For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസികാരോഗ്യം എളുപ്പത്തില്‍ കൂട്ടാം; ശ്രദ്ധിക്കൂ

|

ഓരോരുത്തരും മാനസികമായി ശക്തരാവേണ്ട ഒരു കാലത്താണ് നാമിന്ന് ജീവിക്കുന്നത്. പ്രത്യേകിച്ച്, കൊറോണവൈറസ് ലോകമെങ്ങുമുള്ളവരെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തളര്‍ത്തുന്ന സമയമാണിത്. വൈറസ് ബാധയില്‍പ്പെട്ട് ജീവിതത്തിന്റെ സകല മേഖലകളിലും ഇന്ന് സ്തംഭനാവസ്ഥയിലാണ്. ജോലിപരമായും, സാമ്പത്തികമായും, ആരോഗ്യപരമായും ലോകം വലിയൊരു വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളെ ഓരോരുത്തരും തരണം ചെയ്യേണ്ട സമയമാണിത്. അതിനാല്‍ തന്നെ ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്ന ഇന്ന് മാനസികമായി ഓരോരുത്തരും ശക്തരായിരിക്കേണ്ടതിന്റെ പ്രാധാന്യവും ഏറെയാണ്.

Most read: 26 മൃഗങ്ങള്‍ക്ക് കോവിഡ് ബാധാ സാധ്യതയെന്ന് പഠനംMost read: 26 മൃഗങ്ങള്‍ക്ക് കോവിഡ് ബാധാ സാധ്യതയെന്ന് പഠനം

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മാനസിക ക്ഷേമം വളരെ പ്രധാനമാണ്. ശാരീരിക ആരോഗ്യം പോലെ തന്നെ ഓരോരുത്തരും അവരുടെ മാനസികാരോഗ്യവും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങളായ വിഷാദം, ഉത്കണ്ഠ എന്നിവയും രോഗലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തടയുന്നതിനും സമയബന്ധിതമായ ചികിത്സ തന്നെ ആവശ്യമാണ്. ആരോഗ്യകരമായ മനസ്സ് നിലനിര്‍ത്തുന്നത് നിങ്ങളുടെ സമര്‍പ്പണബോധം, പ്രിയപ്പെട്ടവരുടെ പിന്തുണ തുടങ്ങിയ ലളിതമായ തന്ത്രങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില വഴികള്‍ ഇവിടെ വായിച്ച് മനസിലാക്കൂ.

വ്യായാമം

വ്യായാമം

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുള്ളൂ എന്ന ചൊല്ല് കേട്ടിട്ടില്ലേ? ഏറ്റവും ലളിതമായ രീതിയില്‍ മാനസികാരോഗ്യം വര്‍ധിപ്പിക്കാനുള്ള ഒരു വഴിയാണ് ശാരീരികമായ അധ്വാനം. വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരവും മനസ്സും ശക്തമാകുന്നു. മാത്രമല്ല, വിഷാദരോഗത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു. പതിവ് വ്യായാമം പ്രായപരിധിയില്ലാതെ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ധ്യാനം

ധ്യാനം

മാനസികമായി ശാന്തരായിരിക്കാനും ചിന്തകളെ പോസിറ്റീവ് ആയി നിലനിര്‍ത്താനും ധ്യാനത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് നിങ്ങളുടെ വൈകാരിക ആരോഗ്യം സന്തുലിതമാക്കാന്‍ സഹായിക്കുന്നു. പതിവ് ധ്യാനം സമ്മര്‍ദ്ദത്തെ മറികടക്കുന്നതിനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

Most read:കൊറോണക്കാലത്തെ നേത്ര സംരക്ഷണം; ശ്രദ്ധിക്കണംMost read:കൊറോണക്കാലത്തെ നേത്ര സംരക്ഷണം; ശ്രദ്ധിക്കണം

