For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നു വേണ്ട ക്ഷയത്തിന്.. യോഗയില്‍ പരിഹാരമുണ്ട്

|

ലോകമെമ്പാടുമുള്ള മരണങ്ങളില്‍ മുഖ്യകാരണങ്ങളില്‍ ഒന്നാണ് ക്ഷയരോഗമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിങ്ങളുടെ ശ്വാസകോശത്തെ പ്രധാനമായും ബാധിക്കുന്ന മൈക്രോബാക്ടീരിയം ബാക്ടീരിയകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ചുമ, തുമ്മല്‍ വഴി പകരാം. നിങ്ങള്‍ക്ക് ക്ഷയരോഗമുണ്ടെങ്കില്‍, ശ്വാസംമുട്ടല്‍, രക്തം ചുമ, നെഞ്ചുവേദന, ശരീരഭാരം, ക്ഷീണം, പനി, രാത്രി വിയര്‍പ്പ്, തണുപ്പ്, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടും. മദ്യപാനവും പുകവലിയും ഉള്‍പ്പെടെയുള്ള അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന രോഗികള്‍ക്കാണ് ക്ഷയം കൂടുതലും പിടിപെടുന്നത്.

Most read: ശൈത്യകാലത്തെ ഈ സ്ഥിരം വില്ലന്‍മാരെ അറിയൂ

മരുന്നുകളുടെ സഹായമില്ലാതെ ക്ഷയരോഗം വരുതിയിലാക്കാന്‍ യോഗയില്‍ ചില മുറകളുണ്ട്. യോഗ ഇന്ന് ലോകപ്രസിദ്ധമായി കഴിഞ്ഞിരിക്കുന്ന ഒരു വ്യായാമമാണ്. ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസിനും, ശരീരത്തിനും ഏറെ ഗുണങ്ങള്‍ ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ. റെസ്പിറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ക്ഷയരോഗം കൈകാര്യം ചെയ്യുന്നതില്‍ യോഗയ്ക്ക് പ്രധാന പങ്കുണ്ട്. യോഗ ടിബിയെ പ്രതിരോധിക്കാന്‍ ആവശ്യമായ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ നെഞ്ച് തുറന്ന് ആഴത്തിലുള്ള ശ്വസനത്തിലൂടെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിച്ച് ഇത് ക്ഷയരോഗത്തെ നേരിടുന്നു. നിങ്ങള്‍ ഒരു ക്ഷയരോഗബാധിതനാണെങ്കില്‍ നിങ്ങള്‍ക്ക് പരിശീലിക്കാന്‍ കഴിയുന്ന ചില യോഗാമുറകള്‍ ഇതാ.

ഭസ്ത്രികാ പ്രാണായാമം

ഭസ്ത്രികാ പ്രാണായാമം

ബെല്ലോസ് ശ്വസനം എന്നും അറിയപ്പെടുന്ന ഭസ്ത്രികാ പ്രാണായാമം ഡയഫ്രത്തെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്തി അതില്‍ കഫം അടിഞ്ഞുകൂടുന്നത് തടയുന്നു. രക്തയോട്ടത്തില്‍ ഓക്‌സിജന്റെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയും കൈമാറ്റം വര്‍ദ്ധിപ്പിക്കുന്നു. തൊണ്ടയിലെ വീക്കം കുറയ്ക്കുന്നു. കൂടാതെ, ഈ യോഗാസനം ഹൃദയാഘാതം, വിഷാദം, ഉത്കണ്ഠ എന്നിവ ഒഴിവാക്കുകയും മൈഗ്രെയ്‌നെ ചെറുക്കുകയും ചെയ്യുന്നു. നാഢീസംബന്ധവും, ഗ്യാസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈ യോഗാമുറ നിങ്ങള്‍ക്ക് സഹായകമാകുന്നു.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

