Just In
- 1 hr ago
ശ്വാസതടസ്സം ഒരു തുടക്കമാവാം: ശ്രദ്ധിക്കേണ്ട ശ്വാസകോശ ലക്ഷണങ്ങള്
- 2 hrs ago
മഹാശിവരാത്രി, ജയ ഏകാദശി; 2023 ഫെബ്രുവരിയിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും
- 3 hrs ago
അലര്ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള് ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില് അപകടം
- 4 hrs ago
12 വര്ഷത്തിന് ശേഷം ഏറ്റവും വലിയ ഗ്രഹമാറ്റം: സൂര്യ-വ്യാഴ മാറ്റത്തില് അപൂര്വ്വയോഗം 3 രാശിക്ക്
Don't Miss
- News
സിന്ധു നദിജല ഉടമ്പടി: ഭേദഗതി ആവശ്യപ്പെട്ട് ഇന്ത്യ പാകിസ്ഥാന് നോട്ടീസ് അയച്ചു
- Sports
IND vs NZ: ജയിച്ച് തുടങ്ങാന് യുവ ഇന്ത്യ, കണക്കുവീട്ടാന് കിവീസ്, ടോസ് 6.30ന്
- Movies
ഇനിയൊരു കുഞ്ഞ് കൂടി വേണം, പക്ഷേ ഗര്ഭകാലം ഇടിതീ പോലെ നില്ക്കുകയാണ്; പേടിച്ച് പോയ നിമിഷത്തെ പറ്റി ഡിംപിള്
- Technology
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- Automobiles
ഹമ്മേ... ടൊയോട്ട കുടുംബത്തിലേക്ക് സെലേറിയോയും! പിറവിയെടുത്ത് 'വിറ്റ്സ്'
- Travel
അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം
- Finance
ദിവസം 30 രൂപ മാറ്റിവെച്ചാല് 3.90 ലക്ഷം കീശയിലാക്കാം; സാധാരണക്കാർക്ക് പറ്റിയൊരു പദ്ധതിയിതാ
മനസ് നിയന്ത്രിക്കാം, ശ്രദ്ധയും കൂട്ടാം; ഈ യോഗാമുറകള് അഭ്യസിച്ചാലുള്ള നേട്ടം
ദിവസവും രാവിലെ നിങ്ങള് ഉണര്ന്ന ഉടന് തന്നെ, ആന്തരിക ഊര്ജ്ജം നേടുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അങ്ങനെ നിങ്ങളുടെ ശരീരത്തിന് ദിവസം മുഴുവന് പ്രവര്ത്തിക്കാന് ആവശ്യമായ ഇന്ധനം ലഭിക്കുന്നു. ഇതിനായി ഏറ്റവും ഫലപ്രദമായ വഴിയാണ് യോഗയും ധ്യാനവുമെന്ന് വിശ്വസിക്കപ്പെടുന്നു. ദൈനംദിന പ്രവര്ത്തനങ്ങള് നടത്തുന്നതിന് ഏകാഗ്രത അനിവാര്യമാണ്.
Most
read:
അറിയുമോ
കൂണ്
കഴിച്ചാലുള്ള
ഈ
പ്രത്യാഘാതങ്ങള്?
ദോഷം
പലവിധം
ജീവിതശൈലി ശീലങ്ങള് നമ്മുടെ ഏകാഗ്രതയെ വലിയൊരളവില് ബാധിക്കുന്നു. പ്രായം, ആരോഗ്യം, ജോലി സമ്മര്ദ്ദം എന്നിവ ഏകാഗ്രതയ്ക്ക് തടസം നില്ക്കുന്ന ഘടകങ്ങളാണ്. അതിനാല്, ഏകാഗ്രത നിലനിര്ത്തുന്നതിന് ഒരാള് യോഗാസനങ്ങളും ധ്യാനവും അവരുടെ ദിനചര്യയില് ഉള്പ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ ഏകാഗ്രത ഏകാഗ്ര വര്ദ്ധിപ്പിക്കുന്നതിന് സഹായകമായ ചില മികച്ച യോഗാസനങ്ങള് ഇതാ.

ഭ്രമരി പ്രാണായാമം
ഇത് തേനീച്ച ശ്വസനം എന്നും അറിയപ്പെടുന്നു. ഇത് ഏകാഗ്രത മെച്ചപ്പെടുത്തുക മാത്രമല്ല, കോപം, പ്രക്ഷോഭം, ഉത്കണ്ഠ, നിരാശ, സമ്മര്ദ്ദം തുടങ്ങിയ നെഗറ്റീവ് വികാരങ്ങള് നീക്കം ചെയ്യുകയും ചെയ്യുന്നു. ആദ്യം നേരെ ഇരിക്കുക, കണ്ണുകള് അടയ്ക്കുക, നിങ്ങളുടെ ചൂണ്ടുവിരല് ചെവിയില് വയ്ക്കുക. ആഴത്തില് ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക, അങ്ങനെ ചെയ്യുമ്പോള് താഴ്ന്ന ഹമ്മിംഗ് ശബ്ദം ഉണ്ടാക്കുക. 3-4 തവണ ഇത് ആവര്ത്തിക്കുക.

