Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍
മാര്‍ച്ച് 8, ലോക വനിതാ ദിനം : ഈ ദിനത്തില്‍ പ്രിയപ്പെട്ട നമ്മളോട് ചേര്‍ന്ന് നില്ക്കുന്ന സ്ത്രീകള്‍ക്ക് ആശംസകള്‍ അറിയിക്കാം. ലോകത്തെ എല്ലാ മാറ്റങ്ങളും തുല്യനീതിയോടെയും തുല്യ അവകാശത്തോടേയും അംഗീകരിച്ച് മുന്നോട്ട് പോവുന്നതിന് ഓരോ സ്ത്രീയും പ്രാപ്തരാവണം എന്നാണ് ഈ വനിതാ ദിനത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നതും. സാമൂഹികവും സാമ്പത്തതികവും സാസ്കാരികവുമായ നേട്ടങ്ങളെ അതിന്റേതായ പ്രാധാന്യത്തോടെ ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു ദിനമാണ് ലോക വനിതാ ദിനം.
എല്ലാ വര്‍ഷവും മാര്‍ച്ച് 8-നാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. അവകാശപ്പോരാട്ടങ്ങള്‍ മാത്രമല്ല അവര്‍ കൈവരിച്ച വിജയങ്ങളുടെ കൂടി ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം എന്നതില്‍ സംശയം വേണ്ട. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മാറ്റങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് എത്തുന്ന ഒരു ദിനമായി ഈ ദിനത്തെ കണക്കാക്കാവുന്നതാണ്. ലിംഗസമത്വം കെട്ടിപ്പടുക്കുക എന്നതും ഈ ദിനത്തിന്റെ മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ്. നമ്മളോട് ചേര്‍ന്ന് നില്ക്കുന്ന അമ്മയോ, ഭാര്യയോ സഹോദരിയോ മകളോ സഹപ്രവര്‍ത്തകയോ ആരുമാകട്ടെ അവര്‍ക്കായി ഈ ദിനം സമര്‍പ്പിക്കാം. പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാം.

പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍
എല്ലാ സ്ത്രീകള്‍ക്കും ഇന്ന് മാത്രമല്ല എല്ലായ്പ്പോഴും ശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി ഈ ദിനം മാറട്ടെ എന്ന് ആശംസിക്കുന്നു, വനിതാദിനാശംസകള്‍.
ലോകത്തെ മാറ്റാന്‍ ഏത് സ്ത്രീയ്ക്കും തന്റെ ശക്തിയിലൂടെ സാധിക്കട്ടെ, ലോകം തന്നെ ഇവര്‍ മാറ്റി മറിയ്ക്കട്ടെ, എല്ലാ സ്ത്രീകള്‍ക്കും ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍.
ധൈര്യവും സ്നേഹവും നിറഞ്ഞ എല്ലാ വനിതകള്‍ക്കും വനിതാദിനാശംസകള്‍ നേരുന്നു. ജീവിതത്തില്‍ ഒന്നിനേയും ഭയപ്പെടാതെ നിര്‍ഭയത്വത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, വനിതാ ദിനാശംസകള്‍
നിങ്ങളുടെ സ്വപ്നങ്ങള്‍ എല്ലാം സഫലമാകട്ടെ , ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടട്ടെ, ജീവിതം തന്നെ മാറി മറിയാന്‍ ഈ ദിനം കാരണമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം, വനിതാ ദിനാശംസകള്‍
ലോകത്തെ കൂടുതല്‍ മനോഹരമാക്കുന്ന എല്ലാ സ്ത്രീകള്‍ക്കും അവരോട് ചേര്‍ന്ന് നില്ക്കുന്ന പ്രിയപ്പെട്ടവര്‍ക്കും വനിതാദിനാശംസകള്‍
ചെയ്യുന്നത് ചെറിയ കാര്യമെങ്കിലും ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനും അത് വഴി മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാനും എല്ലാ സ്ത്രീകള്‍ക്കും സാധിക്കട്ടെ. എല്ലാ സ്ത്രീകള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

നിങ്ങളുടെ കരുത്തും കരുണയും ലോകത്തിന് പ്രചോദനമാണ് , അതില്‍ ജീവിതം മാറി മറിയട്ടെ, എല്ലാവര്ക്കും വനിതാദിനാശംസകള്‍ നേരുന്നു
ഒരു വനിതാ ദിനത്തില്‍ മാത്രമല്ല ഓരോ ദിവസവും നിങ്ങള്‍ ആഘോഷിക്കപ്പെടേണ്ടവരാണ്, സന്തോഷിക്കേണ്ടവരാണ്, ലോകത്തെ എല്ലാ കരുത്തുറ്റ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍ നേരുന്നു
സ്ത്രീകളുടെ ശക്തിയും ആത്മവിശ്വാസവും ആഘോഷിക്കുന്ന ദിനം, അത് പക്ഷേ ഇന്ന് മാത്രമായി ഒതുങ്ങാതെ ലോകത്തിന് മുന്നിലേക്ക് ആത്മവിശ്വാസം കൊണ്ട് വരട്ടെ, എല്ലാ വനിതകള്‍ക്കും വനിതാദിനാശംസകള്‍.
എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സുഹൃത്തുക്കള്‍ക്കും മലയാളം ബോള്‍ഡ് സ്കൈയുടെ ഹൃദയം നിറഞ്ഞ വനിതാദിനാശംസകള്‍.



Click it and Unblock the Notifications