For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരാവസ്ഥ: അശ്രദ്ധ അപകടം

|

ക്രോണ്‍സ് ഡിസീസ് എന്ന് നാം പലപ്പോഴായി കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍ ക്രോണ്‍സ് ഡിസീസ് അത്ര നല്ല അനുഭവം പറയുന്ന ഒരു രോഗാവസ്ഥയല്ല. ശരീരത്തിലെ ദഹന വ്യവസ്ഥയെ ഏറ്റവും മോശമായി ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ക്രോണ്‍സ് ഡിസീസ്. അതികഠിനമായ വേദനയോടൊപ്പം തന്നെ ഒരിക്കലും മാറാത്തതുമായ ഒരു രോഗാവസ്ഥയാണ് ഇത്. ക്രോണ്‍സ് രോഗം ബാധിച്ചാല്‍അത് പലപ്പോഴും ദഹന നാളത്തില്‍ വ്രണങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് മാറുന്നു. അമിതമായ വയറുവേദന തന്നെയാണ് ആദ്യ ലക്ഷണം. പലരും സാധാരണ വയറു വേദനയാണെന്ന് കരുതി അതിന് നിസ്സാരവത്കരിക്കുകയും പിന്നീട് ഗുരുതരമാവുമ്പോള്‍ മാത്രം അപകടം തിരിച്ചറിയുകയും ചെയ്യുന്നു.

What Is Crohns Disease:

ക്രോണ്‍സ് രോഗാവസ്ഥയുള്ളവരില്‍ വായ മുതല്‍ മലദ്വാരം വരെ വ്രണങ്ങള്‍ ഉണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നത് വഴി പല വിധത്തിലുള്ള വ്രണങ്ങള്‍ നിങ്ങളെ അസ്വസ്ഥത പെടുത്തുന്നു. ദഹന പ്രക്രിയയില്‍ വളരെയധികം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന ഈ രോഗാവസ്ഥ എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ട ഒരു അവസ്ഥയാണ്. ക്രോണ്‍സ് ഡിസീസിന്റെ കാരണങ്ങളും, ലക്ഷണങ്ങളും, പരിഹാരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ലക്ഷണങ്ങള്‍ എന്തെല്ലാം?

ലക്ഷണങ്ങള്‍ എന്തെല്ലാം?

എന്തൊക്കെയാണ് ക്രോണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. ക്രോണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങളില്‍ ചില ലക്ഷണങ്ങള്‍ കാലക്രമേണ വികസിച്ച് വരുന്നതാണ്. ഇതിന്റെ ആദ്യ കാല ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതില്‍ ആദ്യം ഉണ്ടാവുന്നതാണ് വയറുവേദന. പലപ്പോഴും അവഗണിക്കുന്ന ഈ ലക്ഷണമാണ് ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. പിന്നീട് വിട്ടുമാറാത്ത വയറുവേദന ഉണ്ടാവുകയും അപകടാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിനോടൊപ്പം അതിസാരവും ഉണ്ടാവുന്നു. കൂടാതെ പനി, വിശപ്പില്ലായ്മ, ശരീരഭാരം കുറയുന്നത്, അമിതമായ ക്ഷീണം, ഇടക്കിടെ മലവിസര്‍ജ്ജനം നടത്തണം എന്ന തോന്നല്‍ ഇവയെല്ലാമാണ് ആദ്യലക്ഷണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്.

 ലക്ഷണങ്ങള്‍ എന്തെല്ലാം?

ലക്ഷണങ്ങള്‍ എന്തെല്ലാം?

പലരും നിസ്സാരമെന്ന് കരുതുന്ന ലക്ഷണങ്ങളാണ് പലപ്പോഴും അപകടകരമായ അവസ്ഥയുണ്ടാക്കുന്നത്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കാതെ വിടുന്ന പല ലക്ഷണങ്ങളും ഗുരുതരമാവുന്നതിനും പിന്നീട് ഒരിക്കലും ചികിത്സ ഫലിക്കാത്ത അവസ്ഥയിലേക്കും നമ്മള്‍ എത്തുന്നു. അപകടകരമായ ഇത്തരം ലക്ഷണങ്ങള്‍ കൃത്യ സമയത്ത് മെഡിക്കല്‍ അറ്റന്‍ഷന്‍ ലഭിക്കേണ്ട ഒന്ന് തന്നെയാണ്. അല്ലാത്ത പക്ഷം ഗുരുതരമായ അവസ്ഥകളാണ് ഇതിന്റെ പുറകില്‍ ഉണ്ടാവുന്നത്. പലപ്പോഴും മലവിസര്‍ജ്ജനത്തിന് ശേഷം നിങ്ങളുടെ കുടല്‍ ശൂന്യമല്ലെന്ന തോന്നലില്‍ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. ദഹനം കൃത്യമായി നടക്കാത്തതും ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതും എല്ലാം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

