For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു തുള്ളി കായത്തില്‍ ഒതുങ്ങാത്ത വയറുവേദനയും ദഹനപ്രശ്‌നവുമില്ല

|

മികച്ച ദഹനം എന്നത് ഭക്ഷണശേഷം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ ഭക്ഷണത്തിന് ശേഷം ദഹനം സംഭവിക്കാതെ വയറ് വീര്‍ത്ത് നില്‍ക്കുന്നതും വേദനയും പലപ്പോഴും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത് തന്നെയാണ്. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടും നിസ്സാരമല്ല. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോഴും ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാവുന്ന പ്രതിസന്ധിയെ തരണം ചെയ്യാന്‍ പലപ്പോഴും നമുക്ക് സാധിക്കാതെ വരുന്നു. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ദഹനനാളത്തിലെ വാതകം വര്‍ദ്ധിക്കുന്നതിനും ഇത് വഴി നിങ്ങള്‍ ബുദ്ധിമുട്ടിലാവുകയും ചെയ്യാം.ഭക്ഷണം കഴിച്ചാല്‍ മാത്രമല്ല നിങ്ങളില്‍ ദഹന പ്രശ്‌നമുണ്ടാവുന്നത് ഭക്ഷണം കഴിക്കാതിരുന്നാലും ഈ പ്രശ്‌നം നിങ്ങളിലുണ്ടാവുന്നുണ്ട്. നിങ്ങള്‍ കൂടുതല്‍ നേരം ഭക്ഷണം കഴിക്കാതിരിക്കുകയും വന്‍കുടലിലെ ബാക്ടീരിയകള്‍ ദഹിക്കാത്ത ചില ഭക്ഷണങ്ങളുമായി ഗുസ്തി പിടിക്കുമ്പോഴും ഗ്യാസ് നിങ്ങളുടെ ദഹനനാളത്തിലേക്ക് പ്രവേശിക്കുന്നു.

hing for digestive issues

എന്നാല്‍ ഗ്യാസ് വന്നാല്‍ അത് പോവുന്നതിന് പണി പതിനെട്ടും പയറ്റണം എന്നതാണ് സത്യം. പലപ്പോഴും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ നാം കാണാറുണ്ട്. പല വീട്ടിലും പല ആളുകളിലും പ്രായഭേദമന്യേ ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ചില അത്ഭുത മരുന്നുകള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. അതില്‍ ഒന്നാണ് കായം. കായം ഉപയോഗിച്ച് നമുക്ക് എത്ര വലിയ ഗ്യാസിനേയും ഇല്ലാതാക്കാം. കറി ഉണ്ടാക്കാന്‍ മാത്രമല്ല കായം ഉപയോഗിക്കുന്നത്, ഇത് നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് കൂടി സഹായിക്കുന്നതാണ്. ഇത് മിക്ക വയറുവേദനകള്‍ക്കും ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നു. ഇതെങ്ങനെ ഇനി ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു എന്നും എന്തൊക്കയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്നും എങ്ങനെ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

കായം നമ്മള്‍ ഉപയോഗിക്കുമ്പോള്‍ അതിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി-സ്പാസ്‌മോഡിക്, ലാക്സറ്റീവ്, ആന്റി ഫ്‌ലാറ്റുലന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ആണ് നിങ്ങളുടെ ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിന് സഹായിക്കുനന്ു. ഇത് മലവിസര്‍ജ്ജനം സിന്‍ഡ്രോം (ഐബിഎസ്) സുഗമമാക്കുന്നതിനും ഗ്യാസിന്റേതായ വയറുവേദന പോലുള്ള പ്രശ്‌നങ്ങളെ നേരിടുന്നതിനും സഹായിക്കുന്നു. സാധാരണയായി ദഹിക്കാന്‍ പ്രയാസമുള്ള ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ അതുകൊണ്ട് തന്നെ പലരും കായം ചേര്‍ക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങളെ ചെറുക്കുന്നു എന്നുള്ളത് കൊണ്ടാണ്.

