For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്മര്‍ദ്ദം വേണ്ട.. അവധിക്കാലം ആനന്ദകരമാക്കാം

|

ഒരു അവധിയെടുക്കുക എന്നു പറയുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനുള്ളൊരു വഴിയാണ്. എന്നാല്‍ ആ അവധി ദിവസവും സമ്മര്‍ദ്ദത്തിനു പിടികൊടുത്താലോ. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള യാത്രകള്‍, ഷോപ്പിംഗ്, ഒത്തുചേരല്‍, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ അങ്ങനെ ജീവിതത്തില്‍ ആസ്വദിക്കാന്‍ പറ്റുന്ന ഒരുപിടി നല്ല നാളുകളുടെ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ് ഓരോ അവധിക്കാലവും. ജീവിതത്തിരിക്കിനിടയില്‍ നിങ്ങളെ ഓര്‍മ്മിക്കാന്‍ കിട്ടുന്ന ചുരുക്കം ചില സമയം. അത് വിവേകപൂര്‍വ്വം സന്തോഷകരമായി വിനിയോഗിക്കാന്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടാതെ നമ്മുടെ മനസ്സിനേയും ശരീരത്തേയും ഒരുക്കിനിര്‍ത്തണം.

Most read: മെഷീനുകളില്ലാതെ നിങ്ങള്‍ക്കും നേടാം മികച്ച ശരീരം

ക്രിസ്തുമസ് അവധിക്കാലമിങ്ങെത്തി. സന്തോഷകരമായ അവധിയാഘോഷത്തിന് നിങ്ങളുടെ സ്‌ട്രെസ്സുകള്‍ അകറ്റിനിര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. നിങ്ങള്‍ക്കു മാത്രമല്ല നിങ്ങളോട് ഇടപഴകുന്നവര്‍ക്കും അതൊരു നവോന്‍മേഷം നല്‍കുന്നതായിരിക്കും. അത്തരത്തിലൊരു പുത്തനുണര്‍വിനായി നിങ്ങളെ ഒരുക്കാന്‍ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ചില പ്രായോഗിക നുറുങ്ങുകള്‍ ഉപയോഗിച്ച് അവധിദിനങ്ങള്‍ക്കൊപ്പം ഉണ്ടാകുന്ന സമ്മര്‍ദ്ദം നിങ്ങള്‍ക്ക് കുറയ്ക്കാന്‍ കഴിയും. നിങ്ങള്‍ വിചാരിച്ചതിലും ഭംഗിയായി അവധിദിനങ്ങള്‍ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. അത്തരം ചില പൊടിക്കൈകള്‍ നോക്കാം.

മുന്‍കൂട്ടി ആസൂത്രണം ചെയ്യുക

മുന്‍കൂട്ടി ആസൂത്രണം ചെയ്യുക

അടുക്കും ചിട്ടയും നിറഞ്ഞ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യം വേണ്ടതാണ് പ്ലാനിംഗ്. എല്ലാകാര്യത്തിലും അത്തരത്തിലൊരു പ്ലാനിംഗ് ഉണ്ടെങ്കില്‍ ആ സമയത്തുള്ള വേവലാതികളും തിടുക്കവും നിങ്ങള്‍ക്ക് ഒഴിവാക്കാനാകും. അവധിക്കാലത്ത് ഷോപ്പിംഗ്, സുഹൃത്തുക്കളെ സന്ദര്‍ശിക്കല്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി അതാതു ദിവസങ്ങള്‍ നീക്കിവയ്ക്കുക. നിങ്ങള്‍ക്ക് ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു മനസിലാക്കി ആസൂത്രണം ചെയ്യുക. ഷോപ്പിംഗിനുദ്ദേശമുണ്ടെങ്കില്‍ വാങ്ങാന്‍ ലക്ഷ്യമിടുന്ന സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. മറന്നുപോയ സാധനങ്ങള്‍ വാങ്ങാന്‍ അവസാനനിമിഷം കാണിക്കുന്ന തിടുക്കപ്പെടല്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

