For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാദുരിതങ്ങളെ നേരിടാന്‍ കേതുമന്ത്രം തിങ്കഴാഴ്ച ജപിക്കൂ

|

നിഴല്‍ ഗ്രഹമാണ് കേതു എന്ന് നമുക്കറിയാം. ജാതകത്തില്‍ കേതുവിന്റെ സ്ഥാനം മോശമാവുമ്പോള്‍ പലപ്പോഴും അത് നിങ്ങള്‍ക്ക് വലിയ ദോഷഫലങ്ങള്‍ നല്‍കുന്നുണ്ട്. കേതു ജാതകത്തില്‍ ദോഷകനായി നില്‍ക്കുമ്പോള്‍ അല്ലെങ്കില്‍ കേതുവിന്റെ സ്ഥാനം ദുര്‍ബലമാണെങ്കില്‍ ജീവിതത്തില്‍ നിങ്ങളുടെ ഏകാഗ്രതയും ആത്മവിശ്വാസവും എല്ലാം നഷ്ടപ്പെടുന്നു. കേതു ദശയെ പൊതുവേ മോശം അവസ്ഥയായാണ് കണക്കാക്കുന്നത്. കലഹം, ദാരിദ്ര്യം, രോഗം, അലച്ചില്‍, ആത്മവിശ്വാസക്കുറവ്, മാനസിക സമ്മര്‍ദ്ദം, മനസ്സിന് സുഖമില്ലായ്മ എന്നിവയെല്ലാം കേതുവിന്റെ ജാതകത്തിലെ ബലക്കുറവ് നല്‍കുന്നതാണ്.

Benefits of chanting Ketu Mantra

എന്നാല്‍ ജാതകത്തില്‍ കേതുവിന്റെ സ്ഥാനം മികച്ചതാണെങ്കിലും ശുഭഫലങ്ങള്‍ക്ക് ഒപ്പവും ദോഷഫലവും ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ്. കേതു പ്രീതിക്ക് വേണ്ടി പ്രാര്‍ത്ഥനയോടൊപ്പം കറുത്ത വസ്ത്രങ്ങളും ധരിക്കുന്നത് കേതുവിന്റെ ദോഷം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്‌. അനിഴം, തിരുവാതിര, അത്തം, ചോതി, പൂയ്യം, ഉത്രട്ടാതി, തിരുവോണം, ചതയം, രോഹിണി, തുടങ്ങിയ നക്ഷത്രങ്ങളില്‍ ഉള്ളവര്‍ക്കും കേതു മോശം ഫലം നല്‍കുന്നു. എന്നാല്‍ കേതുവിന്റെ ഇത്തരം ദോഷഫലങ്ങളെ കുറക്കുന്നതിനും കേതുവിനെ പ്രീതിപ്പെടുത്തുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ തിങ്കളാഴ്ച ദിനത്തില്‍ ചെയ്യാവുന്നതാണ്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കേതു ദോഷ പരിഹാരങ്ങള്‍

കേതു ദോഷ പരിഹാരങ്ങള്‍

കേതുവിനെ പ്രസാദിപ്പിക്കുന്നതിലൂടെ നിങ്ങളുടെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. അതില്‍ സന്ധി വേദന പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ തിങ്കഴാഴ്ച ദിനത്തില്‍ കേതു മന്ത്രം ജപിക്കേണ്ടതാണ്. കേതുവിന്റെ മന്ത്രം ഇപ്രകാരമാണ് - 'ഓം ശ്രീം ശ്രോംസഃ കേത്വേ നമഃ' നിങ്ങള്‍ ഈ മന്ത്രം എത്രയധികം ജപിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ക്ക് ഫലം ലഭിക്കുന്നു എന്നാണ് വിശ്വാസം. കേതുവിന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ ദോഷഫലങ്ങള്‍ മാറി ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു.

കുഞ്ഞിന്റെ ഭാവിയുടെ ആശങ്ക

കുഞ്ഞിന്റെ ഭാവിയുടെ ആശങ്ക

കുട്ടിയുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് വേണ്ടി നിങ്ങള്‍ തിങ്കളാഴ്ച ദിനത്തില്‍ കറുത്ത നിറമുള്ള വസ്ത്രങ്ങള്‍ ദാനം ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള ആശങ്ക ഇല്ലാതാവും എന്നാണ് പറയുന്നത്. കൂടാതെ കേതുവിനെ ആരാധിക്കുകയും കേതു ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി തിങ്കളാഴ്ച ദിനത്തില്‍ മന്ത്രം ജപിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

നടുവേദനയെന്ന പ്രശ്‌നം

നടുവേദനയെന്ന പ്രശ്‌നം

നിങ്ങളെ നടുവേദനയെന്ന ആരോഗ്യ പ്രശ്‌നം കൂടുതലായി ബാധിക്കുന്നുണ്ടെങ്കില്‍ ഈ ദിനത്തില്‍ എള്ള് തിരി ക്ഷേത്രത്തില്‍ കത്തിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ക്ഷേത്രത്തിലേക്ക് കറുത്ത എള്ള് ദാനം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് നടുവേദനയെന്ന ആരോഗ്യ പ്രശ്‌നത്തെ ഇല്ലാതാക്കാം എന്നാണ് വിശ്വാസം. കേതുവാണ് രോഗദുരിതങ്ങളെ നമുക്ക് സമ്മാനിക്കുന്നത്, അതുകൊണ്ട് തന്നെ അവയെ ഇല്ലാതാക്കുന്നതിന് കേതുവിനെ ആരാധിക്കുന്നത് ഉത്തമമാണ് എന്നാണ് വിശ്വാസം.

