For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപ്പന്റിസൈറ്റിസ് ഗുരുതരമാക്കും ഈ ചെറിയ അശ്രദ്ധ

|

അപ്പന്റിസൈറ്റിസ് എന്ന അവസ്ഥയെക്കുറിച്ച് നാം എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ എന്താണ് ഇത് എന്നും എന്തൊക്കയാണ് ഇതിന്റെ ഗുരുതരാവസ്ഥ എന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചും നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. കാരണം അപ്പന്റിസൈറ്റ്‌സ് പോലുള്ള രോഗങ്ങള് നിങ്ങളില്‍ അണുബാധ ഗുരുതരമാക്കുകയും രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും എന്നാണ് പറയുന്നത്. നമ്മുടെ ശരീരത്തില്‍ വന്‍കുടലുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ചെറുവിരലിനോളം വലിപ്പമുള്ള ഒരു അവയവമാണ് ഇത്. പലപ്പോഴും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് ഈ രോഗാവസ്ഥ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലുള്ളത്.

v

എന്നാല്‍ നിങ്ങളില്‍ ഈ രോഗാവസ്ഥ ഗുരുതരമായാല്‍ പോലും പലരും അതിനെ നിസ്സാരമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കൃത്യസമയത്ത് വേണ്ടത്ര ചികിത്സയും പ്രാധാന്യവും ഇതിന് നല്‍കിയില്ലെങ്കില്‍ ഗുരുതരമായ അവസ്ഥയിലേക്കും അണുബാധയിലേക്കും അപ്പന്റിസൈറ്റിസ് നിങ്ങളെ എത്തിക്കുന്നു. അണുബാധയാണ് പലപ്പോഴും ഇതിന് പിന്നിലെ പ്രധാന കാരണം. ഈ സമയത്ത് പലപ്പോഴും അപ്പന്റിസൈറ്റിസ് അടഞ്ഞാണ് കാണപ്പെടുന്നത്. ഇത് ബാക്ടീരിയയും പഴുപ്പും വീക്കവും ഉണ്ടാക്കുന്നു. അതികഠിനമായ അടിവയറ്റിലെ വേദനയിലൂടെയാണ് ഇത് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും എല്ലാം ഇത്തരം ഒരു അവസ്ഥ കാണപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

അപ്പന്റിസൈറ്റിസും രക്തപ്രവാഹവും

അപ്പന്റിസൈറ്റിസും രക്തപ്രവാഹവും

അപ്പന്റിസൈറ്റിസ് രക്തപ്രവാഹം തടസ്സപ്പെടുത്തുന്നതിന് കാരണമാകുന്നുണ്ട്. നൂറുപേരില്‍ അഞ്ച് പേരെയെങ്കിലും ഇത്തരം അവസ്ഥകള്‍ അപ്പന്റിസൈറ്റിസില്‍ സംഭവിക്കുന്നുണ്ട്. രോഗബാധിതനായ വ്യക്തിയുടെ ജീവന്‍ പോലും അപകടപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അന്‍പത് വയസ്സിന് മുകളിലുള്ളവരില്‍ അപ്പന്റിസൈറ്റിസ് എന്ന രോഗാവസ്ഥ വളരെ വിരളമായാണ് കണ്ട് വരുന്നത്.

വിവിധ തരത്തിലുള്ള അപ്പന്റിസൈറ്റിസ്

വിവിധ തരത്തിലുള്ള അപ്പന്റിസൈറ്റിസ്

അപ്പന്റിസൈറ്റിസ് കാരണമാകുന്ന ബാക്ടീരിയകള്‍ പലപ്പോഴും നിങ്ങളുടെ അടിവയറ്റിലേക്ക് എത്തുന്നത് പലപ്പോഴും കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തുന്നു. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. രണ്ട് തരത്തിലാണ് അപ്പന്റിസൈറ്റിസ് ഉള്ളത്. 20-30 വരെ പ്രായമായവരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. ഏതൊക്കെയാണ് അപ്പന്റിസൈറ്റിസ് തരങ്ങള്‍ ഏതൊക്കെയെന്നും അപകടങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

