For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിലെ രണ്ടാമത്തെ മസ്തിഷ്‌കം: ആമാശയത്തിന് ആരോഗ്യം നല്‍കും യോഗ

|

ആമാശയത്തിന് നമ്മുടെ ശരീരത്തില്‍ ഉള്ള പങ്ക് ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല. ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ നമ്മുടെ ശരീരം ഇപ്രകാരം മുന്നോട്ട് പോവുന്നതിന് ആമാശയം വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആമാശയത്തെ നമ്മുടെ ശരീരത്തിലെ രണ്ടാമത്തെ മസ്തിഷ്‌കം എന്നാണ് പറയുന്നത്. പലപ്പോഴും നമ്മുടെ അശ്രദ്ധ നമ്മുടെ ആമാശയത്തേയും കുടലിനേയും പ്രശ്‌നത്തിലാക്കുന്നുണ്ട്. ആരോഗ്യകരമല്ലാത്ത ഭക്ഷണവും ദു:ശീലങ്ങളും എല്ലാം കുടലിനേയും ആമാശയത്തേയും പ്രതിസന്ധിയില്‍ ആക്കുന്നു. ഇതിന്റെ ഫലമായി മോശം ദഹനവും വയറുവേദനയും അസ്വസ്ഥതയും എല്ലാം നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു.

Yoga Asanas For Better Gut Health

എന്നാല്‍ ദഹനാരോഗ്യത്തിന് വേണ്ടി നമുക്ക് മറ്റ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശരീരത്തിന്റെ ഊര്‍ജ്ജവും ആരോഗ്യപ്രശ്‌നങ്ങളും അകറ്റുന്നതിന് ആമാശയം വഹിക്കുന്ന പങ്കിനെക്കുറിച്ച് മുന്‍പ് വായിച്ചുവല്ലോ. ആമാശയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ ഒന്നാണ് യോഗ. യോഗാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ദഹന ആരോഗ്യം നിലനിര്‍ത്താനും യോഗ സഹായിക്കും. അതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ചില യോഗപോസുകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

കുടലിന്റെ ആരോഗ്യത്തിന് യോഗ

കുടലിന്റെ ആരോഗ്യത്തിന് യോഗ

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ കൃത്യമായി ലഭിക്കുന്നതിന് ആരോഗ്യകരമായ ദഹനം പ്രധാനമാണ്. അതിന് വേണ്ടി യോഗ ശീലമാക്കാം. കാരണം യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് വിറ്റാമിനുകള്‍, ധാതുക്കള്‍, വെള്ളം. ഈ പോഷകങ്ങള്‍ ശരീരത്തിന് ആഗിരണം ചെയ്യാനും ഊര്‍ജ്ജം സംഭരിക്കുന്നതിനും ദഹ നാരോഗ്യം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു. ഏതൊക്കെ യോഗ പോസുകളാണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം.

പുഷാന്‍ മുദ്ര

പുഷാന്‍ മുദ്ര

വയറുമായി ബന്ധപ്പെട്ടുണ്ടാവുന്ന ദഹന പ്രശ്‌നങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെ പരിഹരിക്കുന്നതിനും മികച്ച ദഹനത്തിനും നിങ്ങളെ സഹായിക്കുന്നതാണ് പുഷാന്‍ മുദ്ര. ഇത് ചെയ്യുന്നതിലൂടെ നിങ്ങളെ അസ്വസ്ഥതപ്പെടുത്തുന്ന ആ വലിയ പ്രശ്‌നത്തിന് ആശ്വാസം ലഭിക്കുകയും നിങ്ങളുടെ ആമാശയം ആരോഗ്യകരമായി മാറുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി മോതിരവിരലിന്റേയും നടുവിരലിന്റേയും അഗ്രങ്ങള്‍ തള്ളവിരലിനോട് ചേര്‍ത്ത് വെക്കുക. പത്മാസനത്തിലോ അര്ദ്ധ പത്മാസനത്തിലോ അല്ലെങ്കില്‍ വജ്രാസനത്തിലോ ഇരുന്ന് ഇത് ചെയ്യാവുന്നതാണ്. ഇത് വയറിളക്കം, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ മോചമം നല്‍കുന്നു. ഇത് തുടയില്‍ വെച്ച് സാധാരണ രീതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

