For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ ബുധന്‍ ശക്തനെങ്കില്‍ ഫലങ്ങള്‍ ഇപ്രകാരം

|

നിങ്ങളുടെ ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തമെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ബുധന്‍ മനുഷ്യന്റെ ബുദ്ധിയെ ഭരിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. അത് കൂടാതെ സൂര്യന്‍, ശനി, ശുക്രന്‍ എന്നീ ഗ്രഹങ്ങളേയും ബുധന്‍ അനുഗമിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ബുധന്‍ വളരെയധികം ബലഹീനനായ ജാതകത്തില്‍ കാണപ്പെടുന്നുണ്ട്. വളരെ ചെറിയ ഗ്രഹമായത് കൊണ്ട് തന്നെ ഇത് വരവ് ചിലവ് കണക്കുകളെക്കുറിച്ചും പറയുന്നുണ്ട്. 12-ാം ഭാവത്തിലാണ് ബുധന്‍ എന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ടും മോശം ഫലങ്ങളാണ് നല്‍കുന്നത് എന്നാണ് പറയുന്നത്.

Astrological Benefits Of Strong Mercury

ബുധന്‍ പൊതുവേ ജ്യോതിഷത്തില്‍, വിദ്യാഭ്യാസം, എഴുത്ത്, കഴിവ്, ബിസിനസ്സിലെ വളര്‍ച്ച, ആശയവിനിമയം, വാക്കാലുള്ള കഴിവുകള്‍ എന്നിവ നിയന്ത്രിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ ബുധന്‍ നിങ്ങളുടെ യുക്തി, വിശകലന വൈദഗ്ദ്ധ്യം, നിങ്ങളുടെ ബുദ്ധിശക്തി എന്നിവയെയും കൂടി പ്രതിനിധീകരിക്കുന്നുണ്ട്. ജാതകത്തില്‍ ഉണ്ടെങ്കില്‍ മനുഷ്യന്‍ ഓരോ സമയത്തും അനുഭവിക്കേണ്ട ഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ എന്നുള്ളതാണ്. ബുധന്‍ ഓരോ ഭാവങ്ങളിലും ജാതകത്തില്‍ നിന്നാല്‍ എന്തൊക്കെയാണ് നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ബുധന്‍ ലഗ്നത്തില്‍ എങ്കില്‍

ബുധന്‍ ലഗ്നത്തില്‍ എങ്കില്‍

നിങ്ങളുടെ ജാതകത്തില്‍ ബുധന്‍ ലഗ്നത്തില്‍ നിന്നാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വലിയ സൂത്രധാരനായിരിക്കും എന്നതാണ്. ഇത് കൂടാതെ മറ്റുള്ളവരോട് വളരെയധികം സ്‌നേഹത്തോടെ പെരുമാറുന്ന വ്യക്തിയും കലാകായിക രംഗത്ത് മികവ് പുലര്‍ത്തുന്നവരും ആയിരിക്കും എന്നതാണ്. പലപ്പോഴും ലഗ്നത്തില്‍ ബുധന്‍ ഉണ്ടെങ്കില്‍ മറ്റു ഗ്രഹങ്ങള്‍ മൂലം ഉണ്ടാവുന്ന ദോഷഫലങ്ങളെ വരെ ഇല്ലാതാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജാതകത്തില്‍ ലഗ്നത്തില്‍ ബുധനെങ്കില്‍ ഫലങ്ങള്‍ മികച്ചതായിരിക്കും.

ബുധന്‍ രണ്ടാം ഭാവത്തില്‍

ബുധന്‍ രണ്ടാം ഭാവത്തില്‍

നിങ്ങളുടെ ജാതകത്തില്‍ രണ്ടാം ഭാവത്തില്‍ ബുധന്‍ നിന്നാല്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം നേടുന്നതിനുള്ള സമയത്തെ തന്നെയാണ്. ഇവര്‍ വളരെയധികം ബുദ്ധിമാന്‍മാരായിരിക്കും. അത് കൂടാതെ നല്ലതുപോലെ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. സാമ്പത്തികപരമായി ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. കന്നി രാശിയായി രണ്ടാംഭാവം ഉണ്ടെങ്കില്‍ നിങ്ങളില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ബുധന്‍ മൂന്നാം ഭാവത്തില്‍

ബുധന്‍ മൂന്നാം ഭാവത്തില്‍

ബുധന്‍ മൂന്നാം ഭാവത്തിലാണ് ഉള്ളതങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് അല്‍പ സ്വല്‍പം പ്രയാസങ്ങളും പ്രശ്‌നങ്ങളും ഉണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ക്ക് പലപ്പോഴും മറ്റുള്ളവരുടെ പരിഹാസത്തിന് ഇരയാകേണ്ടതായി വരുന്നുണ്ട്. മൊത്തത്തില്‍ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ എപ്പോഴും ഇവര്‍ മുന്നില്‍ തന്നെയായിരിക്കും.

