Just In
Don't Miss
- News
ലീഗിനെ ക്ഷണിക്കാന് ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല് അവര് വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന് നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്ഥി
- Sports
IND vs ENG: പൂനെയില് കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില് കാണികള്ക്ക് വിലക്ക്
- Automobiles
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്സ്; ബുക്കിംഗ് മൊബൈല് അപ്ലിക്കേഷന് വഴി
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രാത്രിയിലെ ഫോണ് ഉപയോഗം സൂക്ഷിച്ചുമതി.. അപകടം !!
മൊബൈല് ഫോണ് ഇന്ന് മിക്കവരുടെയും ജീവിതത്തില് ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി മാറിയിരിക്കുന്നു. ശരീരത്തിന്റെ ഒരു ഭാഗം എന്ന് തന്നെ വേണമെങ്കില് അതിനെ വിശേഷിപ്പിക്കാവുന്നതാണ്. ലോകവിവരങ്ങള് നമ്മുടെ കൈപ്പിടിയില് ഒതുക്കാമെങ്കിലും, ഒരു നാണയത്തിന്റെ ഇരു വശങ്ങള് പോലെ മൊബൈല് ഫോണ് കാരണം ചില ദൂഷ്യഫലങ്ങളും ഉണ്ട്. ദീര്ഘനേരത്തെ മൊബൈല് ഫോണ് ഉപയോഗവും നിങ്ങളുടെ ആരോഗ്യവും തമ്മില് ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യം എന്നു പറയുമ്പോള്, നിങ്ങളുടെ ഊര്ജ്ജത്തിനായുള്ള വിശ്രമസമയം കവര്ന്നെടുക്കാന് മൊബൈല് ഫോണ് കാരണമാകുന്നു. രാത്രിയില് ഉറക്കമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഇത് വഴിതുറക്കുന്നു.
Most read: കണ്ണ് കേടാക്കും കമ്പ്യൂട്ടര് വിഷന് സിന്ഡ്രോം

മൊബൈല് സ്ക്രീനിലെ പ്രകാശം
മൊബൈല് ഫോണ് ദീര്ഘനേരം ഉപയോഗിക്കുമ്പോള് അവ പുറപ്പെടുവിക്കുന്ന ഇലക്ട്രോമാഗ്നെറ്റിക് വികിരണങ്ങളും(റേഡിയോ ഫ്രീക്വന്സി എനര്ജി എന്നു പറയാം) സ്ക്രീനില് നിന്നുള്ള തീവ്രപ്രകാശവും ഗുരുതരമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. സ്ക്രീനില് ദീര്ഘനേരം ശ്രദ്ധിച്ചിരിക്കുന്നതിനാല് നിങ്ങളുടെ മറ്റു കാര്യങ്ങളിലെ ശ്രദ്ധയും സാമൂഹ്യ ഇടപെടലും കുറയാന് കാരണമാകുന്നു.

മെലാടോണിന്റെ അളവ് കുറയ്ക്കുന്നു
പീനിയല് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഒരു ഹോര്മോണ് ആയ മെലാറ്റോണിന് നമ്മുടെ ഉറക്കത്തിന്റെ ഗാഢതയും ദൈര്ഘ്യവും സമയവും നിയന്ത്രിക്കുന്നതില് ഒരു വലിയ പങ്കുവഹിക്കുന്നു. മൊബൈല് ഫോണിന്റെ സ്ക്രീനില് നിന്നുള്ള തീവ്രതയുള്ള പ്രകാശം ഏല്ക്കുന്നത് നമ്മുടെ ഉറക്കം നിയന്ത്രിക്കുന്ന മെലാടോണിന്റെ അളവ് കുറയ്ക്കാന് കാരണമാകുന്നു.
Most read: ആയുര്വ്വേദ ഒറ്റമൂലി ഏത് പഴകിയ മൈഗ്രേയ്നും മാറും

ഉറക്ക ദൈര്ഘ്യം കുറയുന്നു
സെല്ഫോണിന്റെ നിരന്തരമായ ഉപയോഗം കാരണം ഉറക്കത്തിന്റെ ഗാഢതയും ദൈര്ഘ്യവും കുറയുന്നതായി പഠനങ്ങള് വ്യക്തമാക്കുന്നു. തന്മൂലം പകല് സമയങ്ങളില് നല്ല ക്ഷീണം അനുഭവപ്പെടുന്നു. ഇത് ഊര്ജ്ജനിലയെ മന്ദഗതിയിലാക്കി നിങ്ങളുടെ ദൈനംദിന പ്രവര്ത്തികള്ക്ക് തടസ്സം സൃഷ്ടിക്കുന്നു. അതിനാല്, നിങ്ങള്ക്ക് മിക്ക സമയത്തും അലസത അനുഭവപ്പെടുകയും ജോലിയില് ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ വരികയും ചെയ്യുന്നു.

