For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെരിക്കോസ് വെയിനിനു പരിഹാരം യോഗയിലുണ്ട്

|

പലരുടെയും കാലുകളിലെ ഞരമ്പുകള്‍ കറുത്ത് തടിച്ചു വീര്‍ത്ത് നില്‍ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. സിരകള്‍ക്കുണ്ടാകുന്ന അത്തരമൊരു അസുഖമാണ് വെരിക്കോസ് വെയില്‍. പാരമ്പര്യമായോ സ്ഥിരമായി നിന്നു പണിയെടുക്കുന്നതുകൊണ്ടോ അമിതവണ്ണം കാരണമോ ഒക്കെ ഈ അസുഖം വന്നേക്കാം. അസുഖം വന്നുകഴിഞ്ഞാല്‍ പിന്നെ പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ കഴിയില്ല. എന്നാല്‍ ആരോഗ്യപരമായ മാറ്റങ്ങളിലൂടെയും വ്യായാമങ്ങളിലൂടെയും അവയെ പ്രതിരോധിക്കാന്‍ സാധിക്കും.

Most read: പ്രമേഹത്തെ തുരത്താം ഈ ആസനങ്ങളിലൂടെ

ഹൃദയത്തിലേക്കുള്ള ക്രമരഹിതമായ രക്തവിതരണം മൂലം വെരിക്കോസ് വെയിന്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഈ അവസ്ഥ ലഘൂകരിക്കാന്‍ യോഗ സഹായിക്കും. പഠിച്ചെടുത്താന്‍ ആര്‍ക്കും എളുപ്പം ചെയ്യാവുന്ന വ്യായാമമാണ് യോഗ. വെരിക്കോസ് വെയിനാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് എന്തുകൊണ്ടും ഉപകരിക്കുന്ന ഒന്ന്. മരുന്നുകളിലൂടെയും മറ്റും ഫലം ലഭിക്കാത്തവര്‍ക്കും ഇത്തരം യോഗാമുറകള്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്.

എന്താണ് വെരിക്കോസ് വെയിന്‍

എന്താണ് വെരിക്കോസ് വെയിന്‍

ചര്‍മ്മത്തിനു താഴെ സിരകള്‍ തടിച്ചുവീര്‍ത്ത് പിണഞ്ഞുകിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍ അഥവാ സിരാവീക്കം. നിങ്ങള്‍ കൂടുതല്‍ നേരം നില്‍ക്കുകയോ, അമിതവണ്ണമുള്ളവരാണെങ്കിലോ, ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നവരോ ആണെങ്കില്‍ നിങ്ങള്‍ക്ക് വെരിക്കോസ് വെയിന്‍ വരാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം അസുഖമുണ്ടെങ്കില്‍ പാരമ്പര്യമായും ചിലരില്‍ വെരിക്കോസ് വെയിന്‍ വരാവുന്നതാണ്. ഇത്തരം അസുഖം ബാധിച്ച സിരകള്‍ തടിച്ചതും വീര്‍ത്തതും ചര്‍മ്മത്തിനടിയില്‍ വ്യക്തമായി കാണാവുന്നതുമായിരിക്കും. സാധാരണയായി ഇത്തരം സിരകള്‍ നീലകലര്‍ന്ന കറുപ്പുനിറത്തില്‍ ചതവ് പോലെ കാണപ്പെടുന്നു. ചിലര്‍ക്ക് അസഹനീയമായ വേദനയും അനുഭവപ്പെട്ടേക്കാം. സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ ഈ അസുഖം കണ്ടുവരാറുണ്ട്.

എന്താണ് വെരിക്കോസ് വെയിന്‍

എന്താണ് വെരിക്കോസ് വെയിന്‍

ഹൃദയത്തില്‍ നിന്ന് ധമനികളാണ് മറ്റ് ശരീരഭാഗത്തേക്ക് രക്തം എത്തിക്കുന്നത്. തിരിച്ച് രക്തം ഹൃദയത്തിലേക്ക് എത്തിക്കുന്നത് സിരകളും. ഗുരുത്വാകര്‍ഷണത്തിന് എതിരായുള്ള പ്രവര്‍ത്തനമാണിത്. കാലിലെ പേശിസങ്കോചവും സിരകളുടെ ഇലാസ്തികതയും ഇതിന് സഹായിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരുമ്പോഴാണ് പ്രശ്നമാവുന്നത്. സിരകള്‍ ചുരുങ്ങുന്നതും മറ്റും കാലുകളിലേക്കും തിരിച്ചുമുള്ള രക്തചംക്രമണം തടസപ്പെടുത്തുന്നു. ഇത് വെരിക്കോസ് വെയിനിന് ഇടയാക്കുന്നുണ്ട്.