ബുധന്‍ നാലാം ഭാവത്തില്‍

ബുധന്‍ നാലാം ഭാവത്തില്‍

ബുധന്‍ നാലാം ഭാവത്തില്‍ നിന്നാല്‍ അവര്‍ സര്‍ക്കാര്‍ ജോലിയില്‍ മികച്ച് നില്‍ക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാ ഇവര്‍ക്ക് സ്വന്തമാവുന്നു. കീര്‍ത്തി, വാഹനം, ധനം എന്നിവയെല്ലാം സ്വന്തം അധ്വാനത്തിലൂടെ ഇവര്‍ സ്വന്തമാര്രുന്നു. ഇവര്‍ക്ക് പല അവസരങ്ങളിലും അമ്മയുമായി അകന്ന് നില്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്.

ബുധന്‍ അഞ്ചാം ഭാവത്തില്‍

ബുധന്‍ അഞ്ചാം ഭാവത്തില്‍

നിങ്ങളുടെ ജാതകത്തില്‍ ബുധന്‍ അഞ്ചാം ഭാവത്തിലെങ്കില്‍ ഇവര്‍ ആഭിചാരത്തില്‍ വിശ്വസിക്കുന്നവരായിരിക്കും. ഇത് കൂടാതെ വിദ്യ നേടുന്നതില്‍ ഇവര്‍ അല്‍പം മുന്നില്‍ തന്നെയായിരിക്കും. ഈ ജാതകത്തില്‍ വരുന്നവര്‍ക്ക് പെണ്‍കുട്ടികള്‍ ആയിരിക്കും ഉണ്ടായിരിക്കുക. വളരെയധികം സൂത്രശാലികള്‍ ആയിരിക്കും ഇവര്‍.

ബുധന്‍ ആറാം ഭാവത്തില്‍

ബുധന്‍ ആറാം ഭാവത്തില്‍

ബുധന്‍ ആറാം ഭാവത്തില്‍ നിന്നാല്‍ ഇവര്‍ അല്‍പം മുരട സ്വഭാവം ഉള്ളവരായിരിക്കും. ബന്ധുക്കള്‍ക്ക് യാതൊരു വിധത്തിലുള്ള ഗുണവും ഇവര്‍ മൂലം ഉണ്ടായിരിക്കില്ല. ധാരാളം പണം സമ്പാദിക്കുമെങ്കിലും ആരേയും ഇവര്‍ സഹായിക്കുകയില്ല. പലപ്പോഴും അപകടമരണത്തിന് വരെ സാധ്യതയുണ്ട് ഇവര്‍ക്ക്.

ബുധന്‍ ഏഴാം ഭാവത്തില്‍

ബുധന്‍ ഏഴാം ഭാവത്തില്‍

ബുധന്‍ ഏഴാംഭാവത്തില്‍ നിന്നാല്‍ ഇവര്‍ വിദ്യ കൊണ്ട് ജീവിക്കുന്നവരായിരിക്കും. ഇത് കുടുംബത്തില്‍ വളരെയധികം ഉപകാരപ്പെടുകയും ചെയ്യും. ഇവര്‍ക്ക് മികച്ച കുടുംബ ജീവിതം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ എന്തും സ്വന്തമായി ആര്‍ജ്ജിച്ചെടുക്കുന്നതിനും സാധിക്കുന്നു.

ബുധന്‍ എട്ടാം ഭാവത്തില്‍

ബുധന്‍ എട്ടാം ഭാവത്തില്‍

ബുധന്‍ എട്ടാം ഭാവത്തില്‍ എങ്കില്‍ ഇവര്‍ സാഹിത്യത്തില്‍ ജീവിതം ഉഴിഞ്ഞ് വെച്ചവരായിരിക്കും. ഇവരെ തേടി പ്രശ്‌സ്തിയും പണവും വരുന്നുണ്ട്. ഇവര്‍ക്ക് പലപ്പോഴും സ്ത്രീകളോട് വളരെയധികം ബഹുമാനവും ഉണ്ടാവുന്നു. എട്ടാം ഭാവത്തില്‍ ബുധന്‍ ഒറ്റക്ക് നില്‍ക്കുന്നത് തന്നെയാണ് നിങ്ങളുടെ വളര്‍ച്ചക്ക് നല്ലത്.