പോഷകാഹാരം

പോഷകാഹാരം

മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ ഭക്ഷണവും ഒരു പങ്ക് വഹിക്കുന്നു. എന്തെങ്കിലും കഴിക്കുന്നതിലല്ല, എന്തു കഴിക്കുന്നു എന്നുള്ളതിലാണ് പ്രാധാന്യം. വയറു നിറയ്ക്കാന്‍ മാത്രമല്ലാതെ ഭക്ഷണം പോഷകസമ്പുഷ്ടമായി കഴിക്കണമെന്നു പറയുന്നതും അതിനാലാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി 12, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, മഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, സെലിനിയം തുടങ്ങിയ പോഷകാഹാരത്തിന്റെ പ്രാധാന്യം ഇവിടെയാണ്. മാനസിക ആരോഗ്യത്തെ ഗുണപരമായി ഉണര്‍ത്താന്‍ സാധിക്കുന്ന പോഷകങ്ങളാണിവ. ഇവ അടങ്ങിയ ആഹാരസാധനങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ജലാംശം നിലനിര്‍ത്തുക, ധാന്യങ്ങള്‍ കഴിക്കുക, പ്രോട്ടീന്‍ അടങ്ങിയ നാരുകള്‍, പച്ച ഇലക്കറികള്‍ എന്നിവ നല്ല പ്രതിരോധ ശേഷി നിലനിര്‍ത്താനും ആവശ്യമാണ്.

ബന്ധങ്ങള്‍

ബന്ധങ്ങള്‍

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. കുടുംബവുമായും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ചെലവഴിക്കുന്നതും സാമൂഹ്യ ബന്ധങ്ങള്‍ വിപുലീകരിക്കുന്നതും നിങ്ങളുടെ സന്തോഷവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നു. നേരെമറിച്ച്, സാമൂഹിക ഒറ്റപ്പെടല്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, കഴിയുന്നത്ര ആളുകളുമായി ഇടപഴകുക. ഏകാന്തത നിങ്ങളെ കീഴടക്കാന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക.

Most read:തലച്ചോറ് ഉണരും, മാനസികാരോഗ്യം വളരും; ഈ പോഷകങ്ങള്‍Most read:തലച്ചോറ് ഉണരും, മാനസികാരോഗ്യം വളരും; ഈ പോഷകങ്ങള്‍

വിശ്രമം

വിശ്രമം

കഠിനാധ്വാനം മത്രം പോരാ ജീവിതത്തില്‍. ആവശ്യത്തിന് വിശ്രമവും വേണം. ദിവസവും ഓരോരുത്തരും മതിയായ വിശ്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണ്ടതാണ്. ദിവസവും 7-8 മണിക്കൂര്‍ നേരം മതിയായ ഉറക്കം നേടുക. അടുത്ത ദിവസത്തേക്കുള്ള ഊര്‍ജ്ജമാണ് ഉറക്കം എന്നു കൂടി മനസ്സിലാക്കുക.

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കുക

നിങ്ങളുടെ ചിന്തകളാണ് നിങ്ങളെ സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിവിടുന്നത്. ഒരുപാട് ചിന്തിച്ചുകൂട്ടി മനസ്സിനെ കുഴപ്പിക്കാതിരിക്കുക. ഓരോ പ്രശ്‌നവും സമാധാനത്തോടെ ലളിതമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. സമ്മര്‍ദ്ദരഹിതമായി ഇരിക്കാന്‍ ദിവസവും നിങ്ങളുടെ ഹോബികള്‍ക്കായും സമയം കണ്ടെത്തുക. എപ്പോഴാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ സന്തോവാനായിരിക്കുന്നതെന്ന് മനസിലാക്കുക. യാത്രയോ, പാട്ടോ, വ്യായാമമോ, വിനോദമോ, കൂട്ടുകാരോ, പുസ്തകങ്ങളോ എന്തു തന്നെയായാലും അതിനായി നിങ്ങള്‍ സമയം നീക്കിവയ്ക്കുക. അത്തരത്തില്‍ നമ്മുടെ മനസിനെ ശാന്തമാക്കുന്ന കാര്യങ്ങള്‍ക്കായി ദിവസത്തില്‍ അല്‍പ്പ സമയം മാറ്റിവയ്ക്കുക.

English summary

World Mental Health Day 2020: Lifestyle Changes to Improve Mental Health

Most of the lifestyle changes that can improve our bodies will also help our minds and we can all benefit from knowing about them. Take a look.
X
Desktop Bottom Promotion