വെരിക്കോസ് വെയിന്‍ തടയാന്‍ യോഗ

വെരിക്കോസ് വെയിന്‍ തടയാന്‍ യോഗ

വെരിക്കോസ് വെയിന്‍ യോഗയിലൂടെ സുഖപ്പെടുത്താനാകുമോ? സത്യമാണ്. അസുഖം ബാധിച്ച തുടക്കക്കാര്‍ക്ക് ചില യോഗാമുറകളിലൂടെ വേദന ഒഴിവാക്കി വെരിക്കോസ് വെയിനിനെ പ്രതിരോധികാകനാവുന്നതാണ്. വെരിക്കോസ് വെയിന്‍ സുഖപ്പെടുത്താന്‍ ചെയ്യുന്ന യോഗാമുറകള്‍ സാധാരണയായി കാലുകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാണ്. അടിഞ്ഞുകൂടിയ ലിംഫും രക്തവും ഹൃദയത്തിലേക്ക് ഒഴുകാന്‍ ഇത്തരം മുറകള്‍ സഹായിക്കുന്നു. കൂടാതെ, രക്തസമ്മര്‍ദ്ദവും ലഘൂകരിക്കുന്നു. അത്തരം ചില യോഗാമുറകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

തടാസനം

തടാസനം

ഏറ്റവും അടിസ്ഥാന യോഗാസനങ്ങളില്‍ ഒന്നാണ് പര്‍വത മുറ എന്നും അറിയപ്പെടുന്ന തടാസാനം. കാലുകളെ ബലപ്പെടുത്തി ശരിയായ ശരീരവിന്യാസം നേടാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. ഇത് നിങ്ങളുടെ കാല്‍മുട്ടുകള്‍, തുടകള്‍, കണങ്കാലുകള്‍ എന്നിവയെ ശക്തിപ്പെടുത്തുന്നു. കൂടാതെ, രക്തചംക്രമണം സുഗമമാക്കി നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

നട്ടെല്ല് നിവര്‍ന്ന് കാലുകള്‍ നേരെയാക്കി നില്‍ക്കുക. പാദങ്ങള്‍ തമ്മില്‍ അല്‍പം അകലം പാലിക്കുക. തുടയുടെ പേശികള്‍ ഉറപ്പിക്കുക, അടിവയറ്റിലെ താഴ് ഭാഗത്ത് ബലം കൊടുക്കരുത്. കണങ്കാലിന്റെ ആന്തരിക കമാനങ്ങള്‍ ശക്തിപ്പെടുത്തുക. നിങ്ങളുടെ പാദം വിരലില്‍ നിര്‍ത്തി 10 സെക്കന്‍ഡ് നില്‍ക്കുക. നിങ്ങളുടെ പാദങ്ങളില്‍ നിന്ന് ഊര്‍ജ്ജം ശരീരത്തിലൂടെ കടന്നുപോകുന്നതറിയുക. മുകളിലേക്ക് നോക്കി ശ്വാസമെടുക്കുക. ഇത്തരത്തില്‍ കുറഞ്ഞത് 10 തവണ ആവര്‍ത്തിക്കുക.

ഉത്തനാസനം

ഉത്തനാസനം

പാദഹസ്താസന, ഹസ്ത പാദാസന, സ്റ്റാന്‍ഡിംഗ് ഫോര്‍വേഡ് ബെന്‍ഡ് എന്നിങ്ങനെ അറിയപ്പെടുന്ന ഉത്തനാസനം ശരീരത്തിലുടനീളം രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ കാലുകള്‍ക്ക് നീളം നല്‍കുന്നു, പ്രത്യേകിച്ച് തുടകള്‍ക്ക്. കാലുകളിലെ വേദന കുറയ്ക്കുന്നതിനും ഈ ആസനമുറയുടെ പതിവ് പരിശീലനത്താല്‍ സാധിക്കുന്നു.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

