Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ദിവസവും ഒരു പേരക്കയെങ്കിലും ശീലമാക്കൂ: കരുതുന്നതിനേക്കാള്‍ ഇരട്ടിയാണ് ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പേരക്ക. എന്നാല്‍ ഇത് എപ്രകാരം കഴിക്കണം എന്നത് ശ്രദ്ധിക്കണം. പക്ഷേ ധാരാളം ആരോഗ്യ ഗുണങ്ങള്‍ പേരക്ക കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു. നമ്മുടെ നാട്ടില്‍ വളരെയധികം സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരക്ക. ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം മികച്ചതാക്കുന്നു എന്നതാണ് ആദ്യം അറിയേണ്ടത്. പലപ്പോഴും ആരോഗ്യ ഗുണങ്ങളാല്‍ നമ്പന്നമായ പേരക്ക എന്തുകൊണ്ടും ഏത് പ്രായക്കാര്‍ക്കും മികച്ച ഓപ്ഷന് തന്നെയാണ്. വിറ്റാമിന്‍ സി, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം പേരക്കയില് ധാരാളം ഉണ്ട്.
ദിനവും ഒരു പേരക്ക കഴിക്കുന്നത് വഴി ശരരീത്തിന് എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. പ്രമേഹമുള്‍പ്പടെ നിയന്ത്രിച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ മുന്നില്‍ തന്നെയാണ് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത ഈ പഴം. സൂപ്പര്‍ഫുഡ് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട പേരക്കയുടെ കാര്യത്തില്‍ അത്രയധികം ഗുണഫലങ്ങള്‍ പേരക്ക കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു. അവ എന്തൊക്കെയെന്നും എപ്രകാരം വേണം പേരക്ക കഴിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പേരക്ക കഴിക്കണം , കാരണം
സ്ഥിരമായി പേരക്ക കഴിക്കണം, കാരണം അതിലെ ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. നൂറ് ഗ്രാം പേരക്കയില് ഏകദേശം 228 മില്ലിഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. അത് മാത്രമല്ല ഇതിലുള്ള വൈറ്റമിന്‍ സി രോഗപ്രതിരോധത്തിനും സഹായിക്കുന്നു. അത് കൂടാതെ മറ്റ് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും നിങ്ങള്‍ക്ക് ഇത് വഴി ലഭിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറ്റവും മികച്ച ഓപ്ഷന് തന്നെയാണ് പേരക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും
വിറ്റാമിന്‍ സി ധാരാളം പേരക്കയില് അടങ്ങിയിട്ടുള്ളതിനാല്‍ അ ത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഇടക്കിടെയുണ്ടാവുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ദഹനാരോഗ്യത്തിന് മികച്ചത്
ദഹനാരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും പേരക്ക. കാരണം ഇതിലുള്ള നാരുകള്‍ നിങ്ങളുടെ മലബന്ധം പോലുള്ള പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. അത് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ദഹനസംബന്ധമായ എല്ലാ പ്രശ്നത്തിനും പരിഹാരം കാണുന്നതിനും സാധിക്കും.

ഹൃദയാരോഗ്യത്തിന് അത്യുത്തമം
ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ ഒന്നാണ് എപ്പോഴും പേരക്കയ കാരണം ഇതില്‍ ഉള്ള പൊട്ടാസ്യം നിങ്ങളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും മോശം കൊളസ്ട്രോളിനെ പ്രതിരോധിക്കുന്നതിനും സഹായിക്കും. സ്ഥിരമായി ഒരു പേരക്ക കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
പ്രമേഹത്തെ പ്രതിരോധിക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ന് ജീവിത ശൈലി രോഗങ്ങള്‍ അല്പം കരുതിയിരിക്കേണ്ടതാണ്. അതില്‍ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് പ്രമേഹം. കാരണം ഇതിനെ പ്രതിരോധിക്കാന്‍ പെടാപാടു പെടുന്നവര്‍ക്ക് പേരക്ക എന്തുകൊണ്ടും മികച്ചത് തന്നെയാണ്. ഇത് നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ പ്രമേഹ രോഗത്തെ പ്രതിരോധിക്കുന്നതിനും പേരക്ക സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
