For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രോക്കിന് വഴിതെളിക്കും നിങ്ങളുടെ ഈ മോശം ശീലങ്ങള്‍

|

ഒരു വ്യക്തിക്ക് ഗുരുതരമായ ഭീഷണി വരുത്തുന്ന അവസ്ഥയാണ് ബ്രെയിന്‍ സ്‌ട്രോക്ക്. ചില ജീവിതശൈലി ശീലങ്ങള്‍, ഈ ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് വാതില്‍ തുറക്കുന്നു. ഈ ജീവിതശൈലി ശീലങ്ങള്‍ എന്താണെന്നറിയുന്നതിന് മുമ്പ്, ബ്രെയിന്‍ സ്‌ട്രോക്ക് എന്താണെന്ന് പഠിക്കേണ്ടത് പ്രധാനമാണ്. തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്കോ മറ്റേതെങ്കിലും ഭാഗങ്ങളിലേക്കോ രക്ത വിതരണം തടസ്സപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥയാണ് ബ്രെയിന്‍ സ്‌ട്രോക്ക്. രക്ത വിതരണം മുടങ്ങുകയോ കാലതാമസം വരുകയോ ചെയ്യുന്നതിനാല്‍ മസ്തിഷ്‌ക കോശത്തിന് ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നില്ല, ഇത് സ്‌ട്രോക്കിലേക്ക് നയിക്കുന്നു.

Most read: കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരംMost read: കോവിഡ് കാലത്തെ മൂക്കടപ്പ് അല്‍പം അപകടം; ഇതാണ് പരിഹാരം

അനാരോഗ്യകരമായ ഭക്ഷണം മുതല്‍ അമിതമായ പുകവലി വരെ, സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ജീവിതശൈലിയാണ്. ജോണ്‍ ഹോപ്കിന്‍സ് മെഡിസിന്‍ ഗവേഷകര്‍ വെളിപ്പെടുത്തുന്നത് ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ്. സംയോജിത ഓറല്‍ ഗര്‍ഭനിരോധന ഗുളികയും ഗര്‍ഭനിരോധന പാച്ചും ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉള്ളതിനാല്‍ ഇത് സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മസ്തിഷ്‌ക സ്‌ട്രോക്കിലേക്ക് നയിക്കുന്ന ചില ജീവിതശൈലി ശീലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശാരീരിക പ്രവര്‍ത്തനത്തിന്റെ അഭാവം

ശാരീരിക പ്രവര്‍ത്തനത്തിന്റെ അഭാവം

കോവിഡ് കാലത്ത് പലരും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനാല്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം വര്‍ധിച്ചുവരുന്നു. ശാരീരിക ചലനങ്ങളില്ലാതെ നിഷ്‌ക്രിയമായിരിക്കുന്നത് നിങ്ങളെ അമിതവണ്ണമുള്ളവരാക്കും, ഇത് വലിയ രോഗങ്ങളുടെ ഒരു പരമ്പരയെ തന്നെ നിങ്ങളിലേക്ക് ക്ഷണിക്കുന്നു. ഇത് നിങ്ങളെ വിട്ടുമാറാത്ത രോഗാവസ്ഥകള്‍ക്ക് ഇരയാക്കുകയും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും നിങ്ങളെ ജീവന്‍ അപകടപ്പെടുത്തുന്ന എല്ലാത്തരം അവസ്ഥകളില്‍ നിന്നും സങ്കീര്‍ണതകളില്‍ നിന്നും സംരക്ഷിക്കും. സ്‌ട്രോക്കും അതിലൊന്നാണ്.

പുകവലി

പുകവലി

നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവും ശ്വാസകോശ സംബന്ധമായ പ്രവര്‍ത്തനങ്ങളും മോശമാകുന്നതിനു പുറമേ, സിഗരറ്റ് വലിക്കുന്നത് ഒരു വ്യക്തിയില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ജോണ്‍ ഹോപ്കിന്‍സ് മെഡിസിന്‍ വിദഗ്ദ്ധര്‍ പറയുന്നത് പുകവലി നിങ്ങളില്‍ ഇസ്‌കെമിക് സ്‌ട്രോക്കിനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന്.

Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

അമിതമായ മദ്യപാനം

അമിതമായ മദ്യപാനം

അമിതമായി മദ്യപിക്കുന്നത് സ്‌ട്രോക്കിനു കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസേനയുള്ള മദ്യപാനം നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നിര്‍വചനം അനുസരിച്ച്, അമിത മദ്യപാനം എന്നത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ധാരാളം മദ്യം കഴിക്കുന്നതോ അല്ലെങ്കില്‍ തലയ്ക്ക് പിടിക്കാന്‍ തരത്തില്‍ മദ്യപിക്കുന്നതോ ആണ്. പുരുഷന്മാര്‍ക്ക്, ഒരു സെഷനില്‍ 8 യൂണിറ്റ് മദ്യം കഴിക്കുന്നത് അമിത മദ്യപാനം എന്ന് വിളിക്കപ്പെടുന്നു, സ്ത്രീകള്‍ക്ക് ഇത് ആറ് യൂണിറ്റാണ്.

