For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത്

|

ശരീരത്തില്‍ ജലാംശമില്ലെങ്കില്‍ സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് നിര്‍ജ്ജലീകരണം. ഒരു സാധാരണ വേനല്‍ക്കാല രോഗമാണിത്. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ പല കാരണങ്ങളാല്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നു. ശരീരത്തില്‍ എത്തുന്ന വെള്ളത്തേക്കാള്‍ കൂടുതലായി ശരീരത്തില്‍ നിന്ന് വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും മറ്റും ജലം പുറംതള്ളപ്പെടുമ്പോള്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും ശരീരത്തിലെ ഊര്‍ജ്ജം കുറയുകയും മറ്റ് പല അസ്വസ്ഥതകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.

Most read: സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍Most read: സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍

നിര്‍ജ്ജലീകരണം എന്നത് അപകടകരമായ ഒരു സാഹചര്യമാണ്, അത് നിസ്സാരമായി കാണരുത്. അവഗണിച്ചാല്‍ ഒരാള്‍ അബോധാവസ്ഥയിലേക്ക് വരെയെത്താം. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നത് അത്യാവശ്യമാണ്. കൂടാതെ, നിര്‍ജ്ജലീകരണം കാരണം നിങ്ങള്‍ക്ക് പതിവായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പരിശോധന ചെയ്യുന്നതും നന്നായിരിക്കും.

നിര്‍ജ്ജലീകരണത്തിന്റെ കാരണങ്ങള്‍

നിര്‍ജ്ജലീകരണത്തിന്റെ കാരണങ്ങള്‍

വേനല്‍ക്കാലത്ത് ആളുകളില്‍ നിര്‍ജ്ജലീകരണം കൂടുതലായി കണ്ടുവരുന്നു. ശരീരത്തിനുള്ളിലെ ജലത്തിന്റെ അളവിലുള്ള പൊരുത്തക്കേട് പല കാരണങ്ങളാല്‍ സംഭവിക്കാം

അതിസാരം

അതിസാരം

അതിസാരം കാരണം ഒരു വ്യക്തിക്ക് ശരീരത്തില്‍ നിന്ന് അധിക ജലം നഷ്ടപ്പെടാവുന്നതാണ്. പതിവായി, വെള്ളമുള്ള മലം ശരീരത്തില്‍ നിന്ന് പുറത്തെത്തുന്നത് കനത്ത ജലനഷ്ടത്തിന് കാരണമാകുന്നു. വേനല്‍ക്കാലത്ത് നിരവധി ബാക്ടീരിയ, വൈറല്‍ അണുബാധകള്‍ക്കും ശരീരം വഴിയൊരുക്കുന്നു.

Most read:സന്ധിവേദന വഴിക്കുവരില്ല; ഈ ആഹാരമാണ് പരിഹാരംMost read:സന്ധിവേദന വഴിക്കുവരില്ല; ഈ ആഹാരമാണ് പരിഹാരം

ഛര്‍ദ്ദി

ഛര്‍ദ്ദി

ഏതെങ്കിലും അണുബാധയുടെ ഫലമായി ഉണ്ടാകുന്ന ഛര്‍ദ്ദിയും ശരീരത്തില്‍ നിന്ന് വലിയ അളവില്‍ വെള്ളം പുറന്തള്ളുന്നതിന് ഇടയാക്കുന്നു. അതിനാല്‍, ഛര്‍ദ്ദി കഴിഞ്ഞ് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

വിയര്‍പ്പ്

വിയര്‍പ്പ്

ചിലപ്പോള്‍ അമിതമായ വിയര്‍പ്പ് ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാക്കും. ചൂടുള്ള കാലാവസ്ഥയില്‍ അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കൂടുതല്‍ വിയര്‍പ്പിലേക്ക് നയിക്കുന്നു. എന്നാല്‍ വിയര്‍ക്കുന്നതിന് കണക്കായി ശരീരത്തില്‍ വെള്ളം നിറയുന്നില്ലെങ്കില്‍ ഇത് നിര്‍ജ്ജലീകരണത്തിനും കാരണമാകും.

