For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം തുളുമ്പുന്ന ലെമണ്‍ഗ്രാസ് ടീ

|

ആരോഗ്യം പ്രദാനം ചെയ്യുന്ന പലതരം ചായകളെക്കുറിച്ചു നിങ്ങള്‍ക്ക് അറിവുണ്ടാകും. ഗ്രീന്‍ ടീ, കമോമൈല്‍ ടീ, ബ്ലാക്ക് ടീ, ഹെര്‍ബല്‍ ടീ, യെല്ലോ ടീ എന്നിങ്ങനെ പ്രകൃതിദത്ത വഴിയില്‍ നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന, രോഗശമനികളായ വിവിധതരം ചായകള്‍ ഉണ്ട്. ലെമണ്‍ഗ്രാസ് ടീ അത്തരത്തിലൊന്നാണ്. ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും പ്രധാനമായി കണ്ടുവരുന്നൊരു സസ്യമാണ് തെരുവപ്പുല്ല്, ഇഞ്ചിപ്പുല്ല് എന്നിങ്ങനെ അറിയപ്പെടുന്ന ലെമണ്‍ഗ്രാസ്. ഇപ്പോള്‍ ലോകത്തെ പല രാജ്യങ്ങളിലും ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞ് വളര്‍ത്തി വരുന്നു.

Most read: ഹൃദയത്തെ സൂക്ഷിക്കാന്‍ 10 വഴികള്‍Most read: ഹൃദയത്തെ സൂക്ഷിക്കാന്‍ 10 വഴികള്‍

കടല്‍പ്പുല്ലിനു സമാനമായ നീളമുള്ള ഇലകളാണിതിന്. 55 ഇനം ലെമണ്‍ഗ്രാസുകള്‍ നിലവിലുണ്ടെങ്കിലും കിഴക്കന്‍ ഇന്ത്യന്‍, പശ്ചിമ ഇന്ത്യന്‍ ഇനങ്ങള്‍ മാത്രമേ പാചകത്തില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായതുള്ളൂ. ഈ ലേഖനത്തില്‍ ലെമണ്‍ഗ്രാസ് ടീ നിങ്ങളുടെ ശരീരത്തിന് നല്‍കുന്ന ആരോഗ്യപരമായ ചില ആനുകൂല്യങ്ങള്‍ വായിച്ചറിയാം.

ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

ലെമണ്‍ഗ്രാസിന് ഒരു തണുപ്പിക്കല്‍ ഊര്‍ജ്ജമുണ്ട്. ഇത് നിങ്ങളുടെ വയറിനെ ശമിപ്പിക്കാനും ദഹന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്ന സിട്രല്‍ എന്ന ഘടകം ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇത് കൂടുതലും അത്താഴത്തിന് ശേഷം കഴിക്കുന്നതാണ് ഉത്തമം. ചൈനീസ് വൈദ്യശാസ്ത്രത്തിലെ വയറുവേദന, മലബന്ധം അല്ലെങ്കില്‍ ദഹനക്കേട് എന്നിവയ്ക്കുള്ള പുരാതന പരിഹാരമായി ലെമണ്‍ഗ്രാസ് ഉപയോഗിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ മെരുക്കാനുള്ള പ്രകൃതിയുടെ സൂത്രവാക്യമാണ് ലെമണ്‍ഗ്രാസ് ടീ. പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് ശരീരത്തില്‍ മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം ഉത്തേജിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് കരളിനെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. കുടലില്‍ നിന്ന് കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നത് പരിമിതപ്പെടുത്തുന്നതിനും ലെമണ്‍ഗ്രാസ് അറിയപ്പെടുന്നു. അങ്ങനെ ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നു

നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഡയറ്റ് പ്ലാനിനുള്ള മികച്ച തിരഞ്ഞെടുപ്പാണ് ലെമണ്‍ഗ്രാസ് ടീ. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദഹനത്തെ വേഗത്തിലാക്കുകയും കൂടുതല്‍ കലോറി എരിയാന്‍ സഹായിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് കാണിക്കുന്നത് പ്രകൃതിദത്ത സസ്യ സംയുക്തങ്ങളില്‍ കാണപ്പെടുന്ന പോളിഫെനോളുകളും ചായയിലെ കഫീന്‍ ഉള്ളടക്കവും ഊര്‍ജ്ജ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ ഫാറ്റി ആസിഡുകളുടെ ഓക്‌സീകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.

മികച്ച ചര്‍മ്മത്തിനും മുടിയ്ക്കും

മികച്ച ചര്‍മ്മത്തിനും മുടിയ്ക്കും

മനോഹരമായ ചര്‍മ്മത്തിനും മുടിക്കും ആവശ്യമായ പോഷകങ്ങളായ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയുടെ മികച്ച ഉറവിടമാണ് ലെമണ്‍ഗ്രാസ്. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ഇത് ചര്‍മ്മത്തെ മികച്ചതാക്കുകയും എണ്ണമയമുള്ള ടെക്‌സ്ചറുകളെ ചികിത്സിക്കുകയും മുഖക്കുരു, എക്‌സിമ തുടങ്ങിയ ചര്‍മ്മ രോഗങ്ങളെ ചികിത്സിക്കുകയും ചെയ്യുന്നു.

