For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭപാത്രം ആരോഗ്യമുള്ളതാക്കാനും ഫൈബ്രോയ്ഡ് തൂത്തെറിയാനും 5 യോഗാസനങ്ങൾ

ഗര്‍ഭപാത്ര ആരോഗ്യത്തിനും ഫൈബ്രോയ്ഡ് നീക്കം ചെയ്യാനും 5 യോഗ പോസുകള്‍

|

ഗര്‍ഭപാത്രത്തിന്റെ ആരോഗ്യം സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചിലര്‍ക്ക് ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണ് ഗര്‍ഭപാത്രത്തിന്റെ പ്രതിസന്ധികളേയും അനാരോഗ്യത്തേയും കുറിച്ച് പലരും ചിന്തിക്കുന്നത് തന്നെ. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഗര്‍ഭപാത്രത്തിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചാണ്. പിസിഓഡി, പിസിഓഎസ്, ഗര്‍ഭപാത്രസംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവയെക്കുറിച്ചെല്ലാം എപ്പോഴും നാമെല്ലാവരും ബോധവതികള്‍ ആയിരിക്കണം.

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടത് എപ്പോഴും ഈ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. ആര്‍ത്തവം പലപ്പോഴും പ്രശ്‌നത്തിലാവുമ്പോഴാണ് ഫൈബ്രോയ്ഡ് എന്ന പ്രശ്‌നത്തെക്കുറിച്ച് പലരും ചിന്തിക്കുന്നത്. എന്നാല്‍ എന്താണ് ഫൈബ്രോയ്ഡിന്റെ കാരണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഇതിനെ പരിഹാരം കാണുന്നതിന് വേണ്ടി യോഗാസനങ്ങള്‍ ഏതൊക്കെ ചെയ്യണം എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കപാലഭാതി

കപാലഭാതി

ഫൈബ്രോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ് കപാലഭാതി. ഇത് നിങ്ങളുടെ വയറിലെ പേശികളിലൂടെ ശക്തമായി ശ്വാസം വിടുന്നത് ഉള്‍പ്പെടുന്ന അടിസ്ഥാന പ്രാണായാമമായാണ് കണക്കാക്കുന്നത്. ഇത് ഗര്‍ഭപാത്രത്തിന് ഏറ്റവും മികച്ചതാണ് എന്നതാണ് സത്യം. എല്ലാ ദിവസവും അഞ്ച് മിനിറ്റ് കപാല്‍ഭാതി പരിശീലിക്കുന്നത് നല്ലതാണ്. സ്ത്രീകളില്‍ ഉണ്ടാവുന്ന ഫൈബ്രോയ്ഡ് എന്ന പ്രശ്‌നം നമ്മുടെ ശരീരത്തിലെ രക്തചംക്രമണം കൃത്യമാക്കുന്നു. ഇത് കൂടാതെ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഫൈബ്രോയ്ഡിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നാണ് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഫൈബ്രോയ്ഡിനെ പ്രതിരോധിക്കാന്‍ സാധിക്കും.

അനുലോമ വിലോമ വ്യായാമം

അനുലോമ വിലോമ വ്യായാമം

ശ്വസന വ്യായാമങ്ങളില്‍ മുന്നിലാണ് അനുലോമ വിലോമ വ്യായാമം. ഒരു മൂക്കിലൂടെ ശ്വസിക്കുകയും മറ്റൊരു മൂക്കിലൂടെ നിശ്വസിക്കുകയും ചെയ്യുന്നതാണ് ഇത്. ഈ യോഗാസനം ചെയ്യുന്നതിലൂടെ അത് ഗര്‍ഭപാത്രം ഉള്‍പ്പടെയുള്ള ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഓക്‌സിജന്‍ വിതരണം കൃത്യമാക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മൊത്തത്തിലുള്ള ഈ വ്യായാമം നിങ്ങളുടെ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ദിവസവും അഞ്ച് പത്ത് മിനിറ്റ് ഈ വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഫൈബ്രോയ്ഡ് എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ ദിവസവും അനുലോമ വിലോമ വ്യായാമം ചെയ്യേണ്ടതാണ്.