നോ പറയാന്‍ പഠിക്കുക

നോ പറയാന്‍ പഠിക്കുക

'നോ' എന്ന് പറയേണ്ടിടത്ത് 'യെസ്' എന്ന് പറയുമ്പോള്‍ അനുഭവിക്കുന്നതിലും മാനസിക ബുദ്ധിമുട്ട് വേറൊന്നില്ല. അത്തരം പ്രവര്‍ത്തികള്‍ നിങ്ങളില്‍ അമിതഭയവും ടെന്‍ഷനും വര്‍ദ്ധിപ്പിക്കുന്നു. എന്തെങ്കിലും ഒരു കാര്യം നമ്മള്‍ പ്ലാന്‍ ചെയ്തു വച്ച സമയമായിരിക്കും ഓഫീസില്‍ നിന്നുള്ള ഇത്തരം അനാവശ്യ പ്രശ്‌നങ്ങള്‍ കടന്നുവരിക. അവധിസമയം വിനിയോഗിക്കാന്‍ പറ്റാത്ത തരത്തില്‍ എന്തെങ്കിലും അമിതജോലി നിങ്ങളില്‍ എത്തപ്പെട്ടേക്കാം. ജോലിയിലുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത ചിലപ്പോള്‍ നിങ്ങളുടെ മനസിന് അടിമപ്പെട്ട് അതുകൂടി ഏറ്റെടുത്ത് ചെയ്യിച്ചേക്കാം. എന്നാല്‍ അത്തരം സമയത്ത് മനസുകൊണ്ടു ചിന്തിക്കാതെ തല കൊണ്ടു ചിന്തിച്ച് 'പറ്റില്ല' എന്നു തീര്‍ത്തു പറയാന്‍ പഠിക്കുക.

വ്യായാമം മുടക്കേണ്ട

വ്യായാമം മുടക്കേണ്ട

അവധിക്കാലത്ത് വ്യായാമത്തിനും അവധി നല്‍കാം എന്നു കരുതുന്നത് അത്ര ഉചിതമായ തീരുമാനമല്ല. അവധി ദിവസങ്ങളിലോ മറ്റേതെങ്കിലും സമയങ്ങളിലോ ഉള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പതിവായി വ്യായാമം ചെയ്യുക എന്നതാണ്. വ്യായാമം നിങ്ങളുടെ ശാരീരികക്ഷമതയും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുക മാത്രമല്ല നിങ്ങള്‍ക്ക് സന്തോഷകരമായ മാനസികാവസ്ഥ നല്‍കുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.

വ്യായാമം മുടക്കേണ്ട

വ്യായാമം മുടക്കേണ്ട

കോപം, പിരിമുറുക്കം, ക്ഷീണം, ആശയക്കുഴപ്പം എന്നിവ കുറയ്ക്കുന്നതിന് വ്യായാമം ഉത്തമ പ്രതിവിധിയാണ്. അതിനാല്‍ വ്യായാമം മറന്നു കളിക്കുന്നത് ഒരു മികച്ച തീരുമാനമാകില്ല. നിങ്ങളുടെ ഉറ്റവര്‍ക്കൊപ്പം യാത്രയിലാണെങ്കിലും ദിവസത്തില്‍ അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുന്നത് ഉത്തമമായിരിക്കും.

ശരീരമറിഞ്ഞു മാത്രം ഭക്ഷണം

ശരീരമറിഞ്ഞു മാത്രം ഭക്ഷണം

അവധിക്കാലമാണെന്നു കരുതി നിങ്ങളുടെ ആരോഗ്യകരമായ ശീലങ്ങള്‍ ഉപേക്ഷിക്കുന്നത് മണ്ടത്തരമായിരിക്കും. ആഘോഷത്തിനിടയില്‍ ധാരാളം ഭക്ഷണങ്ങള്‍ നിങ്ങള്‍ക്കു മുന്നിലെത്തപ്പെട്ടേക്കാം. അവയില്‍ നിങ്ങളുടെ ഡയറ്റ് തെറ്റിക്കുന്നവയുമുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ മനസിനെ അടക്കിനിര്‍ത്താന്‍ പഠിക്കുക. കാരണം, ശീലമില്ലാത്ത ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ ബാധിച്ചേക്കാം. ആരോഗ്യപരമായി അത്തരം ഭക്ഷണങ്ങള്‍ നിങ്ങളെ തളര്‍ത്തിയാല്‍ വരുംദിവസങ്ങള്‍ മരുന്നിനും മറ്റുമായി ചിലവാക്കേണ്ടിവരും.

ഉപദേശം തേടുന്നത് ഉത്തമം

ഉപദേശം തേടുന്നത് ഉത്തമം

ഒറ്റയ്ക്കു തീരുമാനമെടുക്കാന്‍ കെല്‍പുള്ളവരാണെങ്കിലും ജീവിതത്തില്‍ ചില പ്രതിസന്ധി ഘട്ടങ്ങള്‍ കടന്നുവന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഒറ്റയ്ക്കിരുന്ന് ആലോചിച്ച് അനൗചിത്യ തീരുമാനങ്ങളില്‍ വീഴാതെ മറ്റുള്ളവരുമായി കൂടി ആലോചിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ഒക്കെ ചര്‍ച്ചചെയ്യാം. ഉദാഹരണത്തിന് നിങ്ങള്‍ ഒരു യാത്രക്കിറങ്ങുകയാണെങ്കില്‍, പോകാനുദ്ദേശിക്കുന്ന സ്ഥലം നിങ്ങള്‍ക്ക് അറിയാത്ത ഒന്നാണെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ മുന്‍പു പോയവര്‍ നിങ്ങളുടെ അറിവിലുണ്ടെങ്കില്‍ അവരോടു കൂടി ഒന്നാലോചിക്കുന്നത് ഉത്തമമായിരിക്കും. നിങ്ങളിലുണ്ടാകുന്ന ചിന്തകള്‍ മൂലമുണ്ടാകുന്ന അമിതസമ്മര്‍ദ്ദം അതുവഴി അകറ്റിനിര്‍ത്താവുന്നതാണ്.