വജ്രാസനം

വജ്രാസനം

ഭക്ഷണശേഷം മികച്ച ദഹനത്തിന് വേണ്ടി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരേ ഒരു യോഗപോസ് ആണ് വജ്രാസനം. ഇത് എത്ര വയറ് നിറഞ്ഞാലും നമുക്ക് ചെയ്യാം. പെട്ടെന്ന് ദഹനത്തിന് സഹായിക്കുന്നു എന്നതാണ് ഈ ആസനത്തിന്റെ ഗുണം. വജ്രാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം യോഗമാറ്റില്‍ മുട്ടുകുത്തി ഇരിക്കുക. പിന്നീട് നിങ്ങളുടെ കാല്‍മുട്ടിലേക്ക് ഭാരം കൊടുക്കാതെ മുട്ടുകള് രണ്ടും പുറകിലേക്ക് മടക്കി ഇരിക്കുക. പിന്നീട് വിരലുകള്‍ തറയില്‍ ഉറപ്പിച്ച് നിതംബം നിങ്ങളുടെ ഉപ്പൂറ്റിയില്‍ അമര്‍ത്തി നിവര്‍ന്നു ഇരിക്കുക. രണ്ട് കാലുകളുടെയും തുടകള്‍ യഥാക്രമം രണ്ട് മുട്ടുകളിലും അമര്‍ന്നിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. രണ്ട് കാലുകളുടെയും തള്ളവിരല്‍ പരസ്പരം സ്പര്‍ശിക്കണം. എപ്പോഴും നിവര്‍ന്ന് നട്ടെല്ല് നേരെയാക്കി ഇരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിന് ശേഷം കൃത്യമായി ശ്വാസോച്ഛ്വാസം എടുക്കുകയും 10 മിനിറ്റോളം ഇത് തുടരുകയും ചെയ്യുക. ഇതിലൂടെ ആമാശയത്തിന് ആരോഗ്യം വര്‍ദ്ധിക്കുന്നു.

ഹസ്തപാദാസനം

ഹസ്തപാദാസനം

ഹസ്തപാദാസനവും മികച്ച ദഹനത്തിനും കുടലിന്റേയും ആമാശയത്തിന്റേയും ആരോഗ്യത്തിനും മികച്ചതാണ്. എങ്ങനെയാണ് ഹസ്തപാദാസനം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇത് ചെയ്യുന്നതിന് വേണ്ടി യോഗ മാറ്റില്‍ നിവര്‍ന്ന് നിന്ന് മുട്ടുമടക്കാതെ നേരെ വെക്കുക. അതിന് ശേഷം ദീര്‍ഘശ്വാസം എടുത്ത് പതുക്കെ മുന്നോട്ട് വളയുക. കാലിന്റെ മുട്ടുകള്‍ രണ്ടും വളയാതിരിക്കുന്നതിലായിരിക്കണം നിങ്ങളുടെ ശ്രദ്ധ. അതിന് ശേഷം പതുക്കെ രണ്ട് കൈകളും താഴ്ത്തുക. പതുക്കെ കൈകള്‍ കൊണ്ട് കണങ്കാലില്‍ പിടിക്കുന്നതിന് ശ്രദ്ധിക്കുക. ശേഷം ശ്വാസം പുറത്തേക്ക് വിടുന്നതിന് അനുസരിച്ച് നിങ്ങളുടെ വയര്‍ മുട്ടിലേക്ക് അടുപ്പിക്കാം. കാല്‍മുട്ടുകള്‍ മടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ പതിയേ ശ്വാസം വിട്ട് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങണം.

