For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം വളര്‍ത്തുന്ന പച്ച ഇലക്കറികള്‍; പതിവായി കഴിച്ചാല്‍ ഗുണങ്ങളിത്

|

പണ്ടുകാലം മുതല്‍ക്കേ മിക്കവരുടെയും ദൈനംദിന ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഇലക്കറികള്‍. വൈവിധ്യമാര്‍ന്ന വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതിനാല്‍ പലരും ഇത്തരം ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. പച്ച ഇലക്കറികളില്‍ കൊഴുപ്പും പഞ്ചസാരയും വളരെ കുറവാണ്, ഇത് ശരീരഭാരം കുറയ്ക്കാനുള്ള അനുയോജ്യമായ ഭക്ഷണമാണ്.

Most read: ഈ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് മാതളനാരങ്ങ ഇല; ഉപയോഗിക്കേണ്ടത് ഇങ്ങനെMost read: ഈ അസുഖങ്ങള്‍ക്ക് പ്രതിവിധിയാണ് മാതളനാരങ്ങ ഇല; ഉപയോഗിക്കേണ്ടത് ഇങ്ങനെ

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലൂടെയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ മന്ദഗതിയിലാക്കുന്നതിലൂടെയും ഹൃദ്രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ എന്നിവ തടയുന്നതിലൂടെയും ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുന്നു. ഇലക്കറികള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രോഗങ്ങളില്‍ നിന്നും രോഗാവസ്ഥകളില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു. നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍ബന്ധമായും നിങ്ങള്‍ കഴിച്ചിരിക്കേണ്ട ചില മികച്ച ഇലക്കറികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മുരിങ്ങയില

മുരിങ്ങയില

പണ്ടുകാലം മുതല്‍ക്കേ പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ മുരിങ്ങ ഇലകള്‍ ഉപയോഗിച്ചുവരുന്നു. ഇത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ്. ഉയര്‍ന്ന പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നിവ അടങ്ങിയ മുരിങ്ങയില കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഭക്ഷണമാണ് മുരിങ്ങയില.

കെയ്ല്‍

കെയ്ല്‍

ലോകമെമ്പാടുമുള്ള ആളുകള്‍ കഴിക്കുന്ന ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളില്‍ ഒന്നാണ് കെയ്ല്‍. യൂറോപ്, അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഇത് ഇന്ന് നമ്മുടെ നാട്ടിലും ലഭ്യമാണ്. ഇത് വേവിച്ചോ പച്ചയായോ കഴിക്കുന്നത് നല്ലതാണ്. നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി നിരവധി പ്രധാന പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. 1 കപ്പ് അസംസ്‌കൃത കെയ്‌ലിനി നിങ്ങളുടെ മുഴുവന്‍ ഭക്ഷണത്തേക്കാള്‍ 6 മടങ്ങ് കൂടുതല്‍ വിറ്റാമിന്‍ കെ, ഇരട്ടി വിറ്റാമിന്‍ എ, ആവശ്യത്തിലധികം വിറ്റാമിന്‍ സി എന്നിവ നല്‍കാന്‍ കഴിയും. ഓക്സിഡേറ്റീവ് സ്‌ട്രെസ് മൂലമുണ്ടാകുന്ന രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Most read:ഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരംMost read:ഭക്ഷണം കഴിക്കുമ്പോള്‍ വയറ് പ്രശ്‌നമാക്കുന്നോ? ഈ യോഗാസനത്തിലുണ്ട് പരിഹാരം

മൈക്രോഗ്രീന്‍സ്

മൈക്രോഗ്രീന്‍സ്

മൈക്രോഗ്രീനുകള്‍ അടിസ്ഥാനപരമായി സസ്യങ്ങളാണ്. എന്നാല്‍ ഇത് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. ഈ സസ്യഭക്ഷണത്തില്‍ വിറ്റാമിന്‍ സി, ഇ, കെ എന്നിവ ധാരാളമുണ്ട്. വലിപ്പം കുറവാണെങ്കിലും അവ വളരെയേറെ പോഷകപ്രദമാണ്.