ബുധന്‍ ഒന്‍പതാം ഭാവത്തില്‍

ബുധന്‍ ഒന്‍പതാം ഭാവത്തില്‍

ബുധന്‍ ഒന്‍പതാം ഭാവത്തില്‍ ഉണ്ടെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങളുടെ ബുധന്‍ ജാതകത്തില്‍ ബലവാനാണ് എന്നതാണ്. ഇതിന്റെ ഫലമായി നിങ്ങളെ തേടി ധാരാളം അവസരങ്ങള്‍ വന്നു ചേരുന്നു. കൂടാതെ ബുദ്ധി, വിദ്യ, ധനം എന്നിവയും നിങ്ങള്‍ക്കായി തേടി എത്തുന്നു. നിങ്ങള്‍ വളരെയധികം ദാനശീലനായിരിക്കും. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനാണ് ഇവര്‍ ശ്രമിക്കുക.

ബുധന്‍ പത്താം ഭാവത്തില്‍

ബുധന്‍ പത്താം ഭാവത്തില്‍

ജാതകത്തില്‍ ബുധന്‍ പത്താം ഭാവത്തില്‍ എങ്കില്‍ അത് പറയുന്നത് നിങ്ങള്‍ക്ക് വാദിക്കാന്‍ നല്ല കഴിവുണ്ട് എന്നതാണ്. അതിലുപരി നിങ്ങള്‍ ഒരു വക്കീല്‍ ആയി മാറുന്നതിനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇത് കൂടാതെ ഇവര്‍ നല്ല കച്ചവടക്കാരായിരിക്കും. ഗണിതത്തില്‍ ഇവര്‍ ശോഭിക്കുന്നു.

ബുധന്‍ പതിനൊന്നാം ഭാവത്തില്‍

ബുധന്‍ പതിനൊന്നാം ഭാവത്തില്‍

ബുധന്‍ പതിനൊന്നാം ഭാവത്തിലാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെയധികം ശാരീരിക സൗന്ദര്യമുള്ള വ്യക്തിയായിരിക്കും എന്നതാണ്. ഇവര്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ല. സാമ്പത്തികമായി എപ്പോഴും ഇവര്‍ മികച്ച രീതിയില്‍ ആയിരിക്കും. സാമ്പത്തിക ലാഭം പല കോണില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നു.

ബുധന്‍ പന്ത്രണ്ടാം ഭാവത്തില്‍

ബുധന്‍ പന്ത്രണ്ടാം ഭാവത്തില്‍

ബുധന്‍ പന്ത്രണ്ടാം ഭാവത്തിലാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ എല്ലായിടത്തും അംഗീകരിക്കപ്പെടും എന്നതാണ്. എന്നാല്‍ ഇവര്‍ക്ക് ബന്ധുബലം വളരെ കുറവായിരിക്കും. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. മറ്റുള്ളവര്‍ ഇവര ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു.

ബുധാതിദ്യ യോഗം

ബുധാതിദ്യ യോഗം

ബുധനും സൂര്യനും ചേര്‍ന്ന് ബുദ്ധാദിത്യയയോഗം ചില ജാതകര്‍ക്ക് ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ കന്നി, മിഥുനം, ചിങ്ങം രാശികളില്‍ ബുധന്‍ നില്‍ക്കുന്നതും മികച്ച ഫലങ്ങള്‍ നല്‍കുന്നു. ബുധന്‍ ശുക്രനുമായി ചേര്‍ന്നാല്‍ ലക്ഷ്മീയോഗവും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ശ്രദ്ധിക്കേണ്ടത് ബുധനോടൊപ്പം രാഹുവും കേതുവും ചേരുന്നത് നിങ്ങള്‍ക്ക് മോശം ഫലം നല്‍കുന്നു എന്നതാണ്.

മൂന്ന് നാരങ്ങ, കറുവപ്പട്ട, മഞ്ഞള്‍: നെഗറ്റീവ് എനര്‍ജി പാടേ അകറ്റുംമൂന്ന് നാരങ്ങ, കറുവപ്പട്ട, മഞ്ഞള്‍: നെഗറ്റീവ് എനര്‍ജി പാടേ അകറ്റും

12 രാശിക്കാരില്‍ ഈ രാശിക്കാര്‍ മികച്ച രക്ഷിതാക്കളെന്ന് ജ്യോതിഷം12 രാശിക്കാരില്‍ ഈ രാശിക്കാര്‍ മികച്ച രക്ഷിതാക്കളെന്ന് ജ്യോതിഷം

English summary

Astrological Benefits Of Strong Mercury In Kundli In Malayalam

Here in this article we are sharing the astrological benefits of strong mercury in kundli in malayalam. Take a look.
Story first published: Friday, June 3, 2022, 14:50 [IST]
X
Desktop Bottom Promotion