പത്മാസനത്തില്‍ സുഖമായി ഇരിക്കുക. നിങ്ങളുടെ കണ്ണുകള്‍ അടച്ചിട്ടുണ്ടെന്നും നട്ടെല്ലും കഴുത്തും നേരെയാണെന്നും ഉറപ്പാക്കുക. കൈകള്‍ കാല്‍മുട്ടുകളില്‍ വയ്ക്കുക, നിങ്ങളുടെ വയറ്റില്‍ വിശ്രമിക്കുക. ഇപ്പോള്‍, ആഴത്തില്‍ ശ്വസിക്കുക. തുടര്‍ന്ന് തുല്യ ശ്രദ്ധയോടെ ശ്വസിക്കുക. നിങ്ങള്‍ ശ്വസിക്കുമ്പോള്‍ ഉള്ളില്‍ പോസിറ്റീവ് എനര്‍ജി വരുത്തുക. ഉച്ഛ്വസിക്കുമ്പോള്‍ ശരീരത്തിലെ വിഷവസ്തുക്കളെ പുറത്താക്കാനും ശ്രമിക്കുക. ഏകദേശം 5 മുതല്‍ 10 മിനിറ്റ് വരെ ഇത് ചെയ്യുന്നത് തുടരുക.

കപാല്‍ഭതി പ്രാണായാമം

കപാല്‍ഭതി പ്രാണായാമം

ദിവസേന ഈ യോഗാസനം പരിശീലിക്കുന്നതിലൂടെ നിങ്ങളുടെ ശ്വാസകോശത്തെ ശക്തിപ്പെടുകയും അവയുടെ ശേഷി വര്‍ദ്ധിക്കുകയും ചെയ്യും. കൂടാതെ, ഈ മുറ നിങ്ങളുടെ വൃക്കകളുടെയം കരളിന്റെയും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താന്‍ സഹായിക്കും. കപാല്‍ഭതി ശരീരത്തില്‍ താപം ഉല്‍പാദിപ്പിക്കുകയും വിഷവസ്തുക്കളെ ലയിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും തലച്ചോറിനെ പുനരുജ്ജീവിപ്പിക്കുകയും മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തചംക്രമണം, ദഹനം, ഉപാപചയ പ്രവര്‍ത്തനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് കപാല്‍ഭതി പ്രാണായാമം പരിശീലിക്കാം.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

തറയില്‍ ക്രോസ്-ലെഗ് പൊസിഷനില്‍ ഇരിക്കുക. ഒരു ദീര്‍ഘനിശ്വാസം എടുക്കുക. ശ്വാസം എടുക്കുമ്പോള്‍ പെട്ടെന്ന് ശബ്ദമുണ്ടാക്കുക. ഇത് പത്ത് തവണയെങ്കിലും ആവര്‍ത്തിക്കുക.

തടാസനം

തടാസനം

പര്‍വത മുറ എന്നും അറിയപ്പെടുന്ന തടാസാനം നിങ്ങളുടെ ബ്രോങ്കിയോളുകളെയും ശ്വാസകോശത്തെയും ശക്തിപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശ്വസനവ്യവസ്ഥയെ നിയന്ത്രിക്കുകയും ദഹനത്തെ സുഖപ്പെടുത്തുകയും ബാലന്‍സ് മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, നിങ്ങളുടെ നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. തടാസാന രക്തചംക്രമണം മെച്ചപ്പെടുത്തുകയും വേദന, ക്ഷയം, എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

നട്ടെല്ല് നിവര്‍ന്ന് കാലുകള്‍ നേരെയാക്കി നില്‍ക്കുക. ആഴത്തില്‍ ശ്വസിക്കുകയും വിരലുകള്‍ പരസ്പരം ബന്ധിപ്പിച്ച് കൈകള്‍ മുകളിലോക്ക് ഉയര്‍ത്തുകയും ചെയ്യുക. നിങ്ങളുടെ പാദം വിരലില്‍ നിര്‍ത്തി 10 സെക്കന്‍ഡ് നില്‍ക്കുക. ഇങ്ങനെ വലിച്ചുനീളുന്ന സമയത്ത് ശ്വാസം പിടിക്കുക. ഇപ്പോള്‍ ശ്വാസം എടുത്ത് നിങ്ങളുടെ ശരീരം സാവധാനം അയവുവരുത്തുക. ഇത്തരത്തില്‍ കുറഞ്ഞത് 10 തവണ ആവര്‍ത്തിക്കുക.