ഉഷ്ട്രാസനം

ഉഷ്ട്രാസനം

ഉഷ്ട്രാസനം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനെ ക്യാമല്‍ പോസ് അഥവാ ഒട്ടകത്തിന്റെ പോസ് എന്നും പറയുന്നുണ്ട്. പരമാവധി ഗുണങ്ങള്‍ ലഭിക്കുന്നതിന് ഉഷ്ട്രാസനം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇതില്‍ ആദ്യത്തെ കാര്യം കൃത്യമായ ശ്വാസോച്ഛ്വാസം നിലനിര്‍ത്തണം എന്നതാണ്. ഇത് കൂടാതെ ശരീരത്തിന്‍െ പുറം ഭാഗത്ത് അധികം സമ്മര്‍ദ്ദം ചെലുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഉഷ്ട്രാസനം ചെയ്യുമ്പോള്‍ ആദ്യം നിവര്‍ന്ന് നില്‍ക്കണം. പിന്നീട് വജ്രാസനത്തില്‍ ഇരിക്കണം. ശേഷം ഇടുപ്പില്‍ രണ്ട് കൈകളും കുത്തി മുട്ടുകുത്തി ഇരുന്ന് പതുക്കെ പുറകിലേക്ക് മടങ്ങി വലത് കൈ കൊണ്ട് വലത് കാലിന്റെ കണങ്കാലും ഇടത് കൈകൊണ്ട് ഇടത് കാലിന്റെ കണങ്കാലും പിടിക്കാന്‍ ശ്രമിക്കുക. പിന്നീട് പതിയേ പുറകിലേക്ക് മടങ്ങി പരമാവധി നട്ടെല്ല് ഭാഗം മുന്നിലേക്ക് തള്ളുന്നതിന് ശ്രമിക്കുക. ശേഷം പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക.ശ്വാസോച്ഛ്വാസം സാധാരണ നിലയില്‍ ആയിരിക്കുന്നതിന് ശ്രദ്ധിക്കണം.

ബാലാസനം

ബാലാസനം

ബാലാസനം ചെയ്യുന്നതും നിങ്ങളുടെ അസ്വസ്ഥതകളേയും കുടലിന്റെ ആരോഗ്യത്തേയും സഹായിക്കുന്നു. ബാലാസനം ചെയ്യുക എന്നത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബാലാസനം ചെയ്യുന്നതിന് വേണ്ടി ഒരു പായയില്‍ മുട്ടുകുത്തി ഇരിക്കുക. അതിന് ശേഷം ഉപ്പൂറ്റി കുത്തി ഇരുകാലിലേക്കും ഇരിക്കുക. ശ്വാസം പുറത്തേക്ക് വിട്ട് പതുക്കേ മുന്നോട്ട് വളയുക. തറയിലല്‍ നെറ്റി മുട്ടിച്ച് കൈകള്‍ പതുക്കെ മുന്നിലേക്ക് നീട്ടി തറയോട് ചേര്‍ത്ത് വെക്കുക. നിങ്ങളുടെ നിതംബ ഭാഗം ഉപ്പൂറ്റിയോട് മാക്‌സിമം ചേര്‍ത്തിരിക്കാന്‍ ശ്രദ്ധിക്കണം. കുറച്ച് നിമിഷങ്ങള്‍ ഈ പോസില്‍ തുടര്‍ന്ന ശേഷം വീണ്ടും പൂര്‍വ്വ സ്ഥിതിയിലേക്ക് വരിക. ഇത്രയും യോഗാസനങ്ങള്‍ ചെയ്യുന്നത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. എങ്കിലും എന്ത് യോഗാസനം ചെയ്യുമ്പോള്‍ ഒരു യോഗാചാര്യനെക്കൊണ്ട് കൃത്യമായി പരിശിലിപ്പിച്ച ശേഷം മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ശരീരബലം വര്‍ദ്ധിപ്പിക്കും ബാലാസനം: ഏത് തളര്‍ച്ചയും മാറ്റുംശരീരബലം വര്‍ദ്ധിപ്പിക്കും ബാലാസനം: ഏത് തളര്‍ച്ചയും മാറ്റും

Most read:ഉഷ്ട്രാസനം : അരക്കെട്ടിന് കരുത്തും ശരീരത്തിന് ഊര്‍ജ്ജവും

English summary

Yoga Asanas For Better Gut Health During Winter And How To Do It In Malayalam

Here in this article we are sharing five yoga asanas for better gut health and how to do it in malayalam. Take a look.
Story first published: Wednesday, January 11, 2023, 19:01 [IST]
X
Desktop Bottom Promotion