നേരെ നിന്ന് കൈകള്‍ അരയില്‍ വയ്ക്കുക. ശ്വസിക്കുക. തുടര്‍ന്ന്, ശ്വാസം എടുക്കുക. ആ സമയം നിങ്ങളുടെ ഇടുപ്പ് വളയ്ക്കുക. മുന്നോട്ട് പൂര്‍ണ്ണമായും കുനിഞ്ഞ് വിരലുകള്‍ തറയിലും തല കാല്‍മുട്ടിലും സ്പര്‍ശിക്കുന്ന തരത്തില്‍ കുനിയുക. നിങ്ങളുടെ കൈകള്‍ പാദങ്ങള്‍ക്ക് സമീപം തറയില്‍ മുട്ടിക്കുക. പാദങ്ങള്‍ പരസ്പരം സമാന്തരമായിരിക്കണം. ഇങ്ങനെ നില്‍ക്കുമ്പോള്‍ തലയിലേക്ക് രക്തം പ്രവഹിക്കുകയും ശരീരത്തിലെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും. പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങാന്‍ പതിയെ ശ്വാസമെടുക്കുകയും കൈകള്‍ തലക്ക് മീതെ ഉയര്‍ത്തുകയും ശരീരം നിവര്‍ത്തുകയും ചെയ്യുക.

നവാസനം

നവാസനം

നിങ്ങള്‍ നവാസനം പരിശീലിക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ ഉയര്‍ത്തപ്പെടുന്നു. അത് രക്തത്തെയും ലിംഫിനെയും മുകളിലേക്ക് ഒഴുക്കുന്നു. അതിനാല്‍ സിരകളിലെ മര്‍ദ്ദം പെട്ടെന്ന് കുറയുന്നു. ഈ പ്രവര്‍ത്തി നിങ്ങളിലെ ശക്തി വര്‍ദ്ധിപ്പിക്കുകയും വേദനയെ നേരിടാന്‍ സഹായിക്കുകയും ചെയ്യുന്നു.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

നട്ടെല്ല് നിവര്‍ന്ന് കാലുകള്‍ മുന്നോട്ടാക്കി ഇരിക്കുക. തുടര്‍ന്ന്, നിങ്ങളുടെ കാലുകള്‍ നിലത്തുനിന്ന് ഉയര്‍ത്തുക. നിങ്ങള്‍ ബാലന്‍സ് നേടിക്കിഴിഞ്ഞ് കൈകള്‍ തറയില്‍ നിന്ന് ഉയര്‍ത്തി മുന്നിലേക്ക് നീട്ടുക. 'വി' ആകൃതിയിലുള്ള ഇരുത്തം ഉറപ്പുവരുത്തുക. ഇത്തത്തില്‍ ഇരുന്ന് ശ്വാസമെടുത്ത് പതിയെ പൂര്‍വ്വസ്ഥിതിയിലെത്തുക.

വിപരീത കരണി

വിപരീത കരണി

ഈ യോഗാസനമുറ നിങ്ങളുടെ കാലുകളെ ശാന്തമാക്കുന്നു. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും വിഷവസ്തുക്കളും മറ്റും പുറംതള്ളുകയും ചെയ്യുന്നു. കാലുകളിലെ സമ്മര്‍ദ്ദം കുറക്കുന്നു. വെരിക്കോസ് വെയിനിന്റെ പിടിയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നു.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

ഒരു ചുമരിനു കുറുകെ ഇരുന്ന് നിങ്ങളുടെ കാലുകള്‍ ചുമരിനു മുകളിലേക്ക് ഉയര്‍ത്തുക. കിടന്നുകൊണ്ട് നിങ്ങളുടെ കൈകള്‍ വശങ്ങളിലേക്ക് നീട്ടി, കൈപ്പത്തികള്‍ മുകളിലേക്ക് അഭിമുഖീകരിച്ച് വയ്ക്കുക. നിങ്ങള്‍ക്ക് ആയാസരഹിതമായാല്‍ കണ്ണുകള്‍ അടച്ച് ശ്വസിക്കുക. കുറച്ച് മിനിറ്റുകള്‍ക്കുശേഷം റിലീസ് ചെയ്യുക.

സര്‍വാംഗാസനം

സര്‍വാംഗാസനം

നിങ്ങളുടെ ശരീരം ഗുരുത്വാകര്‍ഷണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ആസനമാണിത്. ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും രക്തത്തിനെ ഹൃദയത്തിലേക്ക് ഒഴുക്കുകയും ചെയ്യുന്നു. ഈ ആസനമുറ കാലുകള്‍ക്ക് വളരെ വിശ്രമം നല്‍കുന്നതുമാണ്. വെരിക്കോസ് വെയിനിനെ പ്രതിരോധിക്കുന്നതിന് ഈ ആസനമുറ വളരെയധികം സഹായിക്കുന്നു.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

