For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉഷ്ട്രാസനം : അരക്കെട്ടിന് കരുത്തും ശരീരത്തിന് ഊര്‍ജ്ജവും

|

യോഗാസനങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഉഷ്ട്രാസനം ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ഉദാസീനമായ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എന്താണ് ഉഷ്ട്രാസനം എന്ന് നമുക്ക് നോക്കാം. ഉഷ്ട്ര എന്നാല്‍ ഒട്ടകം എന്നാണ്. ഒട്ടകത്തിന്റേത് പോലുള്ള ആസനത്തെയാണ് ഉഷ്ട്രാസനം എന്ന് പറയുന്നു. ഇത് നിങ്ങളുടെ ഹൃദയഭാഗത്തെ തുറക്കുന്ന ഒരു ആസനമാണ്. നിങ്ങളുടെ ശരീരഭാരം മുഴുവന്‍ കൈകളിലാണ് വരുന്നത്. ഇത് തുടക്കക്കാര്‍ക്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. ഒട്ടക പോസ് കൂടുതല്‍ സൗഹൃദപരവും എളുപ്പത്തില്‍ ചെയ്യാവുന്നതുമാണ്. ഉസ്ട്രാസനം കാല്‍മുട്ടുകളില്‍ അസ്വസ്ഥതയുണ്ടാക്കുമെന്നതിനാല്‍ കാല്‍മുട്ടിന് താഴെ തലയിണ വയ്ക്കുന്നത് നല്ലതാണ്. പുറകിലേക്ക് ആയുമ്പോള്‍ പതുക്കെ ശ്വാസം എടുക്കുന്നതിന് ശ്രദ്ധിക്കണം.

Health Benefits Of Camel Pose

ഇത് എങ്ങനെ ചെയ്യാം?

പരമാവധി ഗുണങ്ങള്‍ ലഭിക്കുന്നതിന് ഉഷ്ട്രാസനം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ശ്വാസോച്ഛ്വാസം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്, താഴത്തെ പുറം ഭാഗത്ത് എന്തെങ്കിലും സമ്മര്‍ദ്ദമോ ഭാരമോ ചെലുത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഉഷ്ട്രാസനം ചെയ്യുമ്പോള്‍ ആദ്യം നിവര്‍ന്ന് നില്‍ക്കണം. പിന്നീട് വജ്രാസനത്തില്‍ ഇരിക്കണം. അതിന് ശേഷം ഇടുപ്പില്‍ രണ്ട് കൈകളും വെക്കുക. പിന്നീട് മുട്ടുകുത്തി ഇരുന്ന് പതുക്കെ പുറകിലേക്ക് മടങ്ങി വലത് കൈ കൊണ്ട് വലത് കാലിന്റെ കണങ്കാലും ഇടത് കൈകൊണ്ട് ഇടത് കാലിന്റെ കണങ്കാലും പിടിക്കണം. അതിന് ശേഷം പുറകിലേക്ക് മടങ്ങുക. പരമാവധി നട്ടെല്ല് ഭാഗം മുന്നിലേക്ക് തള്ളുന്നതിന് ശ്രമിക്കുക. പിന്നീട് പൂര്‍വ്വ സ്ഥാനത്തേക്ക് മടങ്ങുക. ശ്വാസോച്ഛ്വാസം സാധാരണ നിലയില്‍ ആയിരിക്കണം. ഇത് വീണ്ടും ആവര്‍ത്തിക്കുക.

ഉസ്ട്രാസനത്തിന്റെ ഗുണങ്ങള്‍

Health Benefits Of Camel Pose

പാട്ടു പാടുന്നവര്‍ക്ക് മികച്ച ഗുണങ്ങള്‍ ഉഷ്ട്രാസനം നല്‍കുന്നു. കാരണം പാടുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം തൊണ്ടയും നെഞ്ചുമാണ്. ഇത് വോക്കല്‍ കോഡിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. വാരിയെല്ലിന്റെ വികാസത്തിനും കൂടുതല്‍ ശ്വസന നിയന്ത്രണത്തിനും ഈ ആസനം സഹായിക്കുന്നത് കൊണ്ട് ഗായകര്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഈ ആസനം. ഉസ്ട്രാസന സമയത്ത്, വഴങ്ങുന്ന നട്ടെല്ലും അന്നനാളവും എല്ലാം ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ നിങ്ങള്‍ നടക്കുമ്പോള്‍ നട്ടെല്ല് മുന്നോട്ട് വളയുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാവുകയോ ചെയ്യുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് അതിന് പരിഹാരം കാണുന്നതിന് ഉഷ്ട്രാസനം ചെയ്യാവുന്നതാണ്. ഇത് നെഞ്ച്, വയറ്, ശരീരത്തിന്റ മുന്‍ഭാഗങ്ങള്‍ എന്നിവക്ക് സ്‌ട്രെച്ച് നല്‍കുകയും ശരീരത്തിന്റെ ഭാവം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.നടുവേദന പോലുള്ള പ്രശ്‌നങ്ങളെ അകറ്റുകയും നട്ടെല്ലിന് കരുത്ത് വര്‍ദ്ധിപ്പിക്കുകയും ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

