For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വണ്ണം കുറക്കാന്‍ എയറോബിക്‌സ് വ്യായാമങ്ങള്‍

|

ശരീരഭാരം കുറയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ ആദ്യം ചെയ്യുന്നത് ജിമ്മിലേക്ക് ഓടുക എന്നതാണ്. അവിടെനിന്ന് ട്രെഡ്മില്ലിലും മെഷീനുകളിലുമൊക്കെയായി ദീര്‍ഘനേരം കസര്‍ത്ത് കളിച്ച് വീട്ടിലെത്തി നല്ലപോലെ ഭക്ഷണവും കഴിച്ച് കിടക്കും. കഠിനമായ വ്യായാമം ഇഷ്ടപ്പെടാത്ത മറ്റു ചിലര്‍ ശാന്തമായ യോഗ തിരഞ്ഞെടുക്കും. ശ്വസനത്തിലൂടെ മനസിനെ മെരുക്കു തടി കുറയ്ക്കാമെന്ന് ചിന്തിക്കും. എന്നാല്‍ മറ്റൊരു വഴി കൂടിയുണ്ട്. ശരീരഭാരം കുറക്കാന്‍ എയ്‌റോബിക്‌സ് വ്യായാമങ്ങള്‍ സഹായിക്കും. വണ്ണക്കൂടുതലുള്ളവര്‍ക്ക് ആശ്ചര്യമായിരിക്കാം, എങ്കിലും സത്യമാണ്.

Most read: തടി കുറക്കണോ.. ചീരയിലൊന്ന് പിടിക്കാംMost read: തടി കുറക്കണോ.. ചീരയിലൊന്ന് പിടിക്കാം

ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ഉപാധിയാണ് എയ്‌റോബിക്‌സ് വ്യായാമങ്ങള്‍. ഏത് സമയത്തും സാധ്യമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് എയ്‌റോബിക് വ്യായാമങ്ങള്‍ പരിശീലിക്കാവുന്നതാണ്. എയ്റോബിക് വ്യായാമം പല രൂപത്തിലുണ്ട്. അതിനാല്‍ നിങ്ങളുടെ ദിനചര്യയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താതെയെ നിങ്ങളുടെ ശരീരം വളരെയധികം പരിശ്രമിക്കാതെയെ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഇവ പരിശീലിക്കാവുന്നതാണ്. ജോലിക്കാരെ സംബന്ധിച്ചിടത്തോളം മികച്ച കാര്യമെന്തെന്നാല്‍ എയ്‌റോബിക് വ്യായാമങ്ങള്‍ ശാരീരികവും മാനസികവുമായ അമിത സമ്മര്‍ദ്ദം വരുത്തുന്നില്ല എന്നതാണ്.

എയറോബിക്‌സ് എന്ത് ?

എയറോബിക്‌സ് എന്ത് ?

എയറോബിക് വ്യായാമം നിങ്ങളെ വിയര്‍പ്പിക്കുന്ന ഒരു ശാരീരിക പ്രവര്‍ത്തനമാണ്. നിങ്ങളുടെ ഹൃദയം വേഗത്തില്‍ അടിക്കാന്‍ തുടങ്ങുകയും കൂടുതല്‍ ശ്വസിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നു. എയ്‌റോബിക്‌സ് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ മാത്രമല്ല, ശരീരത്തിലേക്ക് ഓക്‌സിജനെ കൂടുതല്‍ കാര്യക്ഷമമായി എത്തിക്കാനും സഹായിക്കുന്നു. ഇവയ്ക്ക് വലിയ പേശീ ഗ്രൂപ്പുകളുടെ ഉപയോഗം വേണമെന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുന്നു.

എന്തുകൊണ്ട് എയ്‌റോബിക്‌സ് ?

എന്തുകൊണ്ട് എയ്‌റോബിക്‌സ് ?