Most read:കിഡ്‌നി തകരാറ് ഗുരുതരമാകാം; ഈ ലക്ഷണം കരുതിയിരിക്കൂMost read:കിഡ്‌നി തകരാറ് ഗുരുതരമാകാം; ഈ ലക്ഷണം കരുതിയിരിക്കൂ

നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍

നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍

* വരണ്ട നാവും വായയും

* വിയര്‍പ്പ്

* കടുത്ത ക്ഷീണം

* വിശപ്പ് കുറവ്

* ചൂടിനോടുള്ള അസഹിഷ്ണുത

* നേരിയ തലവേദന

* അമിതമായ ദാഹം

* മൂത്രം ഇരുണ്ടതായി മാറുന്നു

* വരണ്ട ചുമ

നിര്‍ജ്ജലീകരണം എങ്ങനെ ഒഴിവാക്കാം

നിര്‍ജ്ജലീകരണം എങ്ങനെ ഒഴിവാക്കാം

നിര്‍ജ്ജലീകരണം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ്. ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. അതിനാല്‍, ദാഹം വരാനായി കാത്തിരിക്കരുത്. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍, കനത്ത ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ പ്രവര്‍ത്തനത്തിന് 2 മണിക്കൂര്‍ മുമ്പ് കുറഞ്ഞത് 1.5 ലിറ്റര്‍ വെള്ളം കുടിക്കണം. പ്രവര്‍ത്തനത്തിന് ശേഷം, വീണ്ടും ആവശ്യത്തിന് വെള്ളം കുടിക്കണം. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയാണെങ്കില്‍, അടിയന്തര പരിശോധന ആവശ്യമാണ്.

Most read:അറിയാതെ പോകരുത് കക്കിരിയുടെ ഈ ദോഷഫലങ്ങള്‍Most read:അറിയാതെ പോകരുത് കക്കിരിയുടെ ഈ ദോഷഫലങ്ങള്‍

നിര്‍ജ്ജലീകരണം തടയാന്‍ ശ്രദ്ധിക്കാം

നിര്‍ജ്ജലീകരണം തടയാന്‍ ശ്രദ്ധിക്കാം

* ചൂടുള്ള കാലാവസ്ഥയില്‍ കനത്ത വ്യായാമങ്ങള്‍ ഒഴിവാക്കുക

* കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക

* വയറിളക്കവും ഛര്‍ദ്ദിയും നിയന്ത്രിക്കുക

* ഉയര്‍ന്ന ഉപ്പും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക

എന്താണ് കുടിക്കേണ്ടത്

എന്താണ് കുടിക്കേണ്ടത്

* ജ്യൂസുകള്‍, നാരങ്ങാവെള്ളം

* ഇലക്ട്രോലൈറ്റ് അടിസ്ഥാനമാക്കിയുള്ള റീഹൈഡ്രേഷന്‍ പാനീയങ്ങള്‍

* കരിക്ക്, തേങ്ങാവെള്ളം

* സ്‌പോര്‍ട്‌സ് ഡ്രിങ്ക്‌സ്

Most read:40 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട മാറ്റങ്ങള്‍Most read:40 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട മാറ്റങ്ങള്‍

എന്താണ് ഒഴിവാക്കേണ്ടത്

എന്താണ് ഒഴിവാക്കേണ്ടത്

* ചായ, കോഫി, മറ്റ് കഫീന്‍ പാനീയങ്ങള്‍

* മദ്യം

* എയറേറ്റഡ് ഡ്രിങ്ക്‌സ്, സോഡ

English summary

Dehydration Causes, Symptoms And Prevention in malayalam

Dehydration is a typical summer illness. Read on the causes, symptoms and prevention tips for dehydration.
X
Desktop Bottom Promotion