For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? ഈ ജീവിതശൈലീ മാറ്റം സഹായിക്കും

|

ആരോഗ്യമുള്ള ശരീരത്തിനും മനസിനുമായി നിങ്ങള്‍ ആരോഗ്യകരമായ ജീവിതശൈലി നയിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെക്കാലത്ത് രോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനുമായി ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്കും ജീവിതശൈലിയിലേക്കും മാറേണ്ടതായുണ്ട്. ഒരു പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ് നിങ്ങള്‍. നിങ്ങളുടെ ആരോഗ്യ ദിനചര്യകള്‍ വിലയിരുത്താനും നിങ്ങളുടെ ജീവിതം പുനരുജ്ജീവിപ്പിക്കാനും പറ്റിയ സമയമാണിത്.

Most read: ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴിMost read: ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴി

ആരോഗ്യം സംരക്ഷിക്കാനായി പുതുവര്‍ഷ തീരുമാനങ്ങള്‍ എടുക്കുക. അതിനായി നിങ്ങള്‍ പരിശ്രമിക്കുക. പുതുവര്‍ഷത്തില്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായുള്ള വഴികള്‍ തേടുന്നവരാണ് നിങ്ങളെങ്കില്‍ അതിനായി ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനുമായി പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ പാലിക്കേണ്ട ചില മാറ്റങ്ങള്‍ ഇതാ.

പച്ചക്കറികള്‍ കഴിക്കുക

പച്ചക്കറികള്‍ കഴിക്കുക

എല്ലാ ദിവസവും നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ആരോഗ്യത്തോടെയിരിക്കാനും രോഗങ്ങളെ തടയാനും സഹായിക്കുന്നു. പച്ചക്കറിയില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഗുണകരമാണ്. ഇതിനായി ദിവസവും 2 കപ്പ് പച്ചക്കറികളെങ്കിലും കഴിക്കാന്‍ ശ്രമിക്കുക.

പ്രഭാതഭക്ഷണം ഒഴിവാക്കരുത്

പ്രഭാതഭക്ഷണം ഒഴിവാക്കരുത്

ബ്രെയിന്‍ ഫുഡ് എന്നാണ് പ്രഭാതഭക്ഷണത്തെ വിശേഷിപ്പിക്കുന്നത്. നല്ല ആരോഗ്യം നേടണമെങ്കില്‍ ഒരിക്കലും പ്രഭാതഭക്ഷണം നിങ്ങള്‍ ഒഴിവാക്കരുത്. പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുകയും കൊഴുപ്പും കൊളസ്‌ട്രോളും കുറയ്ക്കുന്നുവെന്നും ഗവേഷണങ്ങള്‍ കാണിക്കുന്നു.

Most read:വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റംMost read:വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റം

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

നിര്‍ജ്ജലീകരണം നിങ്ങളെ മാനസികമായും ശാരീരികമായും ബാധിക്കും. ഇത് നിങ്ങളുടെ ഊര്‍ജ്ജത്തെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്നു. ജലാംശം നിലനിര്‍ത്തുന്നത് ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും തലവേദന കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനുമുള്ള താക്കോലാണ്. എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണിത്.

നല്ല ഉറക്കം നേടുക

നല്ല ഉറക്കം നേടുക

ശരിയായ ഉറക്കം ലഭിക്കുന്നതിലൂടെ നിങ്ങളുടെ വിശപ്പ്, മാനസികാവസ്ഥ, ഹോര്‍മോണുകള്‍, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയുള്‍പ്പെടെ നിങ്ങളുടെ ജീവിതത്തിന്റെ പല മേഖലകളും മെച്ചപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് കോപിക്കാനോ സമ്മര്‍ദ്ദത്തിലായിരിക്കാനോ സാധ്യതയുണ്ട്.

Most read:ഉറക്ക തകരാറുകള്‍ പലവിധം; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടംMost read:ഉറക്ക തകരാറുകള്‍ പലവിധം; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടം

ശാരീരിക പ്രവര്‍ത്തനങ്ങള്‍

ശാരീരിക പ്രവര്‍ത്തനങ്ങള്‍

പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന് ആരോഗ്യം നല്‍കാനും ഏറെക്കാലം ആരോഗ്യത്തോടെ ജീവിക്കാനുമുള്ള ഒരു വഴിയാണ്. ദിവസവും 30 മിനിറ്റില്‍ താഴെയുള്ള വ്യായാമം പോലും നിങ്ങളുടെ ഹൃദയാരോഗ്യത്തിനും ഹോര്‍മോണ്‍ ആരോഗ്യത്തിനും മറ്റും ഒന്നിലധികം നേട്ടങ്ങള്‍ നല്‍കും. നിങ്ങള്‍ക്ക് വ്യായാമത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ നൃത്തം ചെയ്യുകയോ നടക്കുകയോ വരെ ചെയ്യാം. 30 ദിവസത്തിനു ശേഷം നിങ്ങളുടെ പേശീബലം, സഹിഷ്ണുത, സന്തുലിതാവസ്ഥ എന്നിവയില്‍ പുരോഗതി കാണാനാകും.

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ കുറയ്ക്കാനായി ധ്യാനം പരീക്ഷിക്കുക. ദിവസവും 10 മിനിറ്റ് നേരം ധ്യാനത്തില്‍ ചെലവഴിക്കുന്നത് നിങ്ങളുടെ ആന്തരിക സമാധാനവും മെച്ചപ്പെടുത്തു. ആര്‍ക്കും ധ്യാനം പരിശീലിക്കാം. ഇത് വളരെ ലളിതമായ വഴിയാണ്. ഇതിന് പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. നിങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്തിരുന്ന് കണ്ണുകളടച്ച് മനസ്സ് ഫ്രീയാക്കി അല്‍പനേരം ധ്യാനിക്കുക.

Most read:സുഗമമായ ദഹനവും രക്തചംക്രമണവും; ശൈത്യകാലത്ത് അമൃതാണ് ഹെര്‍ബല്‍ ചായMost read:സുഗമമായ ദഹനവും രക്തചംക്രമണവും; ശൈത്യകാലത്ത് അമൃതാണ് ഹെര്‍ബല്‍ ചായ

ഹോബികള്‍ക്കായി സമയം ചെലവഴിക്കുക

ഹോബികള്‍ക്കായി സമയം ചെലവഴിക്കുക

ഡാന്‍സ്, പാട്ട്, കളികള്‍, നീന്തല്‍, സിനിമ കാണല്‍, യാത്ര.. എന്തുമാകട്ടെ, ദിവസവും നിങ്ങളുടെ ഹോബികള്‍ക്കായി അല്‍പസമയം ചെലവഴിക്കുക. നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ കൂടുതലായി ചെയ്യുക. നിങ്ങളുടെ ജീവിതം മികച്ച രീതിയില്‍ മാറുന്നത് കാണാന്‍ സാധിക്കും.

English summary

Lifestyle Habits To Improve Your Health In 2023 in Malayalam

Here are some lifestyle habits you can adopt to improve your health in 2023. Take a look.
Story first published: Friday, December 9, 2022, 17:16 [IST]
X
Desktop Bottom Promotion