For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിടിച്ചുകെട്ടിയ പോലെ തടി കുറയും; കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഈ പച്ചക്കറികള്‍ നല്‍കും ഫലപ്രാപ്തി

|

അമിതവണ്ണം ഒരു പ്രശ്‌നമാണ്. ഇത് നിങ്ങളുടെ പ്രതിച്ഛായയെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കുന്നു. മാത്രമല്ല, ഇത് ആരോഗ്യത്തിന് ഹാനികരവുമാണ്. പ്രമേഹം, ഹൃദ്രോഗം, മറ്റ് സങ്കീര്‍ണതകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നതിന്റെ സൂചനയായും അമിതമണ്ണത്തെ കണക്കാക്കുന്നു. ജീവിതശൈലി കൂടുതല്‍ കൂടുതല്‍ ഉദാസീനമാകുമ്പോള്‍, ആര്‍ക്കും പൊണ്ണത്തടി വരാം. തടി കുറയ്ക്കാനായി പെടാപാട് പെടുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. നിങ്ങളും അത്തരത്തിലുള്ള ഒരാളാണെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്.

ALso read: ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്‌ALso read: ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്‌

തടി കുറയ്ക്കാനായി സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ചില പച്ചക്കറികളെ ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടാം. പച്ചക്കറികളില്‍ ധാരാളം നാരുകളും അവശ്യ ധാതുക്കളും വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും തുടര്‍ന്ന് തടി കുറയ്ക്കാനും സഹായിക്കും. പച്ചക്കറികള്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. മിക്കവാറും എല്ലാ പച്ചക്കറികളും പോഷകങ്ങള്‍ അടങ്ങിയതും നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമാണ്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ചിലതരം പച്ചക്കറികളുണ്ട്. തടി കുറയ്ക്കാനായി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് പച്ചക്കറികള്‍ ഇതാ.

കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് പച്ചക്കറികള്‍

കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് പച്ചക്കറികള്‍

കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറവുള്ള ധാരാളം പച്ചക്കറികളുണ്ട്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമത്തില്‍ ഇവ ഒരു പ്രധാന പങ്ക് വഹിക്കും. നിങ്ങള്‍ക്ക് ഈ പോഷക സമ്പുഷ്ടമായ പച്ചക്കറികള്‍ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യം വളര്‍ത്താനും സാധിക്കും.

ല്യുറ്റസ്

ല്യുറ്റസ്

ഈ ഇലക്കറിയില്‍ നാരുകള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍ വന്‍കുടല്‍ പുണ്ണ് ബാധിച്ചവര്‍ക്ക് ല്യുറ്റസ് മികച്ച ഭക്ഷണമാണ്. ഇതില്‍ ഭൂരിഭാഗവും വെള്ളമാണ്. അതിനാല്‍ വേനല്‍ക്കാലത്ത് ഇത് കഴിക്കുന്നത് നല്ലതാണ്. ല്യൂറ്റസില്‍ ഫോളേറ്റ്, കാല്‍സ്യം, വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സാലഡുകളില്‍ വളരെ വൈവിധ്യമായി ഉപയോഗിക്കുന്ന ഒരു ഘടകം കൂടിയാണ് ല്യൂറ്റസ്.

Also read:ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂAlso read:ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂ

കാപ്‌സിക്കം

കാപ്‌സിക്കം

നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു പച്ചക്കറിയാണ് കാപ്‌സിക്കം. പച്ച, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ഇത് വിളയുന്നുണ്ട്. വിവിധ സുഗന്ധവ്യഞ്ജനങ്ങളുമായി കാപ്‌സിക്കം എളുപ്പത്തില്‍ ലയിക്കും. വളരെയേറെ പോഷകങ്ങള്‍ നിറഞ്ഞതുമാണ് ഇത്. ഇതില്‍ നിറയെ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാപ്‌സിക്കത്തില്‍ കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ വളരെ കുറവാണ്. കൂടാതെ നല്ല അളവില്‍ നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ സാങ്കേതികമായി ഒരു പഴമാണ്, പക്ഷേ പച്ചക്കറിയായും നിങ്ങള്‍ക്ക് ഇത് കഴിക്കാം. മോണോസാച്ചുറേറ്റഡ് ആസിഡുകള്‍, വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ഇത്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും അവൊക്കാഡോ പ്രയോജനകരമാണ്. അവോക്കാഡോ നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിര്‍ത്തുന്നു. ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുന്ന നിരവധി പ്രധാന വിറ്റാമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് അവോക്കാഡോ. ചില പഠനങ്ങള്‍ അനുസരിച്ച്, അവോക്കാഡോകള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Also read:ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍Also read:ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍

ബ്രോക്കോളി

ബ്രോക്കോളി

ക്രൂസിഫറസ് കുടുംബത്തില്‍ പെട്ടതാണ് ബ്രോക്കോളി. ഇതില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, കെ, സി, വിറ്റാമിന്‍ ബി എന്നിവയുടെ നിരവധി വകഭേദങ്ങള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഇത് നിങ്ങളെ സഹായിക്കുന്നു. ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ബ്രോക്കോളി കഴിക്കാം. ബ്രൊക്കോളി അമിതമായി വേവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചില ഗവേഷണങ്ങള്‍ പ്രകാരം, ബ്രൊക്കോളിക്ക് ആന്റി ഏജിംഗ് ഗുണങ്ങളുണ്ട്. ചിലതരം ക്യാന്‍സറുകളെ ചെറുക്കാനും ഇത് സഹായിക്കും.

കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍

കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഏറ്റവും മികച്ച പച്ചക്കറികളില്‍ ഒന്നാണ് കോളിഫ്‌ളവര്‍. ഉരുളക്കിഴങ്ങിനും അരിക്കും മറ്റ് ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ക്കും പകരമായി ഉപയോഗിക്കാവുന്നതാണ് ഇത്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. മറ്റ് ക്രൂസിഫറസ് പച്ചക്കറികള്‍ക്ക് സമാനമായി ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിന് പ്രസിദ്ധമാണ് കോളിഫ്‌ളവര്‍. നാരുകള്‍ ധാരാളം അടങ്ങിയ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ധാരാളം പോഷകങ്ങളുടെ നല്ല ഉറവിടമാണ് കോളിഫ്‌ളവര്‍.

Also read:മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍Also read:മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍

കൂണ്‍

കൂണ്‍

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ മറ്റൊരു പച്ചക്കറിയാണ് വൈറ്റ് ബട്ടണ്‍ കൂണ്‍. വിറ്റാമിന്‍-ബി 6, ഇരുമ്പ് കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്. കൂണ്‍ പല തരത്തില്‍ കഴിക്കാവുന്നതാണ്. കറികളിലും സൂപ്പുകളിലും കൂണ്‍ ഉപയോഗിക്കാം. കൂടാതെ, ഇത് പലതരം മരിനേഷനുകള്‍ ഉപയോഗിച്ച് ഫ്രൈ ചെയ്യുകയോ ഗ്രില്‍ ചെയ്യുകയോ ചെയ്യാം. വെളുത്ത കൂണില്‍ കൊഴുപ്പും കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ്.

ബീന്‍സ്

ബീന്‍സ്

ചെറുപയര്‍, പയര്‍, ബീന്‍സ് എന്നിവയ്ക്കൊപ്പം പയര്‍വര്‍ഗ്ഗ കുടുംബത്തില്‍ പെട്ടവയെ സ്നാപ്പ് ബീന്‍സ് അല്ലെങ്കില്‍ സ്ട്രിംഗ് ബീന്‍സ് എന്നും വിളിക്കുന്നു. പല പയറുവര്‍ഗ്ഗങ്ങളെയും അപേക്ഷിച്ച് ഇവയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണ്. ക്ലോറോഫില്ലിന്റെ നല്ല സ്രോതസ്സുകളാണ് ഇത്. ചില പഠനങ്ങള്‍ അനുസരിച്ച് ക്യാന്‍സര്‍ തടയാനും ഗ്രീന്‍ ബീന്‍സ് നിങ്ങളെ സഹായിക്കും. ഇവയില്‍ കരോട്ടിനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വാര്‍ദ്ധക്യസമയത്ത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

Also read:ജീവിതം ദുസ്സഹമാക്കും മുട്ടുവേദന; ആശ്വാസമാണ് ആയുര്‍വേദത്തിലെ ഈ പരിഹാരങ്ങള്‍Also read:ജീവിതം ദുസ്സഹമാക്കും മുട്ടുവേദന; ആശ്വാസമാണ് ആയുര്‍വേദത്തിലെ ഈ പരിഹാരങ്ങള്‍

ചീര

ചീര

വിപണിയില്‍ സുലഭമായി ലഭിക്കുന്ന പച്ചക്കറികളില്‍ ഒന്നാണിത്. ചീര പാകം ചെയ്യുന്നതിനുമുമ്പ് നന്നായി കഴുകണം. കാരണം അതില്‍ അഴുക്കും മറ്റ് ദോഷകരമായ ബാക്ടീരിയകളും അടങ്ങിയിട്ടുണ്ടാകും. ചീരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ചയോ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇരുമ്പിന്റെ കുറവോ ഉള്ള ആളുകള്‍ക്ക് ഇത് വളരെ നല്ലതാണ്. ചീരയില്‍ കാര്‍ബോഹൈഡ്രേറ്റും കുറവാണ്.

English summary

Eat These Low Carb Vegetables That Helps In Losing Weight, Details In Malayalam

These are some best low carb vegetables you can included in your diet. Take a look.
Story first published: Wednesday, February 1, 2023, 13:00 [IST]
X
Desktop Bottom Promotion