Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വിരല്‍ത്തുമ്പ് നോക്കി സ്വഭാവം മനസ്സിലാക്കാം
വിരല്‍ത്തുമ്പ് നോക്കി എങ്ങനെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്നും നോക്കാം.
ഓരോരുത്തരുടേയും വിരലുകള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യാസമാണ്. വിരലടയാളവും ഇതു പോലെ തന്നെ. കാരണം ഒരിക്കലും ഒരാളുടേതിന് സമാനമായ വിരലടയാളം മറ്റൊരാള്‍ക്ക് ഉണ്ടാവില്ല എന്നത് തന്നെ. എന്നാല്‍ വിരലടയാളത്തേക്കാള് ആളുകളുടെ സ്വഭാവത്തെക്കുറിച്ച് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് വിരല്‍ത്തുമ്പ് നോക്കിയാലാണെന്ന് ശാസ്ത്രം പറയുന്നു. പുരുഷ ബീജത്തിന്റെ രസകരമായ കാര്യങ്ങള്‍
വിരല്‍ത്തുമ്പ് നോക്കിയാല്‍ നിങ്ങളുടെ സ്വഭാവവും ഭാവിയും ഭൂതവും എല്ലാം മനസ്സിലാക്കാന്‍ കഴിയും. വിരല്‍ത്തുമ്പിന്റെ ആകൃതിയിലുണ്ട് ഇതെല്ലാം. എങ്ങനെ വ്യത്യാസപ്പെട്ടിരിയ്ക്കുന്നു എന്നും വിരല്‍ത്തുമ്പ് നോക്കി എങ്ങനെ കാര്യങ്ങള്‍ മനസ്സിലാക്കാം എന്നും നോക്കാം.

ചതുരാകൃതിയില്‍
നിങ്ങളുടെ വിരലിനറ്റം ചതുരാകൃതിയില്‍ ആണോ? എങ്കില്‍ നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാം. അവ എന്തൊക്കെ എന്ന് നോക്കാം.

സ്വഭാവ സവിശേഷതകള്‍
ഇത്തരത്തില്‍ വിരലിനറ്റം ചതുരാകൃതിയില്‍ ഉള്ളവര്‍ വലിയ ഹൃദയത്തിനുടമകളായിരിക്കും. മാത്രമല്ല പല കാര്യങ്ങളേയും വൈകാരികമായി പിന്തുടരുന്നവരായിരിക്കും. അതിലുപരി മുഖത്ത് നോക്കി നുണപറയുന്നവരോട് ശക്തമായ രീതിയില്‍ പ്രതികരിയ്ക്കുന്നു.

സ്വഭാവ സവിശേഷതകള്‍
മറ്റുള്ളവരോട് പെട്ടെന്ന് അടുപ്പം കാണിയ്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. അതിലുപരി പല കാര്യങ്ങളേയും തമാശ രൂപേണ എടുക്കാനും എന്നാല്‍ വേണ്ടത്ര ഗൗരവത്തോട് കൂടി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനും സഹായിക്കുന്നു.

അഗ്രം കൂര്‍ത്ത വിരലുകള്‍
വിരലിനറ്റം കൂര്‍ത്ത ആകൃതിയോട് കൂടിയവരാണെങ്കില്‍ ഏതൊക്കെ തരത്തിലുള്ള സ്വഭാവ സവിശേഷതകള്‍ക്കാണ് ഇവര്‍ വിധേയരായിട്ടുള്ളത് എന്ന് മനസ്സിലാക്കാം.

സ്വഭാവസവിഷേതകള്‍
വിശ്വസ്തതയുടെ പര്യായമായിരിക്കും ഇത്തരക്കാര്‍. പ്രണയം ഇവര്‍ക്കൊരിക്കലും ഒരു നേരമ്പോക്കായിരിക്കില്ല. വളരെ സെന്‍സിറ്റീവ് ആയിരിക്കുകയും എങ്കിലും പല കാര്യങ്ങളും മറച്ച് വെയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നവരും ആയിരിക്കും.

വിരലിനറ്റം ഓവല്ഷേപ്പെങ്കില്
ഓവല്‍ ഷേപ്പിന്റെ ആകൃതിയോട് കൂടിയ വിരലിനറ്റമാണ് ഉള്ളതെങ്കില്‍ എന്തൊക്കെ സ്വഭാവ മഹിമകളാണ് ഉള്ളതെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം.

സ്വഭാവസവിശേഷതകള്‍
പെട്ടെന്ന് പ്രകോപനത്തിനിരയാകുന്നവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല ദേഷ്യമായിരിക്കും ഇവര്‍ക്ക് കൂടുതല്‍ ഉള്ളതും. കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനു മുന്‍പ് തന്നെ പല കാര്യങ്ങള്‍ക്കും പ്രതികരിയ്ക്കുന്നവരായിരിക്കും ഇവര്‍.

സ്വഭാവസവിശേഷതകള്‍
വിശ്വസിക്കാന്‍ കൊള്ളുന്നവരാണെങ്കിലും പല കാര്യങ്ങള്‍ക്കും ഈഗോ ആയിരിക്കും മുന്നില്‍ നില്‍ക്കുന്നത്. വാദിച്ച് കാര്യങ്ങള്‍ ശരിയെന്ന് സമര്‍ത്ഥിക്കാന്‍ മിടുക്കരായിരിക്കും. എന്നാല്‍ ക്ഷമചോദിയ്ക്കാനും ഇവര്‍ക്ക് മടിയുണ്ടാവില്ല.



Click it and Unblock the Notifications