സേതു ബന്ധാസനം

സേതു ബന്ധാസനം

സേതുബന്ധാസനം ചെയ്യുന്നതും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇത് സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ ഫൈബ്രോയ്ഡിനെയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പെല്‍വിക് പേശികളില്‍ ഉണ്ടാവുന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്കും ഇത് സഹായിക്കുന്നു. ഈ ആസനം ചെയ്യുന്നത് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഈ ആസനം ചെയ്യുന്നതിന് വേണ്ടി ആദ്യം മലര്‍ന്ന് കിടന്ന് കാലുകള്‍ രണ്ടും മടക്കി വെക്കുക. അതിന് ശേഷം നിങ്ങളുടെ കൈകള്‍ രണ്ടും തലക്ക് പുറകില്‍ കുത്തി വെക്കുക. പാദങ്ങള്‍ കഴിയുന്നത്ര നിതംബത്തോട് ചേര്‍ത്ത് വെക്കാന്‍ ശ്രമിക്കണം. പിന്നീട് പതുക്കെ കൈകള്‍ക്ക് ബലം കൊടുത്ത് നടുഭാഗം പൊക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം പതുക്കെ ശ്വാസോച്ഛ്വാസം ചെയ്ത് താഴേക്ക് പഴയ പോസിലേക്ക് വരുക.

കാകാസനത്തില്‍ പോവാത്ത വേദനയില്ല, കുടവയറും ശൂന്യംകാകാസനത്തില്‍ പോവാത്ത വേദനയില്ല, കുടവയറും ശൂന്യം

ഭരദ്വാജാസനം:

ഭരദ്വാജാസനം:

ഫൈബ്രോയിഡ് ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ഭരദ്വാജാസനം വളരെയധികം സഹായിക്കുന്നതാണ്. ഫൈബ്രോയ്ഡിന്റെ വളര്‍ച്ച കുറവാണെങ്കില്‍ അത് പ്രശ്‌നമുണ്ടാക്കുന്നില്ല. എന്നാല്‍ ഇത് വളര്‍ന്ന് വരുമ്പോള്‍ അത് ആര്‍ത്തവത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം പത്മാസനത്തില്‍ ഇരിക്കുക. അതിന് ശേഷം കാല്‍ ഇടത് കാല്‍ വലത് ഭാഗത്തേക്ക് കുത്തി നിര്‍ത്തുക. ശേഷം നിങ്ങളുടെ ഇടത് കൈ നിങ്ങളുടെ നടുവിന് പുറക് ഭാഗത്തായി നിലത്ത് കുത്തി വെക്കുക. പിന്നീട് നിങ്ങള്‍ ഇടത് വശത്തേക്ക് അതേ പോസില്‍ തിരിയുക. ഇതുപോലെ തന്നെ വലത് വശത്തേക്കും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ഫൈബ്രോയ്ഡ് പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പാര്‍ശ്വ വിരാസനം

പാര്‍ശ്വ വിരാസനം

ഭരദ്വാജാസനത്തിന് സമാനമാണ് പാര്‍ശ്വ വീരാസനവും. ഇത് ചെയ്യുന്നതിന് വേണ്ടി ന്ിങ്ങള്‍ രണ്ട് മട്ടും മടക്കി നിലത്ത് ഇരിക്കുക. അതിന് ശേഷം നിങ്ങള്‍ കൈകള്‍ രണ്ടും നിലത്ത് കുത്തുക. ശേഷം ഇടത് കൈ വലത് മുട്ടിലേക്ക് വെക്കുക. പിന്നീട് വലതു വശത്തേക്ക് തിരിയുക. ശരീരം പൂര്‍ണമായും വലത് ഭാഗത്തേക്ക് തിരിച്ചതിന് ശേഷം വേണം പിന്നീട് സാധാരണ അവസ്ഥയിലേക്ക് വരുക. അതിന് ശേഷം ഇടത് ഭാഗത്തേക്കും ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഗര്‍ഭാശയത്തെ ശക്തിപ്പെടുത്തുന്നതിനും ഫൈബ്രോയയ്ഡ് എന്ന പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ്. പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഈ യോഗാസനം.

വൃക്ഷാസനം നിസ്സാരമല്ല: അപ്രതീക്ഷിത ഗുണങ്ങള്‍ ഇവര്‍ക്ക്വൃക്ഷാസനം നിസ്സാരമല്ല: അപ്രതീക്ഷിത ഗുണങ്ങള്‍ ഇവര്‍ക്ക്

ഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരംഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരം

English summary

Yoga Poses To Helps to Shrink Uterine Fibroids In Malayalam

Here in this article we are discussing about some yoga poses to help to shrink uterine fibroids in malayalam. Take a look.
Story first published: Saturday, October 22, 2022, 16:28 [IST]
X
Desktop Bottom Promotion