രാത്രി ഉപയോഗം വേണ്ട
ഉറക്കത്തിന് 30 മിനിറ്റ് മുമ്പെങ്കിലും മൊബൈല്ഫോണ് ഉപയോഗം നിര്ത്തുന്നതിലൂടെ ഉറക്കത്തിന്റെ ഗാഢതയും ദൈര്ഘ്യവും വര്ദ്ധിപ്പിക്കുന്നതായി പഠനങ്ങള് സ്ഥിരീകരിക്കുന്നു. രാത്രി നല്ല ഉറക്കം നേടുന്നതിലൂടെ അടുത്ത ദിവസം നിങ്ങളുടെ ജോലിയില് ശ്രദ്ധയും ശുഷ്കാന്തിയും വര്ദ്ധിപ്പിക്കാന് സഹായകമാകുന്നു.
Most read: കണ്ണുകള് വരളുന്നോ? അപകടം തടയാന് ശ്രദ്ധിക്കാം

പഠനം പറയുന്നത്
ജപ്പാനില് കൗമാരക്കാരുടെ ഇടയില് NCBI നടത്തിയ ഒരു പഠനത്തില് ദീര്ഘനേരത്തെ മൊബൈല് ഫോണ് ഉപയോഗം ഉറക്കമില്ലായ്മക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ദിവസവും അഞ്ചു മണിക്കൂറിലേറെ മൊബൈല് ഫോണ് ഉപയോഗിക്കുന്നത് ഉറക്കക്കുറവിന് വഴിവയ്ക്കുന്നുവെന്ന് ഈ പഠനം നിരീക്ഷിച്ചു.

ചാറ്റിങ്ങും വിഷാദരോഗവും
കൂടാതെ ദീര്ഘനേരം സമൂഹ മാധ്യമങ്ങള് ഉപയോഗിക്കുന്നവരും ഓണ്ലൈന് ചാറ്റിങ് നടത്തുന്നവരും വിഷാദരോഗത്തിന് അടിമപ്പെടുവാനുള്ള സാധ്യതയും കണ്ടെത്തി. ദിവസവും രണ്ടു മണിക്കൂറിലേറെ ഇത്തരം പ്രവര്ത്തികളില് ചെലവഴിക്കുന്ന വിദ്യാര്ഥികളില് ആണ് വിഷാദരോഗം കൂടുതലും കാണപ്പെട്ടത്.
Most read: കൊറോണക്കാലത്തെ നേത്ര സംരക്ഷണം; ശ്രദ്ധിക്കണം

ബോധവത്കരണം ആവശ്യം
കൗമാരക്കാരുടെ ഇടയില് വര്ദ്ധിച്ചുവരുന്ന ഉറക്കക്കുറവിനും മാനസിക ആരോഗ്യത്തിനും വേണ്ടി മൊബൈല് ഫോണിന്റെ കൃത്യതയാര്ന്ന ഉപയോഗത്തെപ്പറ്റിയുള്ള ബോധവല്ക്കരണം അത്യാവശ്യമായി മാറിയിരിക്കുകയാണ്. രാത്രി ഉറങ്ങുന്നതിനു ഒരു മണിക്കൂര് മുന്പെങ്കിലും മൊബൈല് ഫോണ് ഉപയോഗിക്കാതിരിക്കുക എന്നത് നമ്മള് വളര്ത്തിക്കൊണ്ടുവരേണ്ട ഒരു ശീലമാണ്. മൊബൈല് ഫോണിന്റെ അമിത ഉപയോഗവും ഉറങ്ങുന്നതിനു മുന്പുള്ള സെല്ഫോണ് ഉപയോഗവും ഒഴിവാക്കുന്നത് ശരീരത്തിനും മാനസികാരോഗ്യത്തിനും വളരെയേറം ഗുണകരവുമാണ്.

നല്ല ഉറക്കം നേടാന് വഴികള്
- വൈകുന്നേരങ്ങളില് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
- രാത്രി കിടക്കുന്നതിനു അര മണിക്കൂര്മുന്പ് (ഒരു മണിക്കൂര് മുന്പാണെങ്കില് വളരെ നല്ലത്) സെല് ഫോണ് ഉപയോഗം നിര്ത്തുക.
- വൈകുന്നേരങ്ങളിലും രാത്രിയിലും കഫീന് അടങ്ങിയ പാനീയങ്ങള് ഒഴിവാക്കുക..
- മദ്യം കഴിക്കാതിരിക്കുക.
- പകല് ഉറക്കം ഒഴിവാക്കുക.

നല്ല ഉറക്കം നേടാന് വഴികള്
- ദിവസം അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. എന്നാല്, ഒരിക്കലും രാത്രി വ്യായാമം ചെയ്യാതിരിക്കുക.
- കിടക്കുന്നതിനു ഒന്നര മണിക്കൂര് മുന്പെങ്കിലും അത്താഴം കഴിക്കുക.
- ഉറങ്ങുന്നതിനു മുന്പ് കുളിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
- ഉറങ്ങുന്നതിനും ഉണരുന്നതിനും ഒരു കൃത്യമായ സമയക്രമം പാലിക്കുക. ഇത്രയും കാര്യങ്ങളില് ശ്രദ്ധ പുലര്ത്തിയാല് സുഖകരമായ ഉറക്കം നിങ്ങളെ തേടിയെത്തും, ഒപ്പം ആരോഗ്യവും.