രക്തത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ശ്വാസകോശത്തിന്റെ വികാസത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ശ്വാസനരീതിക്കും സബായിക്കുന്നു. ശ്വാസകോശം വികസിക്കുന്നത് വഴി ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ശരീരത്തിലെ ഓക്‌സിജന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇതിലൂടെ ശരീരത്തിന് ക്ഷീണം കുറയുകയും രക്തയോട്ടം കൃത്യമാവുകയും ഹൃദയമിടിപ്പ് ആരോഗ്യകരമായി മാറുകയും രക്തത്തിന്റെ സഞ്ചാരം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നെഞ്ചിനും കഴുത്തിനും ആരോഗ്യം നല്‍കുന്നതിനും ഉഷ്ട്രാസനം മുന്നില്‍ തന്നെയാണ്. ശ്വാസകോശം, ശ്വാസനാളം, ഹൃദയം, അന്നനാളം, തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ഉഷ്ട്രാസനം സഹായിക്കുന്നു. ഇത് പേശിവേദനയെ അകറ്റുകയും ്‌വയറ്റിലെ കൊഴുപ്പിനെ ചുരുക്കുകയും ചെയ്യുന്നു.

Health Benefits Of Camel Pose

ശരീരത്തിന്റെ മൊത്തത്തിലുള്ള പേശികളെ ശക്തിപ്പെടുത്തുന്നതില്‍ ഉഷ്ട്രാസനത്തിന്റെ പങ്ക് നിസ്സാരമല്ല. ശരീരത്തിന്റെ മുന്‍ഭാഗം, പിന്‍ഭാഗം, കഴുത്ത് എന്നീ ഭാഗങ്ങളിലെ പേശികള്‍ക്ക് കരുത്ത് നല്‍കുന്നതിനും ആരോഗ്യത്തിനും ഉഷ്ട്രാസനം സഹായിക്കുന്നു. കൂടാതെ ഇത് നെഞ്ച്, വയര്‍, ക്വാഡ്രിസെപ്‌സ് പേശികളെ ശക്തിപ്പെടുത്തുകയും ഗ്ലൂട്ടുകള്‍, ഹാംസ്ട്രിംഗ്‌സ് പേശികള്‍ എന്നിവ ടോണ്‍ ചെയ്യുകയും ചെയ്യുന്നു. പിന്‍കഴുത്ത് സ്‌ട്രെച്ച് ചെയ്യപ്പെടുമ്പോള്‍ സെര്‍വിക്കല്‍ ടെന്‍ഷന്‍ കുറയുന്നു. തോളുകള്‍, കൈകള്‍, പുറം, കാലുകള്‍ എന്നിവയുടെ പേശികളെ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിച്ചേക്കാം. ഇത് നടുവേദന കുറയ്ക്കാന്‍ സഹായിക്കുന്നു. കാരണം ശരീരത്തിലെ പേശികള്‍ സ്‌ട്രെച്ച് ആവുന്നതിലൂടെ അനുബന്ധ പേശികളിലെ വേദന കുറയുന്നു. എന്നാല്‍ കൃത്യമായി ഒരു യോഗാചാര്യന്റെ അടുത്ത് പോയി പരിശീലിച്ചതിന് ശേഷം മാത്രമേ ഉഷ്ട്രാസനം ചെയ്യാവൂ.

പ്രായം കുറക്കാം, അരക്കെട്ട് ഒതുക്കാം: ചക്രാസനത്തിന് ഗുണങ്ങളേറെപ്രായം കുറക്കാം, അരക്കെട്ട് ഒതുക്കാം: ചക്രാസനത്തിന് ഗുണങ്ങളേറെ

സൈനസും ജലദോഷവും ബുദ്ധിമുട്ടിക്കില്ല: ഈ യോഗാസനമാണ് ഉറപ്പ്സൈനസും ജലദോഷവും ബുദ്ധിമുട്ടിക്കില്ല: ഈ യോഗാസനമാണ് ഉറപ്പ്

English summary

Health Benefits Of Camel Pose (Ustrasana) And How To Do It In Malayalam

Here in this article we are sharing some health benefits of camel pose (Ustrasana) and how to do it in malayalam. Take a look.
Story first published: Thursday, December 22, 2022, 21:41 [IST]
X
Desktop Bottom Promotion