ചെലവുകള്‍ നിയന്ത്രിക്കുക

ചെലവുകള്‍ നിയന്ത്രിക്കുക

അവധിക്കാലത്ത് നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യമാണ് പണത്തെക്കുറിച്ചുള്ള ചിന്തകള്‍. ധാരാളം ചിലവുകള്‍ നിങ്ങള്‍ക്ക് വരുത്തിവയ്ക്കുന്ന ഒന്നാണ് അവധിക്കാലം. ആഘോഷങ്ങള്‍, ഷോപ്പിംഗ്, സമ്മാനങ്ങള്‍, യാത്രകള്‍.. അങ്ങനെ ഓരോ സന്ദര്‍ഭവും നമ്മുടെ കൈയില്‍ നിന്ന് പണം ചോരുന്ന വഴികളാകുന്നു. അത്തരം ഘട്ടങ്ങളില്‍ നമ്മുടെ ബജറ്റ് നിയന്ത്രണം അത്യാവശ്യമാണ്. പണം മറന്നുള്ള ആഘോഷം നിങ്ങളെ കടക്കാരന്‍ കൂടിയാക്കിയേക്കാം.

ചെലവുകള്‍ നിയന്ത്രിക്കുക

ചെലവുകള്‍ നിയന്ത്രിക്കുക

ഓരോ സന്ദര്‍ഭങ്ങളിലും നിങ്ങള്‍ക്ക് ചെലവാക്കാന്‍ സാധ്യമായ തുക എത്രയെന്ന് മുന്‍കൂട്ടി തീരുമാനിക്കുക. തുക അധികമാവുകയാണെങ്കില്‍ അതിനുള്ള വഴി കൂടി മുന്നേ കണ്ടുവയ്ക്കുക. അല്ലെങ്കില്‍ അവശ്യഘട്ടത്തില്‍ പണത്തിനു വേണ്ടിയുള്ള ചിന്ത നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. നിങ്ങള്‍ ഷോപ്പിംഗിനു പോകുന്നതിനുമുമ്പ് നിങ്ങള്‍ക്ക് എത്ര പണം ചെലവഴിക്കാന്‍ കഴിയുമെന്ന് തീരുമാനിക്കുക. നിങ്ങളുടെ ബജറ്റില്‍ ഉറച്ചുനില്‍ക്കുക.

ഉറങ്ങിക്കോളൂ ധാരാളം

ഉറങ്ങിക്കോളൂ ധാരാളം

സമ്മര്‍ദ്ദവും ഉറക്കവും പലപ്പോഴും ബന്ധപ്പെട്ടുകിടക്കുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗുണനിലവാരവും അനുസരിച്ചിരിക്കും നമ്മുടെ മാനസികനിലയും. സമ്മര്‍ദ്ദവും ഉറക്കക്കുറവും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കും. പ്രായവും മറ്റ് ഘടകങ്ങളും അനുസരിച്ച് ആളുകള്‍ രാത്രിയില്‍ 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ലക്ഷ്യമിടണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നമ്മളൊരു യാത്രക്കോ ആഘോഷത്തിനോ തയ്യാറെടുക്കുന്നുണ്ടെങ്കില്‍ തലേന്നു രാത്രി വേണ്ടത്ര ഉറക്കം അത്യാവശ്യമാണ്.

ഉറങ്ങിക്കോളൂ ധാരാളം

ഉറങ്ങിക്കോളൂ ധാരാളം

ഉറക്കക്കുറവ് നിങ്ങളുടെ മാനസികാവസ്ഥ, ഈര്‍ജ്ജം, ശ്രദ്ധ, എന്നിവയെ ബാധിക്കുന്നു. വാഹനമോടിക്കേണ്ടി വരുന്ന ഘട്ടത്തില്‍ ഉറക്കക്കുറവ് നിങ്ങള്‍ക്ക് ബുദ്ദിമുട്ട് സൃഷ്ടിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും അത് ബാധിച്ചേക്കാം. അതിനാല്‍ അവധിക്കാലത്ത് ആസ്വദിച്ചുറങ്ങാന്‍ മറക്കേണ്ട.

English summary

Tips For Managing Holiday Stress

Here are the tips to manage holiday stress. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X