For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നട്ടെല്ല് തകര്‍ക്കും നിങ്ങളുടെ ഈ ശീലങ്ങള്‍

|

ഒരു മനുഷ്യന്റെ നട്ടെല്ലാണ് അയാളുടെ ആരോഗ്യത്തിന്റെ നെടുംതൂണ്‍. ഏതു പ്രവര്‍ത്തിയിലും നിങ്ങളെ പിന്തുണയ്ക്കുന്നതും ഈ നട്ടെല്ലു തന്നെ. നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴുമെല്ലാം നാഡീവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത്തരത്തിലുള്ള നിങ്ങളുടെ നട്ടെല്ലിന് ഏല്‍ക്കുന്ന ചെറിയ കേടുപാടുകളോ അല്ലെങ്കില്‍ പരിക്കോ പോലും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കും.

Most read: ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാMost read: ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

ചില പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയുക പോലുമില്ലായിരിക്കാം ഇതൊക്കെ നിങ്ങളുടെ നട്ടെല്ലിനെ പ്രയാസപ്പെടുത്തുന്നതാണെന്ന്. എന്നാല്‍ മനസിലാക്കുക, ദിവസവും നിങ്ങള്‍ ചെയ്യുന്ന നിസാരമെന്ന് തോന്നുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ നട്ടെല്ലിന് കേടുവരുത്തും. അതിനാല്‍, ഇനിപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് മുമ്പ്, നിങ്ങള്‍ നിങ്ങളുടെ നട്ടെല്ലിനെക്കുറിച്ച് കൂടി ആലോചിക്കുന്നത് നന്നായിരിക്കും.

ഹൈ ഹീല്‍ ചെരുപ്പ് ധരിക്കുന്നത്

ഹൈ ഹീല്‍ ചെരുപ്പ് ധരിക്കുന്നത്

ഹൈ ഹീല്‍ ചെരിപ്പുകള്‍ ഉപയോഗിക്കുന്ന പല സ്ത്രീകളെയും നാം കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇവര്‍ ഒരു കാര്യം മനസിലാക്കുക, എന്നും ഹൈ ഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നത് നട്ടെല്ലിന്റെ വക്രത വിന്യാസത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണമാക്കുന്നുവെന്ന്. ഇത് നിങ്ങളുടെ ശരീരവടിവിനെ ബാധിക്കുകയും നിങ്ങളുടെ മുതുകും ഇടുപ്പും വളയുകയും ചെയ്യുന്നു. അതിനാല്‍ പോയിന്റ് ഹൈ ഹീല്‍ ചെരിപ്പുകള്‍ക്ക് പകരം ഫഌറ്റ് അല്ലെങ്കില്‍ മിതമായ പൊക്കത്തിലുള്ള ചെരിപ്പുകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

മൊബൈല്‍ ഫോണ്‍ ഉപയോഗം

മൊബൈല്‍ ഫോണ്‍ ഉപയോഗം

ജലദോഷത്തിനും ചുമയ്ക്കും വരെ അമ്മമാര്‍ മക്കളെ പഴിചാരുന്ന ഉപകരണമാണ് മൊബൈല്‍ഫോണ്‍. ഈ ശീലം നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി മാറിയെങ്കിലും, ഇത് നമ്മുടെ ആരോഗ്യത്തിന് വലിയ ദോഷമാണ് ഉണ്ടാക്കുന്നതെന്നുകൂടി ഓര്‍ക്കുക. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന വിധം നിങ്ങളുടെ നട്ടെല്ലിന് പ്രയാസം സൃഷ്ടിക്കുന്നതാണ്. സംസാരിക്കാനായി മൊബൈല്‍ഫോണ്‍ തോളിനും ചെവിയിലും ഇടയില്‍ വയ്ക്കല്‍, കുനിഞ്ഞിരുന്ന് ഫേണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ നിങ്ങളുടെ നട്ടെല്ലില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യങ്ങളാണ്.

Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

നിങ്ങളുടെ ഇരിപ്പ്

നിങ്ങളുടെ ഇരിപ്പ്

തെറ്റായ ഇരിപ്പു വശം നിങ്ങളുടെ നട്ടെല്ലിനെ വേദനിപ്പിക്കുന്നു. തെറ്റായ ഇരിപ്പ് നിങ്ങളുടെ നട്ടെല്ലിന്റെ സ്വാഭാവിക വിന്യാസത്തിന് വിരുദ്ധമാണ്. മുന്നോട്ട് ആഞ്ഞിരിക്കുന്നത് നിങ്ങളുടെ ഇടുപ്പില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പ്രധാനമായും ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇത്തരം കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടത്. ഓരോ അരമണിക്കൂറിലും നിങ്ങളുടെ തലയും കഴുത്തും മുകളിലേക്കും താഴേക്കും വലത്തോട്ടും ഇടത്തോട്ടും നീക്കുക. ഏതെങ്കിലും വേദനയോ രോഗാവസ്ഥയോ ഒഴിവാക്കാന്‍, ഐസ് പായ്ക്ക് പുറത്ത് പുരട്ടുക. വേദന നീങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.

വളരെനേരം ഇരിക്കുന്നത്

വളരെനേരം ഇരിക്കുന്നത്

വളരെ നേരം ഇരിക്കുന്നവര്‍ക്ക് അവരുടെ പിന്നിലെ പേശികള്‍, കഴുത്ത്, നട്ടെല്ല് എന്നിവയ്ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. നിങ്ങളുടെ പുറകുവശം നന്നായി പിന്തുണയ്ക്കുന്ന ഒരു കസേരയില്‍ നേരെ ഇരിക്കുക, ഉയരം ക്രമീകരിക്കുക. അതിലൂടെ നിങ്ങളുടെ പാദങ്ങള്‍ തറയില്‍ സ്വാഭാവികമായി വിശ്രമിക്കും. നിങ്ങള്‍ക്ക് എത്ര സുഖകരമാണെങ്കിലും, ഏറെ നേരം ഇരിക്കുന്നത് ഒരിക്കലും നല്ലതല്ല. നിങ്ങളുടെ ശരീരത്തിന് ഒരു ഇടവേള നല്‍കുന്നതിനായി ഓരോ അരമണിക്കൂറിലും എഴുന്നേറ്റു നീങ്ങുക.

Most read:റംസാന്‍ വ്രതം; പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍Most read:റംസാന്‍ വ്രതം; പ്രമേഹ രോഗികള്‍ ശ്രദ്ധിക്കാന്‍

അമിതഭാരം കൈകളില്‍ തൂക്കുന്നത്

അമിതഭാരം കൈകളില്‍ തൂക്കുന്നത്

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിവരുമ്പോള്‍ അല്ലെങ്കില്‍ കൈകളില്‍ ഭാരക്കൂടുതല്‍ തൂക്കി നടക്കുമ്പോള്‍ എല്ലാം നിങ്ങള്‍ ഒരു വശത്തേക്കോ മുന്നോട്ടോ ചായുന്നു. നിങ്ങളുടെ ശരീരം കൂടുതല്‍ നേരം ചരിഞ്ഞാല്‍, ഇത് കഴുത്ത് വേദനയ്ക്കും നട്ടെല്ല് വേദനയ്ക്കും കാരണമാകുന്നു. സ്‌കൂള്‍ കുട്ടികളുടെ ഭാരമേറിയ ബാഗും പ്രശ്‌നം സൃഷ്ടിക്കുന്നത് ഇത്തരത്തിലാണ്. കുട്ടികളുടെ ബാഗില്‍ ശരീരഭാരത്തിന്റെ 20%ത്തില്‍ കൂടുതല്‍ ഭാരം ഉണ്ടാകരുത്. നിങ്ങളുടെ ബാഗ് ഒരു തോളില്‍ മാത്രം തൂക്കിയിടുന്നതും പുറത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്.

കിടക്കുന്ന പൊസിഷന്‍

കിടക്കുന്ന പൊസിഷന്‍

നിങ്ങള്‍ കിടന്നുറങ്ങുമ്പോള്‍ തെറ്റായ പൊസിഷനില്‍ കിടക്കുന്ന ശീലം നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിന് ദോഷകരമാകുന്നു. ചില പൊസിഷനില്‍ കിടന്നുറങ്ങുന്നത് നട്ടെല്ല് കമാനത്തിലും കഴുത്തിലും സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഒടുവില്‍ സന്ധി വേദന, കഴുത്ത് വേദന, നടുവേദന എന്നിവയിലേക്ക് നയിക്കുന്നു. നിലവില്‍ നടുവേദന അനുഭവിക്കുന്നവര്‍ മലര്‍ന്നു കിടന്ന് ഉറങ്ങുന്നത് ശരിയായ രീതിയാണ്. ഉറങ്ങുമ്പോള്‍ മുട്ടിനു താഴ്ഭാഗത്തായി ഒരു തലയിണയോ മറ്റോ വയ്ക്കാം. തലയ്ക്ക് ക്ഷീണം തോന്നാതിരിക്കാന്‍ തലയിണയുടെ ഉയരവും ക്രമീകരിക്കാം.

