Just In
Don't Miss
- Movies
'ഒറ്റപ്പെടുന്നവനെ വിജയിച്ചിട്ടുള്ളൂ... അതാണ് ചരിത്രം'; കിടിലം ഫിറോസിന്റെ പിന്തുണ ബ്ലെസ്ലിക്കോ?
- Sports
IND vs ENG: റിഷഭിനോട് അല്പ്പം മര്യാദ കാട്ടാം, ഇസിബിയുടെ നടപടി മോശം, തുറന്നടിച്ച് ഡികെ
- Technology
Apple: ഐമാക് മുതൽ ഐപാഡ് വരെ; സ്റ്റീവ് ജോബ്സ് യുഗത്തിലെ ഏറ്റവും മികച്ച ആപ്പിൾ ഗാഡ്ജറ്റുകൾ
- Finance
എല്ലാ ഇളവുകളും നേടാം; ആദായ നികുതി പരമാവധി കുറയ്ക്കാൻ ഇതാ 14 വഴികൾ
- Automobiles
Fortuner-ന്റെ വില വീണ്ടും വര്ധിപ്പിച്ച് Toyota; പുതുക്കിയ വില വിവരങ്ങള് അറിയാം
- News
പീഡന പരാതിയില് പി സി ജോര്ജിന് ജാമ്യം; പ്രോസിക്യൂഷന് കനത്ത തിരിച്ചടി
- Travel
മഴക്കാല യാത്രകളില് ഈ അണക്കെട്ടുകളെയും ഉള്പ്പെടുത്താം
ആകര്ഷകമായ അരക്കെട്ടിന് ഈ യോഗ നിത്യവും ചെയ്യാം
ലവ്ഹാന്ഡില്സ് എന്നത് പലപ്പോഴും പലര്ക്കും അല്പം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇടുപ്പ് ഭാഗത്ത് കൊഴുപ്പ് കൂടുന്നത് കൊണ്ട് അതിനെ വിളിക്കുന്ന പേരാണ് ലവ്ഹാന്ഡില്സ്. എന്നാല് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി അല്പം യോഗ പരീക്ഷിച്ചാലോ? എല്ലാവരും ആഗ്രഹിക്കുന്നത് ആകര്ഷകമായ മെലിഞ്ഞ അരക്കെട്ട്. എന്നാല് ഇത് എങ്ങനെ ആക്കിയെടുക്കണം എന്നുള്ളതിനെക്കുറിച്ച് പലര്ക്കും അറിയില്ല. യോഗ ഒരു പരിധി വരെ ഇതിനെ സഹായിക്കുന്നതാണ്. തടിച്ച അരക്കെട്ടുള്ളവര്ക്ക് പ്രശ്നങ്ങളൊന്നും ഇല്ല. എന്നാല് അവിടെ കൊഴുപ്പ് വര്ദ്ധിക്കുമ്പോഴാണ് പ്രശ്നങ്ങളും വര്ദ്ധിക്കുന്നത്. എപ്പോഴും ഫിറ്റ് ആയി ഇരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അതിന് ഒരു പരിധി വരെ യോഗ സഹായിക്കുന്നുണ്ട്.
ഇടുപ്പിന് ചുറ്റും അനാവശ്യമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിങ്ങളെ പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്ദ്ദം, അമിതവണ്ണം തുടങ്ങിയ രോഗങ്ങളിലേക്ക് പെട്ടെന്ന് എത്തിക്കുന്നു. എന്നാല് ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള് ശ്രദ്ധിക്കാം. അതിലൊന്നാണ് യോഗ. ഈ ആസനങ്ങള് അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് നീക്കം ചെയ്യുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏതൊക്കെ യോഗാസനങ്ങളാണ് ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെ യോഗ പോസുകളാണ് ഇതിന് സഹായിക്കുന്നത് എന്ന് നോക്കാം.

അധോമുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നതിലൂടെ അത് നമുക്ക് ലവ്ഹാന്ഡില്സ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതെങ്ങനെ ചെയ്യണം എന്ന് നോക്കാം. അതിന് വേണ്ടി കമിഴ്ന്ന് കിടന്ന് നാല് കാലില് നില്ക്കുക.. ശേഷം കൈപ്പത്തികള് തോളിനു കീഴിലും കാല്മുട്ടിനു താഴെയും ഇടുപ്പിനു താഴെയാണെന്ന് ഉറപ്പാക്കി, കുന്ന് പോലെ ഉയര്ന്ന് പൊങ്ങുക. ശേഷം നിങ്ങളുടെ ഇടുപ്പ് മുകളിലേക്ക് പതുക്കെ ഉയര്ത്തുന്നതിന് ശ്രദ്ധിക്കുക. ശേഷം വി ആകൃതിയില് മാറുക. നിങ്ങളുടെ കൈപ്പത്തികളില് സമ്മര്ദ്ദം ചെലുത്തുക. കാലുകള് തറയില് ഉറപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പത്ത് സെക്കന്റ് വരെ ശ്വാസം എടുക്കുന്നതില് ശ്രദ്ധിക്കുക. പിന്നീട് പഴയ നിലയിലേക്ക് മാറുക.

പാര്ശ്വ കോണാസനം
പാര്ശ്വകോണാസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ലവ്ഹാന്ഡില്സിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിന് വേണ്ടി ആദ്യം അധോമുഖ ശ്വാനാസനം ചെയ്യുക. അതിന് ശേഷം നിങ്ങളുടെ വലതു കാല് കൊണ്ടുവന്ന് നിങ്ങളുടെ കൈപ്പത്തികള്ക്കിടയില് വലതു കാല് വയ്ക്കുക. ശേഷം നിങ്ങളുടെ ഉപ്പൂറ്റി വശത്തേക്ക് നീക്കുക. പിന്നീട് കാല് 90ഡിഗ്രിയിലേക്ക് മാറ്റുക. നിങ്ങളുടെ ഇടത് കൈപ്പത്തി ഉയര്ത്തി നിങ്ങളുടെ കൈ മുകളിലേക്ക് നീട്ടി മുകളിലേക്ക് നോക്കുക. രണ്ട് കൈകളും ഒരേ നിരയിലാണ് എന്ന് ഉറപ്പാക്കേണ്ടതാണ്.

ഊര്ധ്വ മുഖ ശ്വാനാസനം
അടുത്തതായി ഊര്ധമുഖശ്വാനാസനം ചെയ്യാവുന്നതാണ്. അതിന് വേണ്ടി തറയില് മലര്ന്ന് കിടക്കുക. ശേഷം നിങ്ങളുടെ പാദങ്ങള് താഴേക്ക് അഭിമുഖീകരിക്കുന്ന തരത്തില് വെക്കുക. രണ്ട് കൈകളും ശരീരത്തിനോട് ചേര്ത്ത് വെക്കണം. കൈമുട്ടുകള് നിലത്ത് നിന്ന് ഉയര്ത്തി കൈപ്പത്തികള് ഉറപ്പിച്ച് നിലത്ത് വെക്കുക. പിന്നീട് ശ്വാസം ഉള്ളിലേക്ക് എടുത്ത് നിങ്ങളുടെ കൈപ്പത്തികള് തറയില് ദൃഡമായി അമര്ത്തി നിങ്ങളുടെ കാല്മുട്ടുകള്, ഇടുപ്പ് എന്നീ ഭാഗങ്ങള് ശ്വാസം ഉള്ളിലേക്ക് എടുത്ത് കൊണ്ട് ഉയര്ത്തുക. നിങ്ങളുടെ കാല്വിരലുകളില് സമ്മര്ദ്ദം ചെലുത്തി അവയെ പുറത്തേക്ക് തള്ളുക. കുറച്ച് നിമിഷങ്ങള് ഈ പോസ് ചെയ്യുക.
ലവ്
ഹാന്ഡില്സ്
എന്നന്നേക്കുമായി
ഇല്ലാതാക്കാം;
അറിയേണ്ടത്
ഇതാ
വിരലിലെ
ചെമ്പ്
മോതിരത്തിന്റെ
ശക്തി
നിസ്സാരമല്ല;
ദിവസവും
ധരിച്ചാല്
ഗുണങ്ങള്
ഇരട്ടി