രണ്ട് വിധത്തിലുള്ള അപ്പന്റിസൈറ്റിസ്

രണ്ട് വിധത്തിലുള്ള അപ്പന്റിസൈറ്റിസ്

രണ്ട് തരത്തിലുള്ള അപ്പന്റിസൈറ്റിസ് ആണ് ഉള്ളത്. ഇതില്‍ ഒന്നാണ് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്ന ഒന്നാണ് അക്യൂട്ട് അപ്പന്റിസൈറ്റിസ്. ഇതില്‍ പലപ്പോഴും ഗുരുതരാവസ്ഥ കൂടുതലാണ്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അപ്പന്റിക്‌സ് പൊട്ടുകയും അപകടാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. മറ്റൊന്നാണ് ക്രോണിക് അപ്പന്റിസൈറ്റിസ്. ഇവരില്‍ പലപ്പോഴും ലക്ഷണങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഇവയുടെ ലക്ഷണങ്ങള്‍ പലപ്പോഴും പ്രത്യക്ഷപ്പെട്ട് ഇല്ലാതാവുന്നു. അതുകൊണ്ട് രോഗനിര്‍ണയത്തിന് ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

എന്താണ് കാരണം?

എന്താണ് കാരണം?

എന്താണ് ഇത്തരം അവസ്ഥയുടെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം. പലപ്പോഴും ഇതിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. എന്നാലും അപ്പന്റിക്‌സിന്റെ ഒരു ഭാഗം തടസ്സപ്പെടുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണ് ഇത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലും കാണപ്പെടുന്നത്. ഇത് കൂടാതെ ആളുകളില്‍ പലപ്പോഴും ഇത് പാരമ്പര്യ രോഗമായി മാറുന്നുമുണ്ട്. എന്നാല്‍ നിങ്ങളെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്ന ചില രോഗാവസ്ഥകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കാരണം

കാരണം

പരാന്നഭോജികള്‍ നിങ്ങളുടെ കുടലില്‍ പലപ്പോഴും വീക്കമുണ്ടാക്കുന്നു. ഇത് അപ്പന്റിസൈറ്റിസിലേക്ക് നയിക്കുന്നു. ശാരീരികമായുണ്ടാവുന്ന പരിക്കുകള്‍ ഇതിന് കാരണമാകുന്നു. ഇത് കൂടാതെ മലത്തിലുണ്ടാവുന്ന മാറ്റങ്ങളും അല്‍പം ശ്രദ്ധിക്കണം. വലുതാക്കിയ ലിംഫോയിഡ് ഫോളിക്കിളുകള്‍ കാരണം ഹൈപ്പോകോയിക് ലാമിന പ്രൊപ്രിയയുടെ കട്ടി കൂടുന്നതും ഇതിന് ഒരു കാരണമായി മാറുന്നു. പലപ്പോഴും ഈ ഭാഗത്തുണ്ടാവുന്ന മുഴകളും അല്‍പം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ഇത് കൂടാതെ അണുബാധകളും മറ്റും പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ചെയ്യേണ്ടത് എന്ത്?

ചെയ്യേണ്ടത് എന്ത്?

നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ അപ്പന്റിസൈറ്റിസ് ആണെന്ന് സംശയം തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് ഗുരുതരമായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി നിങ്ങള്‍ക്ക് രോഗാവസ്ഥ ഉണ്ടെങ്കില്‍ എന്ത് ചെയ്യണം എന്നുള്ളത് നമുക്ക് നോക്കാം. പലരിലും അപ്പന്റിസൈറ്റിസ് നീക്കം ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ചില അയവസ്ഥകളില്‍ മരുന്നുകളിലൂടെ ആന്റിബയോട്ടിക്കുകളിലൂടേയും നമുക്ക് ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. രോഗത്തിന്റെ തീവ്രത പരിശോധിച്ച ശേഷമാണ് ഇത്തരം അവസ്ഥകളില്‍ ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുന്നത്.

ആര്‍ത്തവ ദിനങ്ങളില്‍ ഈ അസാധാരണതകള്‍ ശ്രദ്ധിക്കണംആര്‍ത്തവ ദിനങ്ങളില്‍ ഈ അസാധാരണതകള്‍ ശ്രദ്ധിക്കണം

പേവിഷബാധ നിസ്സാരമാക്കല്ലേ: ലക്ഷണം, കാരണം, പ്രതിരോധം ഇങ്ങനെപേവിഷബാധ നിസ്സാരമാക്കല്ലേ: ലക്ഷണം, കാരണം, പ്രതിരോധം ഇങ്ങനെ

English summary

Appendicitis Cause Blockage In Blood Flow In Malayalam

Here in this article we are discussing about the appendicitis can cause infection and blockage in blood flow in malayalam. Take a look.
Story first published: Tuesday, July 5, 2022, 13:19 [IST]
X
Desktop Bottom Promotion