For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രാശയ രോഗങ്ങളെ ചെറുത്തുതോല്‍പിക്കാം; ഈ 8 ജീവിതശൈലി മാര്‍ഗങ്ങള്‍ പിന്തുടരൂ

|

വൃക്കകള്‍, മൂത്രാശയം, ഗര്‍ഭപാത്രം എന്നിവയുള്‍പ്പെടെ നിങ്ങളുടെ മൂത്രവ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് സംഭവിക്കുന്ന ഒരു അണുബാധയാണ് മൂത്രനാളി അണുബാധ. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ഇതിന് സാധ്യത കൂടുതല്‍. എന്നാല്‍ മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളും അണുബാധകളും സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാം. മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നത് മൂത്രാശയ അണുബാധയുടെ ഒരു സാധാരണ ലക്ഷണം.

Also read: ശൈത്യകാലത്ത് ശരീരം ചൂടാക്കാം, രക്തയോട്ടം കൂട്ടാം; ഈ ഭക്ഷണങ്ങള്‍ അത്യുത്തമംAlso read: ശൈത്യകാലത്ത് ശരീരം ചൂടാക്കാം, രക്തയോട്ടം കൂട്ടാം; ഈ ഭക്ഷണങ്ങള്‍ അത്യുത്തമം

പനി, ശരീരവേദന, വിറയല്‍ എന്നിവയും ലക്ഷണങ്ങളായി കണക്കാക്കാം. മൂത്രാശയ അണുബാധ പലപ്പോഴും ഫംഗല്‍, ബാക്ടീരിയ, വൈറസ് തുടങ്ങിയ അണുക്കള്‍ മൂലമാണ് ഉണ്ടാകുന്നത്. അണുബാധ വൃക്കകളിലേക്ക് പടരുമ്പോള്‍ ഈ അവസ്ഥ വളരെ വേദനാജനകമാകും. മൂത്രാശയ പ്രശ്നങ്ങളുടെ കാരണങ്ങളും അവ തടയാനുള്ള ചില ജീവിതശൈലി മാര്‍ഗങ്ങളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങള്‍

മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങള്‍

* മൂത്രമൊഴിക്കാനുള്ള പതിവ് പ്രേരണ

* ദുര്‍ഗന്ധമുള്ള മൂത്രം

* മൂത്രമൊഴിക്കുമ്പോള്‍ വേദന

* ഇരുണ്ട അല്ലെങ്കില്‍ രക്തരൂക്ഷിതമായ മൂത്രം

* പനി, വിറയല്‍

* ക്ഷീണം

* ഓക്കാനം

* പേശി വേദന

* ഛര്‍ദ്ദി

* സ്ത്രീകളില്‍ പെല്‍വിക് വേദന

* മലബന്ധം

* പുറം വേദന

മൂത്രാശയ പ്രശ്‌നങ്ങള്‍ക്ക് കാരണം

മൂത്രാശയ പ്രശ്‌നങ്ങള്‍ക്ക് കാരണം

മൂത്രാശയത്തില്‍ ഫംഗസ്, ബാക്ടീരിയ അല്ലെങ്കില്‍ വൈറസ് ബാധിച്ചാല്‍ പലപ്പോഴും മൂത്രാശയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. മൂത്രാശയ പ്രശ്‌നങ്ങള്‍ക്കുള്ള ചില കാരണങ്ങളാണ്;

* ദുര്‍ബലമായ പ്രതിരോധ സംവിധാനം

* പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് പ്രശ്‌നം

* പ്രമേഹം

* മൂത്രത്തില്‍കല്ലുകള്‍ പോലുള്ള മൂത്രനാളി തടയുന്ന മറ്റ് ചില അവസ്ഥകള്‍.