ബീറ്റ്‌റൂട്ട് ഇല

ബീറ്റ്‌റൂട്ട് ഇല

പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. അവയുടെ ഇലകളും അതുപോലെതന്നെയാണ്. നിങ്ങളുടെ ആരോഗ്യത്തിന് ഗുണകരമായ ധാരാളം പോഷകങ്ങള്‍ ഇതിലുണ്ട്. പൊട്ടാസ്യം കൂടുതലായി അടങ്ങിയിട്ടുള്ളതാണ് ബീറ്റ്‌റൂട്ട് ഇലകള്‍. ഈ പച്ച ഇലക്കറിയില്‍ നാരുകളും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, ആന്റിഓക്സിഡന്റുകളായ ബീറ്റ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നിവയും ഇതിലുണ്ട്. ഈ ഇലകള്‍ കഴിക്കുന്നത് മാക്യുലര്‍ ഡീജനറേഷന്‍, തിമിരം തുടങ്ങിയ നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

Most read:പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെMost read:പ്രായത്തിനനുസരിച്ച് മനസ്സു മാറും; മനസ്സിനെ നിയന്ത്രിക്കേണ്ടത് ഇങ്ങനെ

കാബേജ്

കാബേജ്

ഏവര്‍ക്കും പരിചിതമായ ഇലക്കറിയാണ് കാബേജ്. ക്യാബേജിന് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും അന്നനാള ക്യാന്‍സര്‍ ലക്ഷണങ്ങള്‍ കുറയ്ക്കാനും കഴിയും. നിങ്ങളുടെ ദഹന ആരോഗ്യവും രോഗപ്രതിരോധ സംവിധാനവും മെച്ചപ്പെടുത്താന്‍ കഴിയുന്ന ഭക്ഷണമാണിത്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും ക്യാബേജ് സഹായിക്കും.

ചീര

ചീര

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് ചീര. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ കുറയ്ക്കാനും ചീരയ്ക്ക് കഴിയും. ചീരയില്‍ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും തടയാന്‍ ഉപയോഗപ്രദമാണ്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനും ദിവസത്തില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ചീര കഴിച്ചിരിക്കണം.

Most read:തലവേദന പലതരത്തില്‍; ഈ ശീലങ്ങള്‍ പാലിച്ചാല്‍ തലവേദനയെ അകറ്റിനിര്‍ത്താംMost read:തലവേദന പലതരത്തില്‍; ഈ ശീലങ്ങള്‍ പാലിച്ചാല്‍ തലവേദനയെ അകറ്റിനിര്‍ത്താം

റൊമെയ്ന്‍ ലെറ്റിയൂസ്

റൊമെയ്ന്‍ ലെറ്റിയൂസ്

വിറ്റാമിന്‍ എ, കെ എന്നിവ അടങ്ങിയിട്ടുള്ള ഒരു സാധാരണ ഇലക്കറിയാണ് ലെറ്റിയൂസ്. ഇത് പതിവായി കഴിക്കുന്നത് രക്തത്തിലെ ലിപിഡുകളുടെ അളവ് മെച്ചപ്പെടുത്തുമെന്നും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പല പഠനങ്ങളും കാണിക്കുന്നു. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ റൊമെയ്ന്‍ ലെറ്റിയൂസ് പതിവായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

കോളാര്‍ഡ് ഗ്രീന്‍സ്

കോളാര്‍ഡ് ഗ്രീന്‍സ്

കെയ്ല്‍, ഉള്ളി എന്നിവയോട് സാമ്യമുള്ള ഇലകളാണ് ഇവ. കൊളാര്‍ഡ് ഗ്രീനിന് നല്ല കട്ടിയുള്ള ഇലകളുണ്ട്. രുചിയില്‍ കയ്‌പേറിയതാണെങ്കിലും പോഷകഗുണങ്ങള്‍ നിരവധിയാണ്. കാല്‍സ്യം, വിറ്റാമിന്‍ എ എന്നിവയുടെ നല്ല ഉറവിടമാണ് ഈ ഇലകള്‍. വിറ്റാമിന്‍ ബി 9, വിറ്റാമിന്‍ സി എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല ആരോഗ്യ അവസ്ഥകളും ചികിത്സിക്കാന്‍ വളരെ ഉപയോഗപ്രദമാണ്. കോളാര്‍ഡ് ഗ്രീന്‍സ് വിറ്റാമിന്‍ കെയുടെ മികച്ച ഉറവിടമാണ്. നിങ്ങളുടെ ഊര്‍ജനില ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ഇതിന് സാധിക്കും. കൊളാര്‍ഡ് ഗ്രീന്‍സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഒടിവിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

Most read;നാഡികളെ തളര്‍ത്തുന്ന സെറിബ്രല്‍ പാള്‍സി; കാരണങ്ങളും ചികിത്സയുംMost read;നാഡികളെ തളര്‍ത്തുന്ന സെറിബ്രല്‍ പാള്‍സി; കാരണങ്ങളും ചികിത്സയും

English summary

Best Green Leafy Vegetables To Boost Your Health in Malayalam

Green leafy vegetables are beneficial for your health. Here are some best green leafy vegetables you should eat to boost your overall health. Take a look.
Story first published: Tuesday, October 18, 2022, 10:40 [IST]
X
Desktop Bottom Promotion