്തില്‍ തന്നെ വിധവയാവാനുള്ള ലക്ഷണമുണ്ട്.

ചന്ദ്രാകൃതിയില്‍ മുഖം

ചന്ദ്രാകൃതിയില്‍ മുഖം

നിങ്ങളുടെ കാമുകി അല്ലെങ്കില്‍ ഭാര്യയുടേയോ മുഖം ചന്ദ്രാകൃതിയില്‍ ആണെങ്കില്‍ ശാന്തമായ സന്തോഷകരമായ ജീവിതമായിരിക്കും ഇവരുടേത്.

 കൈരേഖകള്‍

കൈരേഖകള്‍

സ്ത്രീയുടെ കൈയ്യിലെ രേഖകള്‍ നോക്കിയും കാര്യങ്ങള്‍ മനസ്സിലാക്കാം. നിറയെ രേഖകള്‍ ഉള്ള കൈയ്യാണ് സ്ത്രീയുടേതെങ്കില്‍ ബുദ്ധിമുട്ടേറിയ ജീവിതമായിരിക്കും ഇവരുടേത്. എന്നാല്‍ കുറച്ച് രേഖകള്‍ മാത്രമുള്ള കൈകളാണെങ്കില്‍ ദാരിദ്ര്യവപും കഷ്ടപ്പാടും ഇല്ലാതെയുള്ള ജീവിതമായിരിക്കും.

 കൈയ്യിനുള്‍വശത്തിന്റെ നിറം

കൈയ്യിനുള്‍വശത്തിന്റെ നിറം

സ്ത്രീകളുടെ കൈയ്യിനുള്‍വശത്തിന്റെ നിറം പിങ്ക് ആണെങ്കില്‍ സാമ്പത്തികമായി ഉന്നതിയില്‍ ജീവിയ്ക്കാനും ജീവിതത്തില്‍ സന്തോഷം മാത്രം നിലനില്‍ക്കാനും കാരണമാകും.

നെഞ്ചിലെ രോമം

നെഞ്ചിലെ രോമം

ചില സ്ത്രീകള്‍ക്ക് രോമവളര്‍ച്ച കൂടുതലായിരിക്കും. ചിലര്‍ക്ക് സ്തനങ്ങള്‍ക്ക് ചുറ്റും രോമമുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ ഉണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യത്തിന്റെ ലക്ഷണമാണ്.

 പൊക്കിള്‍ ആകൃതി

പൊക്കിള്‍ ആകൃതി

സ്ത്രീകളുടെ പൊക്കിള്‍ വൃത്താകൃതി ആണെങ്കില്‍ അത് ജീവിതത്തില്‍ ദാരിദ്ര്യം അനുഭവിയ്ക്കാന്‍ വിധിയുണ്ട് എന്നതിന്റെ ലക്ഷണമാണ്. മാത്രമല്ല വിവാഹശേഷം ദാരിദ്ര്യം ഭര്‍ത്താവിനും കൂടി വിഭജിച്ച് നല്‍കപ്പെടും.

തള്ളവിരലും ചെറുവിരലും

തള്ളവിരലും ചെറുവിരലും

തള്ളവിരലും ചെറുവിരലും നിലത്ത് മുട്ടാത്ത രീതിയിലാണ് സ്ത്രീ നടക്കുന്നതെങ്കില്‍ ഉല്ലാസപര്യടനം ഇഷ്ടപ്പെടുന്ന സ്ത്രീയായിരിക്കും ഇത്തരക്കാര്‍.

English summary

Vishnu Purana predictions about women based on their physical traits

As mentioned in Vishnu Purana, while talking to Goddess Laxmi about his knowledge of women, Lord Vishnu described the following these analysis based on woman's physical trait.
Story first published: Tuesday, February 21, 2017, 10:20 [IST]
Subscribe Newsletter