Most read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

കൃത്യമായ ഉറക്കസ്ഥാനം

കൃത്യമായ ഉറക്കസ്ഥാനം

നടുവേദന ഉള്ളവര്‍ കമഴ്ന്നു കിടന്ന് ഉറങ്ങുന്നത് നല്ലതല്ല. ഇങ്ങനെ കിടന്നാല്‍ മറിയാനും തിരിയാനും സാധ്യത കൂടുതലാണ്. ഇത് നിങ്ങളുടെ കഴുത്തിനും ഇടുപ്പിനും ബുദ്ധിമുട്ടാക്കുന്നു. ഒരു വശം തിരിഞ്ഞ് ഉറങ്ങുന്നതാണ് മികച്ച പൊസിഷന്‍. നിങ്ങളുടെ അരക്കെട്ടിനും ഇടുപ്പിനും സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ കാലുകള്‍ക്കിടയില്‍ ഒരു തലയിണയും വയ്ക്കാം. നിങ്ങളുടെ കാലുകള്‍ നെഞ്ചിലേക്ക് ചെറുതായി ബന്ധിക്കുക. ഇതിനകം തന്നെ നടുവേദനയുള്ള ആളുകള്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ സ്ഥാനം പ്രത്യേകിച്ചും സുഖകരമാണ്.

തെറ്റായ ഭക്ഷണശീലം

തെറ്റായ ഭക്ഷണശീലം

തെറ്റായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് പലപ്പോഴും നടുവേദനയ്ക്കും കാരണമാകുന്നതാണ്. ലീന്‍ പ്രോട്ടീന്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, അവോക്കാഡോ, സാല്‍മണ്‍ എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ നിങ്ങളുടെ നട്ടെല്ലിന് ശക്തമായ പേശികള്‍ക്ക് ആവശ്യമാണ്. എല്ലുകള്‍, മൃദുവായ ടിഷ്യു എന്നിവ നിര്‍മ്മിക്കാന്‍ ഇവയിലെ പോഷകങ്ങള്‍ ആവശ്യമാണ്. നട്ടെല്ലിന്റെ കരുത്തിനായി കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങളും ലഭിക്കുന്നത് ഉറപ്പാക്കുക.

Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

ജിമ്മിലെ പ്രവര്‍ത്തികള്‍

ജിമ്മിലെ പ്രവര്‍ത്തികള്‍

ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ടതാണിത്. നിങ്ങള്‍ ജിമ്മില്‍ ഭാരം വഹിക്കുകയാണെങ്കില്‍, ഒരു വിദഗ്ദ്ധന്റെ മേല്‍നോട്ടത്തില്‍ അത് ചെയ്യണം. തുടക്കക്കാര്‍ ആവേശത്തില്‍ കൂടിയ ഭാരം ഉയര്‍ത്തുന്നത് നിങ്ങളുടെ നട്ടെല്ലിന് കേടുവരുത്തും.

വീട്ടുജോലികള്‍ ചെയ്യുമ്പോള്‍

വീട്ടുജോലികള്‍ ചെയ്യുമ്പോള്‍

ദൈനംദിന വീട്ടുജോലികള്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. പക്ഷേ ശരിയായ രീതിയില്‍ ചെയ്യുന്നില്ലെങ്കില്‍ നട്ടെല്ലിന് പരിക്കുകള്‍ പറ്റുന്നു. ഉദാഹരണത്തിന്, തറ തുടക്കല്‍, അടിച്ചു വാരല്‍, അലക്ക് എന്നിവയില്‍ ശരീരം മുന്നോട്ട് ചരിഞ്ഞ അവസ്ഥയിലാണ്, ഇത് നിങ്ങളുടെ നട്ടെല്ലിന് സമ്മര്‍ദ്ദം ചെലുത്തും.

English summary

Everyday Habits That Destroy Your Spine

Learn how everyday bad habits like poor posture and eating unhealthy foods can lead to chronic back pain.
Story first published: Thursday, May 14, 2020, 10:15 [IST]
X
Desktop Bottom Promotion