Also read:തടി കുറയ്ക്കാനുള്ള പരിശ്രമത്തില്‍ ഈ 7 കാര്യം മനസ്സില്‍ വയ്ക്കൂ; ഫലപ്രാപ്തി പെട്ടെന്ന്Also read:തടി കുറയ്ക്കാനുള്ള പരിശ്രമത്തില്‍ ഈ 7 കാര്യം മനസ്സില്‍ വയ്ക്കൂ; ഫലപ്രാപ്തി പെട്ടെന്ന്

മൂത്രാശയ രോഗങ്ങള്‍ തടയാന്‍

മൂത്രാശയ രോഗങ്ങള്‍ തടയാന്‍

ആവശ്യത്തിന് വെള്ളം കുടിക്കുക

മൂത്രാശയ രോഗങ്ങള്‍ തടയാനായി നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്. രോഗാവസ്ഥയില്‍, ഇ.കോളി ബാക്ടീരിയ നിങ്ങളുടെ മൂത്രസഞ്ചിയുടെ ഭിത്തിയില്‍ പറ്റിനില്‍ക്കും. ഇത് പനി, വീക്കം, ശരീരവേദന, വിറയല്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഈ യുടിഐ ലക്ഷണങ്ങളെല്ലാം കഠിനമാണെങ്കില്‍, നിങ്ങള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ആന്റിബയോട്ടിക്കുകള്‍ കഴിക്കാം. എന്നിരുന്നാലും, യുടിഐ കൈകാര്യം ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ് വെള്ളം കുടി.

ക്രാന്‍ബെറി കഴിക്കുക

ക്രാന്‍ബെറി കഴിക്കുക

ക്രാന്‍ബെറികളില്‍ സ്വാഭാവികമായി കാണപ്പെടുന്ന പഞ്ചസാരയാണ് ഡി-മാന്‍നോസ്. ഇതിന് ഗ്ലൂക്കോസിനോട് സമാനതയുണ്ട്. ഇ.കോളി ബാക്ടീരിയയെ മൂത്രാശയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ഡി-മാനോസ് സഹായിക്കുമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രാന്‍ബെറികള്‍ കൂടാതെ, ഓറഞ്ച്, ആപ്പിള്‍, പീച്ച് എന്നിവയിലും ഡി-മനോസ് അടങ്ങിയിട്ടുണ്ട്. മൂത്രാശയ അണുബാധകള്‍ വരുമ്പോള്‍ ക്രാന്‍ബെറികള്‍ വളരെ ഫലപ്രദമാണ്. യുടിഐ ലക്ഷണങ്ങളെ മറികടക്കാന്‍ നിങ്ങള്‍ക്ക് ക്രാന്‍ബെറി കഴിക്കാവുന്നതാണ്.

Also read:രോഗങ്ങളെ ചെറുക്കാം, ശരീരം ഫിറ്റായി വയ്ക്കാം; പുതുവര്‍ഷത്തില്‍ ഈ 7 ശീലം വളര്‍ത്തൂAlso read:രോഗങ്ങളെ ചെറുക്കാം, ശരീരം ഫിറ്റായി വയ്ക്കാം; പുതുവര്‍ഷത്തില്‍ ഈ 7 ശീലം വളര്‍ത്തൂ

രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക

രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക

ആവര്‍ത്തിച്ചുള്ള മൂത്രാശയ രോഗങ്ങളും അണുബാധകളും ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനത്തിന്റെ ലക്ഷണം കൂടിയാണ്. നല്ല രോഗപ്രതിരോധശേഷി നേടുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, സമ്മര്‍ദ്ദം കുറയ്ക്കുക.

ഉദരാരോഗ്യം സംരക്ഷിക്കുക

ഉദരാരോഗ്യം സംരക്ഷിക്കുക

ഉദരാരോഗ്യം മോശമായ ആളുകള്‍ക്ക് എളുപ്പത്തില്‍ മൂത്രനാളി അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ട്. യുടിഐകള്‍ വയറിളക്കത്തിന് കാരണമാകും. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിങ്ങളുടെ കുടലിലെ നല്ല ബാക്ടീരിയകളെ കവര്‍ന്നെടുക്കും, അങ്ങനെ കുടലിന്റെ ആരോഗ്യത്തെ തടസ്സപ്പെടുത്തുന്നു. നിങ്ങള്‍ യുടിഐ തടയാനായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുകയാണെങ്കില്‍, അതോടൊപ്പം പ്രീബയോട്ടിക്കും കഴിക്കുക. ഇത് നിങ്ങളുടെ കുടലിന് ആവശ്യമായ നല്ല ബാക്ടീരിയകള്‍ നല്‍കും.

