Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം
ആരോഗ്യ സംരക്ഷണത്തിന് മുട്ട വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ മുട്ടയുടെ പ്രധാന ഗുണങ്ങളില്‍ പലതും നമുക്ക് ലഭിക്കാതെ പോവുന്നു. അതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനേയും നമുക്ക് ഒഴിവാക്കുന്നതിനും സാധിക്കും. വിറ്റാമിനുകളും പ്രോട്ടീനുകളും കൊണ്ട് സമ്പുഷ്ടമായ മുട്ട എപ്രകാരമാണ് അതിന്റെ ഗുണങ്ങളെ മുഴുവനായി നമുക്ക് നല്‍കുന്നത് എന്ന് നോക്കാം.
്അതിന് നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണ കോമ്പിനേഷനുകളുണ്ട്. വിറ്റാമിന്‍ എ, ഡി, ഇ എന്നിവയെല്ലാം ശരീരത്തിന് കൃത്യമായ രീതിയില്‍ ലഭിച്ചാല്‍ നമുക്ക് അതിനെ ആരോഗ്യത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. എന്നാല്‍ എപ്രകാരം അതിനെ സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന് നമുക്ക് നോക്കാം.

ചീരയും മുട്ടയും
ചീരയ്ക്കും മുട്ടക്കും ധാരാളം ഗുണങ്ങള്‍ ഉണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ഇവ ചേരുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. മുട്ട ചീരയില്‍ ചേരുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ ഇരട്ടിയാക്കും. കാരണം ചീരയിലുള്ള വിറ്റാമിനുകള്‍ മുട്ടയിലെ ഗുണങ്ങളെ പൂര്‍ണമായും ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ഇത് ദഹനം നിയന്ത്രിക്കുന്നതിനും അത് വഴി വിശപ്പ് കൃത്യമാക്കുന്നതിനും സഹായിക്കും.
തക്കാളി
മുട്ടയില്‍ തക്കാളി മിക്സ് ചെയ്ത് കഴിക്കുന്നതും അതിനൊടൊപ്പം തന്നെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. തക്കാളിയിലുള്ള ലൈക്കോപ്പൈന് ആണ് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നത്. ഇത് മുട്ടയില്‍ ചേരുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ ശരീരം ആഗിരണം ചെയ്യുന്നു. ഇതാണ് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നത്.
കൂണ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂണ് വളരെയധികം സഹായിക്കുന്നതാണ്. കാരണം ഇതില്‍ ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയിലും വൈറ്റമിന്‍ ഡി ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി പ്രദാനം ചെയ്യുന്നു. ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉണ്ടെങ്കില്‍ അത് മറ്റ് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും അത് വഴി ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യും. രോഗപ്രതിരോധ ശേഷിക്ക് അത്യുത്തമമാണ് എന്തുകൊണ്ടും മുട്ടയും കൂണും.

ആവൊക്കാഡോ
ആരോഗ്യത്തിന്റെ കാര്യത്തില്‍ ആവൊക്കാഡോ വളരെയധികം സഹായിക്കുന്നതാണ്. കാരണം ഇതില്‍ ധാരാളം ആരോഗ്യകരമായ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം മുട്ട കൂടി ചേരുമ്പോള്‍ അത് ഗുണങ്ങള്‍ ഇരട്ടിയാക്കും എന്ന് മാത്രമല്ല രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നതിനും സഹായിക്കുന്നു.
തൈര്
ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ് തൈര്. എന്നാല്‍ തൈരിനോടൊപ്പം മുട്ട കഴിക്കുന്നത് ആരോഗ്യത്തെ സഹായിക്കും. കാരണം തൈരിലെ പ്രോബയോട്ടിക്സ് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വകും. കൂടാതെ പേശികളുടെ ബലത്തിനും വയറിലെ അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും എന്തുകൊണ്ടും സഹായിക്കുന്നതാണ് തൈര്. ഇത് കഴിക്കുന്നവരില്‍ ആരോഗ്യഗുണം ഇരട്ടിയാവുന്നു.
സവാള
ആരോഗ്യത്തിന് സവള വളരെയധികം സഹായിക്കുന്നു. ഇതിലുള്ള ഫ്ളവനോയ്ഡുകളാണ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ പല രോഗാവസ്ഥകളേയും പ്രതിരോധിക്കുന്ന ഒന്നാണ് ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