ജലദോഷവും പനിയും സുഖപ്പെടുത്തുന്നു

ജലദോഷവും പനിയും സുഖപ്പെടുത്തുന്നു

ജലദോഷം, ചുമ, പനി എന്നിവ നേരിടാന്‍ സഹായിക്കുന്ന ആന്റി ബാക്ടീരിയല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ ലെമണ്‍ഗ്രാസില്‍ ഉണ്ട്. കൂടാതെ, വിറ്റാമിന്‍ സി ഉപയോഗിച്ച് ഇത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. കുറച്ച് ഗ്രാമ്പൂ, ഒരു നുള്ള് മഞ്ഞള്‍, ചായ ഇല എന്നിവയോടൊപ്പം ലെമണ്‍ഗ്രാസും തിളപ്പിക്കുക. കഫം നീക്കാന്‍ ഈ കൂട്ട് വളരെ ഫലപ്രദമാണ്. ലെമണ്‍ഗ്രാസ്, തുളസി ഇല, ഏലം എന്നിവ ചേര്‍ത്ത് ചൂടുള്ള ഒരു പാനീയം തയാറാക്കിയും കുടിക്കാവുന്നതാണ്.

ആര്‍ത്തവ വേദന ഒഴിവാക്കുന്നു

ആര്‍ത്തവ വേദന ഒഴിവാക്കുന്നു

സ്ത്രീകളുടെ ആരോഗ്യത്തിന് മികച്ചതാണ് ലെമണ്‍ഗ്രാസ് ടീ. ഇത് ആര്‍ത്തവ സമയത്ത് ആശ്വാസം നല്‍കുകയും ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ലെമണ്‍ഗ്രാസ് ടീ അറിയപ്പെടുന്നു. അതിനാല്‍, പ്രമേഹരോഗികള്‍ അതിന്റെ ഉപഭോഗം സംബന്ധിച്ച് ഡോക്ടറെ സമീപിക്കണം. ചില രാസ സംയുക്തങ്ങളുടെ പ്രവര്‍ത്തനം കാരണം ഗര്‍ഭിണികളോ മുലയൂട്ടുന്ന സ്ത്രീകളോ ലെമണ്‍ഗ്രാസ് ടീ ഒഴിവാക്കുക.

ഉത്കണ്ഠ ഒഴിവാക്കുന്നു

ഉത്കണ്ഠ ഒഴിവാക്കുന്നു

ലെമണ്‍ഗ്രാസ് ചായ നിങ്ങളിലെ അമിതമായ ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കുന്നു. മെമ്മോറിയല്‍ സ്ലോണ്‍ കേറ്ററിംഗ് കാന്‍സര്‍ സെന്റര്‍ പറയുന്നതനുസരിച്ച്, ലെമണ്‍ഗ്രാസ് മണക്കുന്നത് അമിതമായ ഉത്കണ്ഠയുള്ള ആളുകളെ സഹായിക്കുന്നുവെന്നാണ്. സമ്മര്‍ദ്ദവും ഉത്കണ്ഠയും ഒഴിവാക്കാന്‍ ചില ആളുകള്‍ ലെമണ്‍ഗ്രാസ് എണ്ണ ശ്വസിക്കുന്നുണ്ട്.

ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞത്

ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞത്

ലെമോണ്‍ഗ്രാസ് ടീ നിങ്ങളുടെ ഡിറ്റോക്‌സ് ചായയാണ്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഇത് നിങ്ങളെ ശരീരത്തിന് അകത്തു നിന്ന് വിഷാംശം ഇല്ലാതാക്കാനും ശുദ്ധീകരിക്കാനും സഹായിക്കുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് കാന്‍സര്‍ സെന്റര്‍ പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ലെമണ്‍ഗ്രാസിന് അണുബാധ തടയുന്ന ചില കഴിവുകളുണ്ടെന്നാണ്. ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ള ആളുകളെ സാധാരണയായി ബാധിക്കുന്ന ഒരു ഫംഗസ് അണുബാധയായ ത്രഷിന്റെ സാധ്യത കുറയ്ക്കുന്നതായി പറയുന്നു.

വായയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

വായയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

പല പ്രദേശങ്ങളിലും ആളുകള്‍ ദന്താരോഗം മെച്ചപ്പെടുത്തുന്നതിനും വായ വൃത്തിയായി നിലനിര്‍ത്തുന്നതിനുമുള്ള മാര്‍ഗ്ഗമായി ലെമണ്‍ഗ്രാസ് തണ്ടുകള്‍ ചവയ്ക്കുന്നു. ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്ന ഒരു പഠനം ഫുഡ് കെമിസ്ട്രി ജേണല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാക്ടീരിയയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന ഘടകം ലെമണ്‍ഗ്രാസ് ഹെര്‍ബല്‍ സത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

English summary

Lemongrass Tea Benefits, Uses and Recipes

Lemongrass is an herb that people can use to make a nutritious tea. Check out the lemongrass tea health benefits, uses and recipes.
Story first published: Tuesday, February 25, 2020, 11:08 [IST]
X
Desktop Bottom Promotion