ദൈനംദിന പാചകത്തില്‍ ഉപയോഗിക്കുക

ദൈനംദിന പാചകത്തില്‍ ഉപയോഗിക്കുക

ദൈനം ദിന പാചകത്തില്‍ കായം സാധാരണയായി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇതില്‍ തന്നെ ഗ്യാസ് ഉണ്ടാക്കും എന്ന് നിങ്ങള്‍ക്ക് തോന്നുന്ന വസ്തുക്കളില്‍ നിര്‍ബന്ധമായും ഒരു നുള്ള് കായപ്പൊടിയോ അല്ലെങ്കില്‍ കായത്തിന്റെ കഷ്ണമോ ചേര്‍ക്കുന്നതിന് ശ്രദ്ധിക്കുക. പാസ്ത, ഉരുളക്കിഴങ്ങ് പോലുള്ള അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍, കിഡ്‌നി ബീന്‍സ് പോലുള്ള പയര്‍വര്‍ഗ്ഗങ്ങള്‍, ചെറുപയര്‍, സോയാബീന്‍, പരിപ്പ്. ദിവസവും കായം ഉപയോഗിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.

കായം കലക്കിയ വെള്ളം

കായം കലക്കിയ വെള്ളം

കടലില്‍ കായം കലക്കുക എന്ന പ്രയോഗത്തെപ്പറ്റി നാം കേട്ടിട്ടുണ്ട്. എന്നാല്‍ കായം കലക്കിയ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ്. അതിന് വേണ്ടി ഭക്ഷണം കഴിച്ച ശേഷം അല്‍പം വെള്ളം എടുത്ത് അതിലേക്ക് കായം ഒരു നുള്ള് ചേര്‍ത്ത് അല്‍പം ഉപ്പും ചേര്‍ത്ത് കുടിക്കുക. നിങ്ങള്‍ക്ക് ദഹന സംബന്ധമായ അസ്വസ്ഥതകള്‍ വരുമ്പോള്‍ എല്ലാം തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ദഹന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഇഞ്ചി ചായയില്‍ ഒരു നുള്ള് കായം

ഇഞ്ചി ചായയില്‍ ഒരു നുള്ള് കായം

ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇഞ്ചി ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ഇഞ്ചിച്ചായയില്‍ നമ്മള്‍ അല്‍പം കായപ്പൊടി ചേര്‍ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അല്‍പം ചൂടുവെള്ളത്തില്‍ വേണം ഇത് ചെയ്യേണ്ടത്. അതിന് ശേഷം വേണം ഇഞ്ചി ചായയില്‍ ഇത് മിക്‌സ് ചെയ്യുന്നതിന്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

ഇനി അകത്തേക്ക് കഴിക്കാതെ തന്നെ ദഹന പ്രശ്‌നത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. അതിന് വേണ്ടി ഒരു നുള്ള് കായം എടുത്ത് ഇത് അല്‍പം ചെറുചൂടുള്ള കടുകെണ്ണയില്‍ മിക്‌സ് ചെയ്യുക. ഇത് കൊണ്ട് പൊക്കിളില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ദഹന പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടും എന്നാണ് പറയുന്നത്. കായത്തിന്റെ രുചി അകത്തേക്ക് കഴിക്കുമ്പോള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് കായം ഇത്തരത്തില്‍ ഉപയോഗിച്ച് പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്.

കായത്തിന്റെ ഗുണങ്ങള്‍

കായത്തിന്റെ ഗുണങ്ങള്‍

കായം കഴിക്കുന്നതിലൂടെ അത് നമ്മുടെ ദഹനനാളത്തിലെ ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ മികച്ചതാക്കി മാറ്റുകയും നല്ല ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല ഇതിലുള്ള കാര്‍മിനേറ്റീവ് ഗുണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ ദഹന പ്രശ്‌നത്തെ ഇല്ലാതാക്കി വായുവിന്റെ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പോഷകഗുണമുള്ളതിനാല്‍, മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

കായത്തിന്റെ ഗുണങ്ങള്‍

കായത്തിന്റെ ഗുണങ്ങള്‍

ദഹന പ്രശ്‌നത്തെ മാത്രമല്ല അമിതവണ്ണം എന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കായം. ഇത് ശരീര ഭാരം കുറക്കുകയും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. വയറ് വീര്‍ക്കുക എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്ന അവസ്ഥയില്‍ ആന്റിസ്പാസ്‌മോഡിക്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തന്നെയാണ് ഈ പ്രശ്‌നത്തിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നത്. ഉപയോഗം.

നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍നടുവേദന പെട്ടെന്ന് മാറ്റും നടുവിന് ഉറപ്പ് നല്‍കും യോഗാസനങ്ങള്‍

most read:അപ്പന്റിസൈറ്റിസ് ഗുരുതരമാക്കും ഈ ചെറിയ അശ്രദ്ധ

English summary

How To Use HingTo Bring Relief From Digestive Issues In Malayalam

Here in this article we are discussing about how to use hing for digestive issues in malayalam. Take a look
Story first published: Saturday, July 9, 2022, 12:00 [IST]
X
Desktop Bottom Promotion