പശ്ചിമോത്തനാസനം
പശ്ചിമോത്തനാസനം നിങ്ങളുടെ നട്ടെല്ല് സ്ട്രെച്ച് ചെയ്യുകയും സമ്മര്ദ്ദം ഒഴിവാക്കുകയും ചെയ്തുകൊണ്ട് ഇത് തലച്ചോറില് പ്രവര്ത്തിക്കുന്നു. കാലുകള് നേരെ നീട്ടിയിരിക്കുക. നിങ്ങളുടെ കൈ ഉയര്ത്തുക, ഹിപ് ജോയിന്റില് നിന്നും മുകളിലേക്കും മുന്നോട്ട് കുനിയുക. മുന്നോട്ട് നീട്ടി നിങ്ങളുടെ കാലുകളില് കൈ വയ്ക്കുക. നിങ്ങളുടെ നട്ടെല്ല് നേരെയാണെന്ന് ഉറപ്പാക്കുക. ഇപ്പോള്, സാധാരണ നിലയിലേക്ക് മടങ്ങുക. ഇത് 2-3 തവണ ആവര്ത്തിക്കുക.
Most
read:അസ്ഥിമജ്ജയുടെ
ആരോഗ്യം
കാത്ത്
എല്ലിന്
കരുത്തേകും;
ഈ
ഭക്ഷണങ്ങള്
മികച്ചത്

സേതുബന്ധാസനം
ബ്രിഡ്ജ് പോസ് എന്നും അറിയപ്പെടുന്ന സേതു ബന്ധാസനം ചെയ്യാന് അല്പ്പം ബുദ്ധിമുട്ടാണ്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തി തലച്ചോറിനെ ശാന്തമാക്കുന്നു. നിലത്ത് കിടക്കുക. നിങ്ങളുടെ പാദങ്ങള് തറയില് പരന്ന നിലയിലാക്കി കാല്മുട്ടുകള് വളയ്ക്കുക. ഇപ്പോള് നിങ്ങളുടെ ശരീരം മുകളിലേക്ക് ഉയര്ത്തുക, പാലം പോലെയുള്ള ഒരു പോസ് ഉണ്ടാക്കുക. നിങ്ങളുടെ കാലുകളും കൈകളും ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തെ പിന്തുണയ്ക്കുക. സൗമ്യമായ രീതിയില് ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക. ഇത് 2-3 തവണ ചെയ്യുക, ഏകദേശം 1 മിനിറ്റ് ഈ ആസനത്തില് തുടരുക.

സര്വാംഗാസനം
ഈ ആസനം ചെയ്യുമ്പോള് നിങ്ങളുടെ ശരീരം മുഴുവന് തോളില് വിശ്രമിക്കുന്നു. ഈ ആസനം തൈറോയ്ഡ്, പാരാതൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നു. അതിനാല് വൈജ്ഞാനിക പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതിന് ഇത് വളരെ നല്ലൊരു ആസനമാണ്.
Most
read:തലച്ചോറും
ഓര്മ്മശക്തിയുമെല്ലാം
തകരാറിലാകും;
ഈ
ഭക്ഷണം
കഴിക്കുമ്പോള്
ശ്രദ്ധിക്കണം

ചെയ്യുന്ന വിധം
നിലത്ത് കിടന്ന ശേഷം പാദങ്ങള് ഇടുപ്പിനോട് അടുപ്പിച്ച് താഴത്തെ ഭാഗം പതുക്കെ ഉയര്ത്തുക. നിങ്ങളുടെ കൈ ഇടുപ്പിന് താഴെ വെച്ച് ബാലന്സ് നിലനിര്ത്തുക. നിങ്ങളുടെ ശരീരം പൂര്ണ്ണമായും നിങ്ങളുടെ തോളില് വിശ്രമിക്കുന്നതുവരെ മുകളിലേക്ക് പോകുക. ഈ പോസ് 1 മിനിറ്റ് നേരം പിടിച്ച് 2-3 തവണ ആവര്ത്തിക്കുക.

ഹലാസനം
ഈ യോഗാസനം ശരീരത്തിന്റെ പിന്ഭാഗവും കഴുത്തും സ്ട്രെച്ച് ചെയ്യുകയും ക്ഷീണം ഒഴിവാക്കി ശരീരത്തിന് വിശ്രമം നല്കുകയും ചെയ്യുന്നു. ഇത് നാഡീവ്യവസ്ഥയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ പ്രവര്ത്തനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ചെയ്യുന്ന വിധം
നിലത്ത് കിടന്ന് കൈകള് നേരെയാക്കുക, തറയ്ക്ക് സമാന്തരമായി വയ്ക്കുക. നിങ്ങളുടെ മുട്ടുകള് നിങ്ങളുടെ നേരെ കൊണ്ടുവരിക. ഇപ്പോള് നിങ്ങളുടെ കാല് സാവധാനം മുകളിലേക്ക് ഉയര്ത്തുക. തുടര്ന്ന് നിങ്ങളുടെ തലയിലേക്ക് പതുക്കെ ചരിഞ്ഞ് വയ്ക്കുക. നിങ്ങളുടെ കൈകള് നേരെയാണെന്ന് ഉറപ്പാക്കുക. നിങ്ങളുടെ തലയ്ക്ക് തൊട്ടുമുകളില് തറയില് നിങ്ങളുടെ കാല് സ്പര്ശിക്കുക. ഈ സ്ഥാനത്ത് തുടര്ന്ന് 5-10 ശ്വാസമെടുക്കുക, പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുക. ഈ രീതിയില് 2-3 തവണ ഹലാസനം ചെയ്യുക.
Most
read:ഒമിക്രോണ്
ലക്ഷണങ്ങള്
ഇപ്പോള്
മുമ്പത്തേതുപോലെയല്ല;
ഈ
ലക്ഷണം
സൂക്ഷിക്കണം