Also read:ഈ ചായ ദിനവും ശീലമെങ്കില്‍ തടി കുറയും, ദഹനാരോഗ്യം മെച്ചപ്പെടുംAlso read:ഈ ചായ ദിനവും ശീലമെങ്കില്‍ തടി കുറയും, ദഹനാരോഗ്യം മെച്ചപ്പെടും

ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക

ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക

മൂത്രാശയ രോഗങ്ങള്‍ക്കുള്ള അപകടസാധ്യതകള്‍ തടയുന്നതിന് സ്ത്രീകള്‍ക്ക് ഇത് വളരെ പ്രധാനമാണ്. കൂടാതെ യോനി തുടയ്ക്കുമ്പോള്‍ മുന്‍വശത്ത് നിന്ന് പിന്നിലേക്ക് തുടയ്ക്കുക. ഇത് പുറകില്‍ നിന്ന് ബാക്ടീരിയ നിങ്ങളുടെ യോനിയില്‍ പ്രവേശിക്കുന്നത് തടയുന്നു.

മൂത്രം അധികനേരം പിടിച്ചുവയ്ക്കരുത്

മൂത്രം അധികനേരം പിടിച്ചുവയ്ക്കരുത്

ആവര്‍ത്തിച്ചുള്ള മൂത്രാശയ രോഗങ്ങള്‍ തടയാന്‍ നിങ്ങള്‍ പതിവായി മൂത്രമൊഴിക്കണം. ഒരിക്കലും മൂത്രം അധികനേരം പിടിച്ചുവയ്ക്കരുത്. മൂത്രം പിടിച്ചുവയ്ക്കുന്നത് ബാക്ടീരിയകള്‍ക്ക് നിങ്ങളുടെ മൂത്രസഞ്ചിയില്‍ വളരെക്കാലം ജീവിക്കാന്‍ ഇടം നല്‍കുന്നു. ഇത് ആത്യന്തികമായി അണുബാധയിലേക്ക് നയിക്കും.

Also read:വയറുവേദനയും വയറിളക്കവും ക്ഷണനേരം കൊണ്ട് നീക്കാം; ഈ ഹെര്‍ബല്‍ ചായയിലുണ്ട് പരിഹാരംAlso read:വയറുവേദനയും വയറിളക്കവും ക്ഷണനേരം കൊണ്ട് നീക്കാം; ഈ ഹെര്‍ബല്‍ ചായയിലുണ്ട് പരിഹാരം

പുകവലി പാടില്ല

പുകവലി പാടില്ല

മൂത്രാശയ രോഗങ്ങള്‍ക്ക് ഒരു പ്രധാന അപകട ഘടകമാണ് പുകയില ഉപയോഗം. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാര്‍ക്ക് മൂത്രാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണ്. മൂത്രാശയ രോഗങ്ങള്‍ തടയാനായി നിങ്ങള്‍ പുകവലി ശീലം ഒഴിവാക്കേണ്ടത് പ്രധാനമാണ്.

വ്യായാമശീലം

വ്യായാമശീലം

മികച്ച മൂത്രാശയ നിയന്ത്രണത്തിനായി പേശികളെ ശക്തിപ്പെടുത്തുന്നതിന് കെഗല്‍ വ്യായാമങ്ങള്‍ ചെയ്യുക. ബലഹീനമായ പേശികള്‍ മൂത്രം ചോര്‍ന്നുപോകാന്‍ കാരണമാകും. നിങ്ങള്‍ക്ക് മൂത്രാശയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഒരു ഡോക്ടറുമായി സംസാരിച്ച് ഈ വ്യായാമങ്ങള്‍ എങ്ങനെ ശരിയായി ചെയ്യണമെന്ന് അറിയുക.

Also read:വായ്‌നാറ്റം നീങ്ങും ഹൃദയവും ശക്തമാകും; 2 സ്പൂണ്‍ എണ്ണ വായിലാക്കി കുലുക്കിയാല്‍ സംഭവിക്കുന്നത്Also read:വായ്‌നാറ്റം നീങ്ങും ഹൃദയവും ശക്തമാകും; 2 സ്പൂണ്‍ എണ്ണ വായിലാക്കി കുലുക്കിയാല്‍ സംഭവിക്കുന്നത്

English summary

Lifestyle Changes You Should Follow To Prevent Urinary Diseases in Malayalam

Here are some lifestyle changes you should follow to prevent urinary diseases. Take a look.
Story first published: Tuesday, January 3, 2023, 10:57 [IST]
X
Desktop Bottom Promotion