For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യഷ്ടികാസനം: അരക്ക് താഴേയും മുകളിലുമുള്ള നടുവേദന സ്വിച്ചിട്ടപോലെ നിര്‍ത്തും

|

യഷ്ടികാസനം എന്ന യോഗ പോസ് നിങ്ങള്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന യോഗ പോസുകളില്‍ ഒന്നാണ് യഷ്ടികാസനം. നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ഈ ആസനം പരിശീലിക്കാവുന്നതാണ്. മലര്‍ന്ന് കിടന്ന് ചെയ്യുന്നതിനാല്‍ ശരീരത്തിന് മറ്റ് തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല.

Yastikasana Benefits

ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരണം എന്നുള്ളവര്‍ക്ക് അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് യഷ്ടികാസനം. ഇത് സ്ഥിരമായി ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എങ്ങനെ യഷ്ടികാസനം ചെയ്യാം, എങ്ങനെ ചെയ്യാന്‍ പാടില്ല, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ആരെല്ലാം ചെയ്യരുത് എന്നതിനെക്കുറിച്ച് പൂര്‍ണമായും അറിയാന്‍ വായിക്കൂ.

ചെയ്യേണ്ട വിധം

Yastikasana Benefits

യഷ്ടികാസനം എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ മലര്‍ന്ന് കിടക്കുക. റിലാക്‌സ് ആയി വേണം കിടക്കുന്നതിന്. ശേഷം നിങ്ങളുടെ ഇരുകൈകളും തലക്ക് മുകളിലേക്ക് കൊണ്ട് വന്ന് മലര്‍ത്തി വെക്കുക. അതിന് ശേഷം ശരീരത്തിന്റെ അരക്ക് താഴേക്കുള്ള ഭാഗം നല്ലതുപോലെ താഴേക്ക് സ്‌ട്രെച്ച് ചെയ്യണം. പാദങ്ങള്‍ താഴേക്ക് ആക്കി വേണം സ്‌ട്രെച്ച് ചെയ്യുന്നതിന്. ശേഷം അരക്ക് മുകളിലേക്കുള്ള ഭാഗവും സ്‌ട്രെച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ശരീരത്തിന്റെ ഓരോ ഭാഗവും മനസ്സില്‍ ആലോചിച്ച് നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരം സ്‌ട്രെച്ച് ചെയ്യുമ്പോള്‍ ശരീരത്തില്‍ നിങ്ങള്‍ക്ക് ആ മാറ്റം അനുഭവപ്പെടുന്നു. ശ്വാസോച്ഛ്വാസം സാധാരണ ഗതിയില്‍ ആയിരിക്കണം. പിന്നീട് പതുക്കെ പൂര്‍വ്വ സ്ഥിതിയിലേക്ക് വന്ന് ശവാസനത്തില്‍ വിശ്രമിക്കാം. വീണ്ടും ഇത് ആവര്‍ത്തിക്കാം.

ഗുണങ്ങള്‍ എന്തെല്ലാം?

Yastikasana Benefits

യഷ്ടികാസനം ചെയ്യുമ്പോള്‍ ശരീരത്തിന് എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് ക്ഷീണവും സമ്മര്‍ദ്ദവും ഇല്ലാതാക്കുന്നു. ശരീരത്തിലെ എല്ലാ പേശികളും സ്‌ട്രെച്ച് ചെയ്യപ്പെടുന്നതിലൂടെ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. ഇത് പതിവായി പരിശീലിക്കുന്നതിലൂടെ ശരീരത്തിലെ അമിത കൊഴുപ്പിനേയും കുടവയറിനേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. എല്ലാ ദിവസവും ഒരു നിശ്ചിത സമയം യഷ്ടികാസനം ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളിലെ വയറിലെ പേശികള്‍ക്കും ആരോഗ്യം നല്‍കുന്നു.

Yastikasana Benefits

നടുവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് യ്ഷ്ടികാസനം അഥവാ സ്റ്റിക് പോസ്. ഇത് നിങ്ങളുടെ നടുവേദനയെ പെട്ടെന്നാണ് ഇല്ലാതാക്കുന്നത്. ഇതിലൂടെ ശരീരം വഴക്കമുള്ളതും ആകാരവടിവുള്ളതുമാക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്ക് ശരീരത്തിന്റെ ആരോഗ്യത്തിന് യാതൊരു സംശയവും കൂടാതെ ചെയ്യാവുന്ന പോസാണ് യഷ്ടികാസനം. ഇത് സ്ഥിരമായി ചെയ്യുന്നത് ശ്വാസോച്ഛ്വാസം വരെ മികച്ചതാക്കി മാറ്റുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും ഒരു പടി മുന്നില്‍ തന്നെയാണ് യഷ്ടികാസനം.