ഇഷ്ടമാംഗല്യ ഭാഗ്യത്തിന്

ഇഷ്ടമാംഗല്യ ഭാഗ്യത്തിന്

ഇഷ്ടമാംഗല്യ ഭാഗ്യത്തിന് വേണ്ടി നിങ്ങള്‍ പച്ച വസ്ത്രങ്ങളും മോദകവും ഗണപതി ഭഗവാന് അര്‍പ്പിക്കുക. ഇത് കൂടാതെ കേതു മന്ത്രം തിങ്കളാഴ്ച ജപിക്കുകയും ചെയ്താല്‍ ആഗ്രഹിക്കുന്ന പങ്കാളിയെ സ്വന്തമാക്കാം എന്നാണ് വിശ്വാസം. കൂടാതെ നവഗ്രഹ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും പ്രത്യേക പൂജയും പ്രാര്‍ത്ഥനയും ചെയ്യുന്നതും ഫലസിദ്ധി വര്‍ദ്ധിപ്പിക്കുന്നു. പക്ഷേ ഇതിന് തിങ്കളാഴ്ച ദിനം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

സാമ്പത്തിക നേട്ടത്തിന്

സാമ്പത്തിക നേട്ടത്തിന്

നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുന്നതിനും തിങ്കഴാഴ്ച ദിനത്തില്‍ കേതു മന്ത്രം 21 തവണ ജപിക്കുക. മന്ത്രം ഇതാണ് - 'ഓം സ്രാന്‍ ശ്രീന്‍ സ്രോന്‍സ: കേത്വേ നമഃ' ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും എന്നാണ് വിശ്വാസം. ഇത് കൂടാതെ പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ അന്നം ദാനം ചെയ്യുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഫലം ഇരട്ടിയാക്കുന്നു. എന്നാല്‍ ഫലേച്ഛ ഇല്ലാതെ വേണം ഇത് ചെയ്യുന്നതിന്.

ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തിന്

ദാമ്പത്യ ജീവിതത്തിലെ സന്തോഷത്തിന്

ദാമ്പത്യ ജീവിതത്തിലെ സന്തോഷം എന്നന്നേക്കുമായി നിലനിര്‍ത്തുന്നതിന് 21 ദിവസം ക്ഷേത്രത്തിലേക്ക് കറുത്ത എള്ള് ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഇത് കൂടാതെ പങ്കാളിയോടൊന്നിച്ച് തിങ്കളാഴ്ച ദിനത്തില്‍ നവഗ്രഹ ക്ഷേത്രം സന്ദര്‍ശിക്കുന്നതും പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നതും നല്ലതാണ്.

ശത്രുദോഷത്തിന്

ശത്രുദോഷത്തിന്

ശത്രുക്കള്‍ ശക്തി പ്രാപിക്കുന്ന സമയമാണ് കേതു മഹാദശ. ഈ സമയത്ത് ശത്രുക്കളെ ജയിക്കണമെന്നുണ്ടെങ്കില്‍ കേതുവിന്റെ അനുഗ്രഹം കൂടിയേ തീരു. അതിന് വേണ്ടി ക്ഷേത്ര ദര്‍ശനം നടത്തുകയും ക്ഷേത്രത്തിലേക്ക് വാഴപ്പഴം ദാനം ചെയ്യുകയും ചെയ്യുക. ഇത് കൂടാതെ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി തിങ്കളാഴ്ച ദിനത്തില്‍ വാഴയിലയില്‍ ഒരു പിടി അരി ക്ഷേത്രത്തിലേക്ക് ദാനം ചെയ്യുക. ഇത് മികച്ച ഫലം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

ജോലി തടസ്സത്തിന് പരിഹാരം

ജോലി തടസ്സത്തിന് പരിഹാരം

എത്രയേറെ ശ്രമിച്ചിട്ടും ജോലി തടസ്സം മാറുന്നില്ലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആല്‍മരത്തിന് ചുറ്റും തൊഴുത് പ്രാര്‍ത്ഥിക്കുകയും വിളക്ക് കൊളുത്തുകയും ചെയ്യുക. കൂടാതെ ആല്‍മരത്തെ തൊട്ടു പ്രാര്‍ത്ഥിക്കുന്നതിലൂടെ നിങ്ങളുടെ കഴിവും അറിവും പരമാവധി നേടുന്നതിന് നിങ്ങള്‍ക്ക് കഴിയും എന്നാണ് വിശ്വാസം. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ കുങ്കുമം ഇട്ട് ആല്‍മരത്തിന്റെ ചുവട്ടില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ജോലിയില്‍ വിജയം കൊയ്യുന്നതിന് സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ടത്: ഈ ലേഖനം പൊതുവിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്.

ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാന്‍ ഭഗവാന്റെ ഏഴക്ഷര മന്ത്രംജപിക്കാംഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാന്‍ ഭഗവാന്റെ ഏഴക്ഷര മന്ത്രംജപിക്കാം

most read:ജാതകത്തില്‍ ബുധന്‍ ശക്തനെങ്കില്‍ ഫലങ്ങള്‍ ഇപ്രകാരം

English summary

Benefits of chanting Ketu Mantra on Monday In Malayalam

Here in this article we are sharing some benefits of chanting ketu mantra on monday in malayalam. Take a look.
X
Desktop Bottom Promotion