Latest Updates
-
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം
ഈ വര്‍ഷത്തെ വനിതാ ദിനത്തില്‍ നമ്മള് നമ്മുടെ തന്നെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് അല്പം പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും സ്വന്തം ആരോഗ്യത്തെക്കുറിച്ച് മറന്ന് പോവുന്നവരും നിസ്സാരമല്ല. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഈ വനിതാ ദിനത്തില്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും ബാഹ്യമായ സൗന്ദര്യത്തേക്കാള്‍ ഉപരിയായി ആന്തരികമായ ആരോഗ്യത്തിനാണ് നമ്മള് മുന്‍ഗണന നല്‍കേണ്ടത്. കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധനകള്‍ രോഗങ്ങളെ മുന്‍കൂട്ടി തടയാന്‍ സഹായിക്കും.
ചില പരിശോധനകള്‍ ഒരു പ്രായത്തിന് ശേഷം സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. അതില്‍ ചിലതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. മാത്രമല്ല രോഗാവസ്ഥകളെ വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ വരുന്നതിന് മുന്‍പ് ചികിത്സിക്കുന്നതാണ് നല്ലത്. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ അവരുടെ മുപ്പതുകള്‍ക്ക് ശേഷം നിര്‍ബന്ധമായും ചെയ്യേണ്ട ചില പരിശോധനകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഡോ. ബിജന്‍ ജോണ്‍ സക്കറിയ( സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഇന്റേണല്‍ മെഡിസിന്, ആസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി) ഇത്തരം ചില പരിശോധനകളെക്കുറിച്ച് നമ്മോട് പറയുന്നു.

തൈറോയ്ഡ് സ്ക്രീനിംഗ് (Thyroid Test):
തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റ് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. തൈറോയ്ഡ് ഏറ്റക്കുറച്ചിലുകള്‍ ഉള്‍പ്പടെയുള്ള അവസ്ഥകളെ മനസ്സിലാക്കുന്നതിനും അത് വഴി സ്ത്രീകളില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും തളര്‍ച്ചയും ഒഴിവാക്കാന്‍ ഇത് അത്യാവശ്യമാണ്. മുപ്പതുകള്‍ക്ക് ശേഷമല്ല, അതിന് മുന്‍പ് തന്നെ ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കണം.
അനീമിയ പരിശോധന (CBC):
സ്ത്രീകളില്‍ നിര്‍ബന്ധമായും നടത്തേണ്ട പരിശോധനകളില്‍ പ്രധാനപ്പെട്ടതാണ് വിളര്‍ച്ച സംബന്ധമായ പരിശോധന. പലപ്പോഴും അനീമിയ പരിശോധന അഥവാ CBC വിളര്‍ച്ചയുണ്ടോ എന്ന് കണ്ടെത്തുന്നതിന് നേരത്തെ നടത്തേണ്ടതാണ്. പ്രത്യേകിച്ച് ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത്തരം പരിശോധനകള്‍ നിര്‍ബന്ധമായും നടത്തണം.
പ്രമേഹവും രക്തസമ്മര്‍ദ്ദവും:
ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ ഒട്ടും പുറകിലല്ലാത്ത രോഗങ്ങളാണ് പ്രമേഹവും രക്തസമ്മര്‍ദ്ദവും. അതിനെ പ്രതിരോധിക്കുന്നതിനും ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും നേരത്തെ ശ്രദ്ധിക്കാന്‍ ഇത് വഴി സാധിക്കും. മുപ്പതുകള്‍ക്ക് ശേഷം നിര്‍ബന്ധമായും ഇത്തരം പരിശോധനകള്‍ നിര്‍ബന്ധമാക്കേണ്ടതാണ്.

പാപ് സ്മിയര്‍ ടെസ്റ്റ് (Pap Smear):
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗര്‍ഭാശയ ഗളത്തിലെ ക്യാന്‍സര്‍ (Cervical Cancer) വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ഇത്തരം പരിശോധനകള്‍ വേണ്ട രീതിയില്‍ നടത്തണം. അത് കൂടാതെ ആരോഗ്യത്തിന് ഓരോ ദിനത്തിലും പ്രാധാന്യം നല്‍കുകയും വേണം.
മാമോഗ്രാം (Mammogram):
ഇന്നത്തെ കാലത്ത് സ്തനാര്‍ബുദം എന്നത് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന അല്ലെങ്കില്‍ സ്ത്രീകളില്‍ ഗുരുതരമായ പ്രതിസന്ധികളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സ്തനാര്‍ബുദം മുന്‍കൂട്ടി തിരിച്ചറിയാന്‍ 40വയസ്സിനു ശേഷം ഇത് വര്‍ഷത്തിലൊരിക്കല്‍ ചെയ്യുന്നത് ഉചിതമാണ്. ഇത്തരം കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചകളും കാണിക്കരുത്. അത് കൂടാതെ ആര്‍ത്തവവിരാമത്തിനു ശേഷം ഈസ്ട്രജന് ഹോര്‍മോണിന്റെ കുറവ് മൂലം മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. ആ സമയത്ത് താഴെപറയുന്ന പരിശോധനകള്‍ നടത്തുന്നത് നന്നായിരിക്കും.

അതില്‍ ഒന്നാണ് ബോണ്‍ ഡെന്‍സിറ്റി ടെസ്റ്റ് (DEXA Scan). ഇത് നിങ്ങളില്‍ എല്ലുകളുടെ ബലക്ഷയം (Osteoporosis) തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു. അത് മാത്രമല്ല അടുത്തതാണ് ലിപിഡ് പ്രൊഫൈല്‍ (Lipid Profile): കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുന്നത് ഹൃദയാരോഗ്യം ഉറപ്പുവരുത്താന്‍ സഹായിക്കുന്നതാണ് ഈ പരിശോധന. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുകയും കൂടാതെ ഇടക്കിടെ കൂടാതെ ഹൃദയസംബന്ധമായുള്ള പരിശോധനകള്‍ ചെയ്യുന്നതും ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നു. കൂടാതെ രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്, രോഗം വരാതെ നോക്കുന്നതാണ് . ഒരു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സമ്പൂര്‍ണ്ണ ശാരീരിക പരിശോധന നടത്തുന്നത് നിങ്ങളുടെ ആത്മവിശ്വാസവും ആരോഗ്യവും വര്‍ദ്ധിപ്പിക്കും. അതിന് ഈ വനിതാ ദിനം ഒരു കാരണമാവട്ടെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