Yastikasana Benefits

ടെന്നീസ് എല്‍ബോ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യഷ്ടികാസനം വളരെ മികച്ചതാണ്. ഇത് കൂടാതെ ഇത് നട്ടെല്ലിന് നല്ല ബലവും കരുത്തും നല്‍കുന്നു. നട്ടെല്ലിന് മുകളിലും താഴേയുമുള്ള വേദനയെ ഇല്ലാതാക്കാന്‍ യഷ്ടികാസനം സഹായിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ഗുരുതര പ്രശ്‌നമുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്ന നിലക്ക് യഷ്ടികാസനം ശീലമാക്കരുത്. മാത്രമല്ല യഷ്ടികാസനം ചെയ്യുന്നത് കൃത്യമായ പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേണം. അല്ലാത്ത പക്ഷം അത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കുന്നു. നടുവേദന ഒരിക്കലും മാറാത്ത അവസ്ഥയും ഉണ്ടാക്കും.

Yastikasana Benefits

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു യഷ്ടികാസനം. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിലെ അധിക കൊഴുപ്പ് ഇല്ലാതാവുന്നു. കാല്‍വിരലുകള്‍ മുതല്‍ തലവരെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും സ്‌ട്രെച്ച് ചെയ്യപ്പെടുന്നതിനാല്‍ അത് നിങ്ങളുടെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും വരുത്തുന്നു. ഒരു യോഗ വിദഗ്ധന്റെയോ തെറാപ്പിസ്റ്റിന്റെയോ മേല്‍നോട്ടത്തില്‍ നടത്തുകയാണെങ്കില്‍ ഇത് മികച്ച ഫലം നല്‍കും. ശരീരം ടോണ്‍ ചെയ്ത് എടുക്കുന്നതിനും അഴകളവിനും സഹായിക്കുന്നു ഷഷ്ടികാസനം. ഉയരക്കുറവാണെന്ന് പറയുന്നവര്‍ക്ക് ഈ യോഗ പോസ് ഒരു പരിധി വരെ ഉയരം കൂട്ടാന്‍ സഹായകമാകും. യഷ്ടികാസ്‌നം ശരീരത്തിന്റെ കാല്‍വിരലുകള്‍ മുതല്‍ വിരലുകള്‍ വരെ യോജിച്ച സ്ട്രെച്ചിംഗ് നല്‍കുകയും കുട്ടികളില്‍ ഉയരക്കൂടുതലിലേക്ക് നയിക്കുകയും ചെയ്യുന്നു.

Yastikasana Benefits

മുന്‍കരുതലുകള്‍

യഷ്ടികാസനം പരിശീലിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. അതില്‍ ആദ്യം വരുന്നതാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഹൃദ്രോഗം എന്നിവയുള്ളവര്‍ യഷ്ടികാസനം ചെയ്യരുത് എന്നത്. ഇത് കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരും ഈ ആസനം പരിശീലിക്കരുത്. ഡിസ്‌ക് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും ഇത്തരം ആസനങ്ങള്‍ ഒരു കാരണവശാലും ചെയ്യരുത്. നിങ്ങളുടെ നടുവേദന കാലങ്ങളായി വിട്ടുമാറാതെ നില്‍ക്കുകയാണെങ്കില്‍ അവരും ഒരിക്കലും യഷ്ടികാസനം ചെയ്യരുത്. ഇത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം. മാത്രമല്ല നിങ്ങള്‍ ഏത് യോഗാസനം ചെയ്യുമ്പോഴും പരിശീലകന്റെ അടുത്ത് നിന്ന് കൃത്യമായി മനസ്സിലാക്കിയതിന് ശേഷം മാത്രം പരിശീലിക്കാന്‍ ശ്രദ്ധിക്കുക.

Yastikasana Benefits

ഭുജംഗാസനം: നട്ടെല്ലിന്റെ ഉറപ്പിനും കരുത്തിനും ഇതിലും മികച്ച യോഗാസനമില്ലഭുജംഗാസനം: നട്ടെല്ലിന്റെ ഉറപ്പിനും കരുത്തിനും ഇതിലും മികച്ച യോഗാസനമില്ല

ശലഭാസനത്തില്‍ മാറാത്ത നടുവേദനയില്ല: എത്ര കഠിനമെങ്കിലും വേദന മാറ്റാം ശലഭാസനത്തില്‍ മാറാത്ത നടുവേദനയില്ല: എത്ര കഠിനമെങ്കിലും വേദന മാറ്റാം

English summary

Yastikasana Benefits And How To Do It In Malayalam

Here in this article we are discussing about the Yastikasana benefits and how to do it in malayalam. Take a look.
X
Desktop Bottom Promotion