മലര്‍ന്നു കിടന്ന് കൈകള്‍ ശരീരത്തിന്റെ ഇരുവശവും കമഴ്ത്തി വയ്ക്കുക. ശ്വാസമെടുത്തുകൊണ്ട് മുട്ടുമടക്കാതെ ഇരുകാലുകളും ഉയര്‍ത്തുക. കാലുകള്‍ക്കൊപ്പം അരക്കെട്ടും തോളുകള്‍ വരെ ഉയര്‍ത്തുക. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗവും തോള്‍ഭാഗവും നിലത്തുപതിഞ്ഞിരിക്കണം. പുറംഭാഗത്ത് ഇരുകൈകളും കൊണ്ട് താങ്ങുകൊടുക്കുക. ശരീരഭാഗം മുഴുവന്‍ തോളിലായിരിക്കാന്‍ ശ്രദ്ധിക്കുക. സാവധാനം ദീര്‍ഘനേരം ശ്വാസമെടുക്കുക. ആസനം കഴിയുമ്പോള്‍ കാലുകള്‍ സാവധാനം ശ്രദ്ധയോടെ താഴേക്കു കൊണ്ടുവരിക.

മത്സ്യാസനം

മത്സ്യാസനം

ഫിഷ് പോസ് എന്നും അറിയപ്പെടുന്ന മത്സ്യാസനം വെരിക്കോസ് വെയിന്‍ ചികിത്സയ്ക്കുള്ള ഏറ്റവും മികച്ച യോഗയാണ്. ഇത് പല ശരീരഭാഗത്തും കൂട്ടായി പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ കാലുകളും നേരെയാക്കുകയും സമ്മര്‍ദ്ദവും മലബന്ധവും ഒഴിവാക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാലുകള്‍ ശാന്തമാക്കി വയ്ക്കുന്നതിലൂടെ ശരീരത്തിലുടനീളമുള്ള രക്തയോട്ടം നിയന്ത്രിക്കപ്പെടുന്നു.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

പത്മാസനത്തിലിരുന്ന് കൈകളുടെ സഹായത്തോടെ പുറകോട്ട് മലര്‍ന്ന് കിടക്കുക. കൈമുട്ടുകള്‍ അടുപ്പിച്ച് കൈകള്‍ അരക്കെട്ടിനുപിന്നിലാക്കി വയ്ക്കുക. ശ്വാസമെടുത്ത് നെഞ്ചും തലയും ഉയര്‍ത്തുക. തല പിന്നിലേക്ക് കൊണ്ടുവന്ന് തലയുടെ മുകള്‍ഭാഗം തറയില്‍ തൊടുക. കൈമുട്ടുകള്‍ തറയില്‍ അമര്‍ത്തി നെഞ്ച് മുകളിലേക്കുയര്‍ത്തുക. താടി ആകാശത്തിലേക്കുയര്‍ന്നിരിക്കും. നട്ടെല്ല് വളഞ്ഞിരിക്കും. ദീര്‍ഘമായി ശ്വാസം കഴിക്കുക. അല്‍പ്പസമയം കഴിഞ്ഞ് പൂര്‍വ്വസ്ഥിതിയിലേക്ക് വരിക.

പവനമുക്താസനം

പവനമുക്താസനം

ഈ യോഗാസനമുറ നിങ്ങളുടെ ഇടുപ്പിലും കാല്‍മുട്ടിലുമുള്ള പേശികള്‍ക്കും സന്ധികള്‍ക്കും അയവുവരുത്താന്‍ സഹായിക്കുന്നു. കാലുകളുടെ ക്ഷീണം ഒഴിവാക്കുന്നു. സിരാ ത്രോംബോസിസ് തടയാന്‍ ഈ ആസനം ഉപകരിക്കുന്നു.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

ആദ്യം മലര്‍ന്നുകിടക്കുക. പിന്നീട് ശ്വാസമെടുത്തുകൊണ്ട് കാലുകള്‍ മടക്കി ഉയര്‍ത്തി കൈകള്‍ കൊണ്ട് നെഞ്ചോട് ചേര്‍ത്തു പിടിക്കുക. താടി നിങ്ങളുടെ കാല്‍മുട്ടില്‍ മുട്ടിക്കുക. ഒരു മിനിറ്റ് ഈ സ്ഥിതിയില്‍ തുടരുക. ശ്വാസമെടുത്തുകൊണ്ട് തിരിച്ചുവരിക.

English summary

Yoga Poses To Treat Varicose Vein

Here in this article we are discussing the yoga poses that helps to cure varicose vein. Take a look.
Story first published: Saturday, December 7, 2019, 11:51 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X