രോഗാവസ്ഥകള്‍

രോഗാവസ്ഥകള്‍

പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്താതിമര്‍ദ്ദം, ആട്രിയല്‍ ഫൈബ്രിലേഷന്‍ (എഎഫ്) തുടങ്ങിയ മെഡിക്കല്‍ അവസ്ഥകളുള്ള വ്യക്തികള്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും, ഇവയെല്ലാം നിയന്ത്രിക്കാവുന്ന അപകട ഘടകങ്ങളാണ്, എന്നാല്‍ കുടുംബ ചരിത്രം, പ്രായം, ലിംഗഭേദം എന്നിവ നിയന്ത്രിക്കാനാകാത്ത അപകട സാധ്യത വരുത്തുന്ന ചില ഘടകങ്ങളാണ്.

Most read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടംMost read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടം

ബ്രെയിന്‍ സ്‌ട്രോക്ക് എങ്ങനെയാണ് ചികിത്സിക്കുന്നത്?

ബ്രെയിന്‍ സ്‌ട്രോക്ക് എങ്ങനെയാണ് ചികിത്സിക്കുന്നത്?

സ്‌ട്രോക്ക് അനുഭവിക്കുന്ന ഒരാളെ കണ്ടാല്‍ ഉടന്‍ തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഒരു ഇസ്‌കെമിക് സ്‌ട്രോക്ക് ചികിത്സിക്കുന്നതിനായി, തലച്ചോറിലേക്കുള്ള രക്തയോട്ടം വേഗത്തില്‍ പുനസ്ഥാപിക്കാനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. എന്നിരുന്നാലും, ഹെമറേജിക് സ്‌ട്രോക്കിന്റെ കാര്യത്തില്‍, ശസ്ത്രക്രിയ ശുപാര്‍ശ ചെയ്യാവുന്നതാണ്.

പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് അപകടം

പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്ക് അപകടം

യൂറോപ്യന്‍ സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ESO) കോണ്‍ഫറന്‍സ് അവതരിപ്പിച്ച ഒരു പഠനമനുസരിച്ച്, പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ ഹൃദയാഘാതവും സ്ട്രോക്കും വര്‍ദ്ധിക്കുന്നു എന്നാണ്. ജോലി സമ്മര്‍ദ്ദം, ഉറക്ക തകരാറുകള്‍, ക്ഷീണം എന്നിവയാണ് ഇതിന് കാരണമായി അവര്‍ പറയുന്നത്. സാധാരണയായി ഈ രോഗങ്ങളുടെ അപകടഘടകങ്ങളും ഇതു തന്നെയാണ്. ഇന്ത്യയില്‍ ഓരോ 20 സെക്കന്‍ഡിലും ഒരാള്‍ക്ക് മസ്തിഷ്‌കാഘാതം സംഭവിക്കുന്നുവെന്നും ജീവിതശൈലി മാറുന്നതിനാല്‍ ഈ എണ്ണം അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നുവെന്നും അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Most read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

അപകട സാധ്യത

അപകട സാധ്യത

55 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ക്ക് പക്ഷാഘാത സാധ്യത 6 ല്‍ 1 ആണ്, അതേസമയം സ്ത്രീകള്‍ക്ക് ഇത് 5 ല്‍ 1 ആണ്. പല ഘടകങ്ങളും നിങ്ങളുടെ പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ വളരെ പെട്ടെന്ന് ഉണ്ടായേക്കാം. തലവേദന പോലെയോ ചെന്നിക്കുത്ത് പോലെയോ പെട്ടെന്നുണ്ടാകുന്ന അതികഠിനമായ ക്ഷീണം പോലെയോ ആകാം ഇത്. എന്നാല്‍, നിങ്ങള്‍ക്ക് ഇത് തടയാന്‍ ചെയ്യാന്‍ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

സ്‌ട്രോക്ക് രോഗികള്‍ക്കുള്ള ഏറ്റവും മികച്ച ഭക്ഷണ പദ്ധതിയാണ് രക്താതിമര്‍ദ്ദം തടയാനുള്ള ഭക്ഷണരീതികള്‍. ഡാഷ് ഡയറ്റ് ആണ് ഇതില്‍ പ്രധാനം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, മെലിഞ്ഞ മാംസം എന്നിവയില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സസ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇത് വളര്‍ത്തിയെടുത്തത്. പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നതിലൂടെ ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിര്‍ത്തുന്നത് പക്ഷാഘാതവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. നാരുകള്‍ അടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. വിറ്റാമിനുകളും ധാതുക്കളും വേണ്ടത്ര ശരീരത്തില്‍ എത്തുന്നതിനായി ധാരാളം പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, മത്സ്യം, ലീന്‍ മീറ്റ് എന്നിവ കഴിക്കുക.

Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍Most read:കരള്‍ കേടാകും, ഈ ശീലങ്ങള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍

English summary

Lifestyle Habits That Can Increase the Risk of Brain Stroke in Malayalam

​A brain stroke is a serious condition that occurs when the blood supply to various or any part of the brain is disrupted. Read on to know the lifestyle habits that can increase the risk of brain stroke.
Story first published: Monday, October 18, 2021, 10:49 [IST]
X
Desktop Bottom Promotion