ത്രികോണാസനം

ത്രികോണാസനം

പേരുപോലെ തന്നെയാണ് ഈ ആസനം. ത്രികോണ രീതിയില്‍ ചെയ്യേണ്ടത്. ത്രികോണാസനം നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും കരളിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സമ്മര്‍ദ്ദ നിവാരിണി എന്നും വിളിക്കുന്ന ഈ യോഗാമുറ ശരിയായ രക്തചംക്രമണത്തിന് സഹായിക്കുന്നു. ത്രികോണാസനം ഉത്കണ്ഠ, നടുവേദന എന്നിവ കുറയ്ക്കുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും മാനസികവും ശാരീരികവുമായ സന്തുലിതാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കാലുകള്‍, കാല്‍മുട്ടുകള്‍, കൈകള്‍, കണങ്കാലുകള്‍, നെഞ്ച് എന്നിവ ശക്തിപ്പെടുത്തുന്നതിന് ദിവസവും ഈ യോഗാമുറ ചെയ്യുക.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

കാലുകള്‍ക്കിടയില്‍ ഏകദേശം മൂന്നടി അകലം പാലിച്ച് നേരെ നില്‍ക്കുക. നിങ്ങളുടെ തോളില്‍ ആയുധനില നിലനിര്‍ത്തുക. ഇപ്പോള്‍ ശ്വസിച്ച് ഇടത് കൈ ഉയര്‍ത്തുക. നിങ്ങളുടെ വലതു കൈകള്‍ താഴേക്ക് വച്ചുകൊണ്ട് വലതുവശത്തേക്ക് സാവധാനം വളയുക. ബാലന്‍സ് തെറ്റുന്നില്ലെന്നും ആഴത്തില്‍ ശ്വസിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ശ്വാസം എടുക്കുമ്പോള്‍ ശരീരം വിശ്രമിക്കാന്‍ വിടുക. കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഇത്തരത്തില്‍ തുടരുക.

ഭുജംഗാസനം

ഭുജംഗാസനം

ഒരു സര്‍പ്പത്തിന്റെ ഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഭുജംഗാസനം. ഇതിനെ കോബ്ര പോസ് എന്നും വിളിക്കുന്നു. ഈ മുറ പരിശീലിക്കുന്നത് നിങ്ങളുടെ നെഞ്ച് വികാസത്തിന് സഹായിക്കും. ഇത് ശരീരത്തിലെ രക്തവും ഓക്‌സിജനും രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു. ഭുജംഗാസനം ആര്‍ത്തവ ക്രമക്കേടുകള്‍ മെച്ചപ്പെടുത്തുകയും ക്ഷീണവും സമ്മര്‍ദ്ദവും ഒഴിവാക്കുകയും ചെയ്യുന്നു. ഇത് ആസ്ത്മയുടെ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും നട്ടെല്ല് ശക്തിപ്പെടുത്താനും ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

എങ്ങനെ ചെയ്യാം:

എങ്ങനെ ചെയ്യാം:

ആദ്യം നിങ്ങളുടെ നെറ്റി തറയില്‍ മുട്ടിച്ച് നിവര്‍ന്നു കിടക്കുക. കൈകള്‍ നിലത്തുറപ്പിച്ച് മെല്ലെ കാല്‍വിരലുകള്‍ താങ്ങി നെഞ്ച് ഉന്തി മുഖം മുകളിലേക്കുയര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ തല, നെഞ്ച്, അടിവയര്‍ എന്നിവ ഉയര്‍ത്തി ശ്വസിക്കുക. ഈ സ്ഥാനത്ത് അഞ്ച് ശ്വസനം വരെ തുടരുക. തുടര്‍ന്ന് ആദ്യ സ്ഥാനത്തേക്ക് സാവധാനം മടങ്ങിവരാന്‍ ശ്വാസമെടുക്കുക.

English summary

Yoga Poses For Tuberculosis

In this article we are listing some yoga poses which prevents tuberculosis.
Story first published: Thursday, December 5, 2019, 18:58 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X