ഗുരുതര ലക്ഷണങ്ങള്‍

ഗുരുതര ലക്ഷണങ്ങള്‍

സാധാരണ രോഗാവസ്ഥയില്‍ പ്രകടമാവുന്ന ലക്ഷണങ്ങളെക്കുറിച്ചാണ് നാം പറയുന്നത്. ഇതില്‍ തന്നെ രോഗം ഗുരുതരാവസ്ഥയേലേക്ക് എത്തുമ്പോള്‍ ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നു. അതില്‍ ഗുരുതരമായ വിഷമകരമായ അവസ്ഥയെക്കുറിച്ച് നമുക്ക് നോക്കാം. അള്‍സറാണ് ആദ്യം പ്രകടമാവുന്നത്. ഇത് വായ മുതല്‍ മലദ്വാരം വരെ എവിടെയും ഉണ്ടാവുന്നു. ഇത് കൂടാതെ നിങ്ങളുടെ മലദ്വാരത്തിന് സമീപം വേദനയും മൂലക്കുരു പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ശ്വാസം മുട്ടലും സന്ധികളിലും ചര്‍മ്മത്തിലും വീക്കവും അനുഭവപ്പെടുന്നു. ഇത്തരം കാരണങ്ങള്‍ എല്ലാം തന്നെ അപകടകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്.

ക്രോണ്‍സ് രോഗത്തിന്റെ കാരണങ്ങള്‍?

ക്രോണ്‍സ് രോഗത്തിന്റെ കാരണങ്ങള്‍?

രോഗാവസ്ഥ നിങ്ങളിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലപ്പോഴും രോഗത്തിന് വ്യക്തമായ കാരണങ്ങള്‍ ഇല്ല എന്നതാണ് സത്യം. സ്വയം രോഗപ്രതിരോധം തീര്‍ക്കുന്ന ഒരു രോഗാവസ്ഥയും അല്ല എന്നതാണ് സത്യം. എന്നാല്‍ ഇത്തരം രോഗാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. നിങ്ങളുടെ ജീനുകള്‍, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍, പുകവലി, പ്രായം, രോഗാവസ്ഥയിലേക്ക് എത്താനുണ്ടാവുന്ന സമയം എന്നിവയെല്ലാം ക്രോണ്‍സ് രോഗത്തിന്റെ കാരണങ്ങളില്‍ പെടുന്നത് തന്നെയാണ്.

അണുബാധയിലേക്ക് നയിക്കുന്നു

അണുബാധയിലേക്ക് നയിക്കുന്നു

ക്രോണ്‍സ് രോഗം കുടല്‍ അണുബാധയ്ക്കും കാരണമാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് രോഗത്തിന്റെ തീവ്രതയെ ബാധിക്കും. ക്രോണ്‍സ് രോഗത്തില്‍ യീസ്റ്റ് അണുബാധ സാധാരണയായി ഉണ്ടാവുന്ന ഒന്നാണ്. ഇത്തരം അണുബാധകള്‍ പലപ്പോഴും നിങ്ങളുടെ ശ്വാസകോശത്തെയും കുടലിനെയും ബാധിക്കും. അണുബാധകള്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍, അത് നിങ്ങളുടെ രോഗാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

 പ്രതിരോധവും ചികിത്സയും

പ്രതിരോധവും ചികിത്സയും

രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും കൃത്യമായ മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്നതാണ് സത്യം. എന്നാല്‍ ചില പ്രതിരോധ നടപടികള്‍ രോഗതീവ്രത കുറക്കുന്നു. ആന്റി ഡയറിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി മരുന്നുകള്‍ രോഗത്തിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നു. രോഗത്തിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനും രോഗാവസ്ഥയിലേക്ക് എത്തിക്കാന്‍ സാധ്യതയുള്ള ട്രിഗറുകള്‍ക്കും വേണ്ടി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ചില അവസ്ഥകളില്‍ ശസ്ത്രക്രിയ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ ഭക്ഷണത്തിലും മാറ്റം വരുത്താവുന്നതാണ്. നിങ്ങളുടെ അവസ്ഥ അറിഞ്ഞ് ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ഒരു ഡയറ്റീഷ്യനെ സമീപിക്കുകയും അവര്‍ പറയുന്നതിനനുസരിച്ചുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുക.

ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിലെ അപകടം ഗുരുതരം: പരിഹാരം ഈ പഴങ്ങള്‍ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിലെ അപകടം ഗുരുതരം: പരിഹാരം ഈ പഴങ്ങള്‍

most read:ഗർഭപാത്രം ആരോഗ്യമുള്ളതാക്കാനും ഫൈബ്രോയ്ഡ് തൂത്തെറിയാനും 5 യോഗാസനങ്ങൾ

English summary

What Is Crohn's Disease: Signs, Symptoms, Causes, And Treatment In Malayalam

Here in this article we are sharing the signs, symptoms, causes and treatment of Crohn's disease in malayalam. Take a look.
Story first published: Tuesday, October 25, 2022, 23:10 [IST]
X
Desktop Bottom Promotion