For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴയ ടൂത്ത് ബ്രഷ് ആള് ഭീകരനാണ്

ടൂത്ത് ബ്രഷ് ഉപയോഗശൂന്യമല്ലാത്തത് എങ്ങനെ ഉപയോഗപ്രദമാക്കി മാറ്റാം എന്ന് നോക്കാം.

|

പഴയ ടൂത്ത് ബ്രഷ് ഉപയോഗ ശൂന്യമായാല്‍ പലപ്പോഴും അത് ചവറ്റുകുട്ടയില്‍ കളഞ്ഞ് പുതിയത് വാങ്ങിയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത്തരത്തില്‍ കളയുന്ന ടൂത്ത് ബ്രഷ് കൊണ്ട് എന്തൊക്കെ ചെയ്യാം എന്ന് പലര്‍ക്കും അറിയില്ല. ഉപയോഗശൂന്യമായ ടൂത്ത് ബ്രഷ് കൊണ്ട് നിരവധി തരത്തിലുള്ള ഉപയോഗങ്ങള്‍ ഉണ്ട്. ഉള്ളിയുടെ സൂപ്പര്‍ നാച്ചുറല്‍ പവ്വര്‍

പലപ്പോഴും നിസ്സാരമെന്ന് നമ്മള്‍ കരുതുന്ന പല കാര്യങ്ങളും ഈ ടൂത്ത്ബ്രഷിലൂടെ ചെയ്യാന്‍ കഴിയും. എന്തൊക്കെയാണ് വെറുതേയെന്ന് കരുതി വലിച്ചെറിയുന്ന ടൂത്ത് ബ്രഷിലൂടെ ചെയ്യാന്‍ കഴിയുന്നതെന്ന് നോക്കാം. വാഴപ്പഴം കേടുകൂടാതെ സൂക്ഷിക്കാന്‍

ഷൂ വൃത്തിയാക്കാന്‍

ഷൂ വൃത്തിയാക്കാന്‍

ഷൂ വൃത്തിയാക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും അറിയാത്തതായിരിക്കും ടൂത്ത് ബ്രഷിന്റെ ഉപയോഗം. ടൂത്ത് ബ്രഷ് ഉപയോഗിച്ച് എത്രയും പെട്ടെന്ന് തന്നെ ഷൂ വൃത്തിയാക്കാവുന്നതാണ്.

കീബോര്‍ഡ് ക്ലീന്‍ ചെയ്യാന്‍

കീബോര്‍ഡ് ക്ലീന്‍ ചെയ്യാന്‍

കീബോര്‍ഡ് ക്ലീന്‍ ചെയ്യാനും ടൂത്ത് ബ്രഷ് ഉപയോഗിക്കാം. ഇത് കീബോര്‍ഡിനിടയിലുള്ള പൊടിയെല്ലാം തുടച്ചെടുക്കും.

തുണിയിലെ കറ കളയാന്‍

തുണിയിലെ കറ കളയാന്‍

തുണിയിലെ കറ കളയാനും ടൂത്ത് ബ്രഷ് സഹായിക്കുന്നു. കറ കളയുന്നതിനു വേണ്ടി ബ്രഷ് ഡിറ്റര്‍ജന്റില്‍ മുക്കി കഴുകാം.

പൈപ്പിലെ അഴുക്ക് കളയാന്‍

പൈപ്പിലെ അഴുക്ക് കളയാന്‍

പൈപ്പിലെ അഴുക്ക് കളയുന്നതിനും ബ്രഷ് ഉപയോഗിക്കാം. ഇതില്‍ അല്‍പം വിനാഗിരി ആക്കി പൈപ്പ് ക്ലീന്‍ ചെയ്യാം.

ആഭരണങ്ങള്‍ ക്ലീന്‍ ചെയ്യാന്‍

ആഭരണങ്ങള്‍ ക്ലീന്‍ ചെയ്യാന്‍

ആഭരണങ്ങള്‍ ക്ലീന്‍ ചെയ്യാനും ഏറ്റവും നല്ലതാണ് ടൂത്ത ബ്രഷ്. ഇത് എത്ര ചെറിയ ഭാഗങ്ങളിലും ഇറങ്ങിച്ചെന്ന് വൃത്തിയാക്കുന്നു.

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് ടൂത്ത് ബ്രഷ് ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലേയും ചുണ്ടിലേയും മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.

 ചീര്‍പ്പ് ക്ലീന്‍ ചെയ്യാന്‍

ചീര്‍പ്പ് ക്ലീന്‍ ചെയ്യാന്‍

ചീര്‍പ്പ് ക്ലീന്‍ ചെയ്യാനും ടൂത്ത് ബ്രഷ് ഉപയോഗിക്കാം. അതിനിടയിലുള്ള അഴുക്കിനെ ഇല്ലാതാക്കാം.

ടൈല്‍സിന് തിളക്കം നല്‍കാന്‍

ടൈല്‍സിന് തിളക്കം നല്‍കാന്‍

ടൈല്‍സിന് തിളക്കം നല്‍കാനും ടൂത്ത് ബ്രഷ് സഹായിക്കുന്നു. ടൈല്‍സിനിടയ്ക്കുള്ള അഴുക്കിനേയും മറ്റും ഇല്ലാതാക്കുന്നതിന് ടൂത്ത് ബ്രഷുപയോഗിച്ച് ക്ലീന്‍ ചെയ്യുന്നതിലൂടെ സാധിയ്ക്കുന്നു.

English summary

Hacks to reuse an old toothbrush

eight hacks to reuse an old toothbrush, read to know more.
Story first published: Saturday, January 7, 2017, 16:18 [IST]
X
Desktop Bottom Promotion