Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉള്ളിയുടെ സൂപ്പര്‍ നാച്ചുറല്‍ പവ്വര്‍
വീട്ടാവശ്യങ്ങള്‍ക്ക് ഉള്ളി കൊണ്ട് ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
ഉള്ളിയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളെക്കുറിച്ച് നിരവധി നാം കേട്ടിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഉള്ളിയ്ക്ക് മറ്റ് ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. ഇത്തരം ഉപയോഗങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ആരോഗ്യ ഗുണങ്ങളേക്കാളുപരി നിരവധി ഗുണങ്ങളാണ് സവാളയ്ക്കുള്ളത്.
സവാള ഉപയോഗിച്ച് എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് ചെയ്യാം എന്നത് പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ സവാളയുടെ ചില നിങ്ങള്‍ക്കറിയാത്ത ഗുണങ്ങള്‍ നോക്കാം.

പെയിന്റ് മണം മാറാന്‍
പെയിന്റിന്റെ മണം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ഇനി ഉള്ളിയ്ക്ക് കഴിയും. പെയിന്റ് അടിച്ച് കഴിഞ്ഞ് അല്പം സവാള മുറിച്ച് വെച്ചാല്‍ അത് പെയിന്റിന്റെ അസ്വസ്ഥത ഉണ്ടാക്കുന്ന മണം ഇല്ലാതാക്കും.

പോളിഷ് ചെയ്യാന്‍
ലോഹപാത്രങ്ങള്‍ക്ക് കുറച്ച് പഴകിയാല്‍ അല്പം നിറം കുറയും. ഇതിനെ ഇല്ലാതാക്കാന്‍ അല്പം സവാള മുറിച്ച് അത് കൊണ്ട് ഉരസിയാല്‍ മതി.

ഇരുമ്പ് കറ കളയാന്‍
ഇരുമ്പ് കറ കളയാന്‍ സഹായിക്കുന്ന ഒന്നാണ് ഉള്ളി. ഉള്ളി നീര് കൊണ്ട് തുരുമ്പ് പിടിച്ച ഭാഗത്ത് തുടച്ചാല്‍ മതി.

പൊള്ളിയത് മാറ്റാന്‍
പലര്‍ക്കും പൊള്ളലേറ്റാല്‍ എന്താണ് ചെയ്യണ്ടത് എന്നറിയില്ല. പൊള്ളിയ പാട് മാറ്റാനും പൊള്ളലില്‍ നിന്ന് രക്ഷനേടാനും ഉള്ളി ഉപയോഗിക്കാം.

പ്രാണികളെ ഓടിയ്ക്കാന്‍
പ്രാണികളെ ഓടിയ്ക്കാനും വളരെ ഫലപ്രദമാണ് ഇത്. പ്രാണികളില്‍ നിന്നും രക്ഷ നേടാനും വീട്ടിലെ ചെറുപ്രാണികളെ ഇല്ലാതാക്കാനും ഉള്ളി നീര് സ്പ്രേ അടിച്ചാല്‍ മതി.

അരിമ്പാറ മാറ്റാന്‍
അരിമ്പാറ മാറ്റാന്‍ അല്പം ഉള്ളി നീര് ഉപയോഗിച്ച് അരിമ്പാറ ഉള്ള സ്ഥലത്ത് തടവിയാല്‍ മതി. അതല്ലാതെ ഒരു കഷ്ണം സവാള ഉപയോഗിച്ച് അരിമ്പാറയില്‍ കെട്ടിവെച്ച് പിറ്റഏ ദിവസം എടുത്ത് കളഞ്ഞാല്‍മതി. ഇത് അരിമ്പാറ പോകുന്നത് വരെ തുടരുക.

ചെടികളിലെ പ്രാണികള്‍ക്ക്
ചെടികളിലെ പ്രാണികളെ കൊണ്ട് പൊറുതി മുട്ടിയവരാണെങ്കില് അല്പം ഉള്ി നീര് ചെടികളിലെല്ലാം തളിച്ചാല്‍ മതി.

കൊതുകിനെ തുരത്താന്‍
കൊതുകിനെ തുരത്താനും ഇത്തരത്തില്‍ ഉള്ളി ഉപയോഗിക്കാം. കൊതുകിനെ ഇല്ലാതാക്കാന്‍ ഉള്ളി നീര് ദേഹത്ത് തേച്ചാല്‍ മതി.



Click it and Unblock the Notifications