എയ്റോബിക് വ്യായാമങ്ങള്‍ പിന്തുടരുന്നതിന്റെ ചില പ്രധാന നേട്ടങ്ങള്‍ ഇവയാണ്: ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കല്‍, രക്തചംക്രമണം വര്‍ദ്ധിപ്പിക്കല്‍, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കല്‍, ശരീരഭാരം കുറയ്ക്കല്‍, പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കല്‍, മെച്ചപ്പെട്ട ഉറക്കം, പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. എയ്റോബിക് ഏവര്‍ക്കും അനുയോജ്യമായ വ്യായാമമാണ്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനുള്ള എയ്റോബിക് വ്യായാമത്തിന്റെ ഗുണങ്ങളും നിരവധി പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മാനസികാരോഗ്യം

മാനസികാരോഗ്യം

ശാരീരിക ശക്തി മാത്രമല്ല എയ്റോബിക് വ്യായാമം മാനസികാരോഗ്യ പ്രശ്നങ്ങള്‍, ഉത്കണ്ഠ, വിഷാദം, സമ്മര്‍ദ്ദം എന്നിവ കുറക്കുന്നതിനും സഹായിക്കുന്നു. വ്യായാമം കാരണം നിങ്ങളുടെ രക്തം പമ്പ് ചെയ്യുന്നത് നിങ്ങളുടെ ശരീരം സ്വയമേ സന്തോഷകരമായ ഹോര്‍മോണുകള്‍ പുറത്തുവിടുന്നു, ഇത് മികച്ച മാനസികാവസ്ഥയിലേക്ക് നയിക്കുന്നു. എയ്റോബിക് വ്യായാമം ചെയ്യാന്‍ ആരംഭിച്ചാല്‍ നിങ്ങളില്‍ വലിയ വ്യത്യാസം അനുഭവപ്പെടുകയും ചര്‍മ്മം മികച്ചതാവുകയും ചെയ്യും. നിങ്ങളുടെ വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണവും ശ്രദ്ധിക്കുക.

എങ്ങനെ മെലിയുന്നു?

എങ്ങനെ മെലിയുന്നു?

നിങ്ങള്‍ വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ നിങ്ങളുടെ ഇഷ്ടപ്പെട്ട സൂംബാ ഡാന്‍സ് ചെയ്യാം. അതിലൂടെ നിങ്ങള്‍ക്ക് സന്തോഷപൂര്‍വ്വം ഭാരം കുറയ്ക്കാനാകുന്നു. പേശികളുടെ ഏതെങ്കിലും തരത്തിലുള്ള ശാരീരിക ചലനങ്ങളില്‍ ഏര്‍പ്പെടുന്നത് ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു. ഇതിന് പരിഹാരമായി കൂടുതല്‍ കലോറി കത്തിക്കുകയും അത് ഊര്‍ജ്ജമായി മാറുകയും ചെയ്യുന്നു. എയ്‌റോബിക്‌സിലൂടെയുള്ള രീതി നിങ്ങളിലെ കൊഴുപ്പ് ഉണ്ടാക്കുന്ന കലോറി കത്തിക്കുന്നു. ഫലപ്രദമായ ഏതാനും ചില എയറോബിക് വ്യായാമങ്ങള്‍ നമുക്ക് നോക്കാം.

സൈക്ലിംഗ്

സൈക്ലിംഗ്

സൈക്കിളിംഗ് അറിയപ്പെടുന്ന എയ്റോബിക് വ്യായാമമാണ്. അത് നിങ്ങളുടെ ഹൃദയത്തിന് വളരെയേറെ ഗുണം ചെയ്യുന്നതാണ്. നിങ്ങളുടെ ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ മുഴുവന്‍ ശരീരത്തിനും ആവശ്യമായ വ്യായാമവും നല്‍കുന്നു. പുറവും കാലുകളും ശക്തവും ആരോഗ്യകരവും ദൃഢവുമാക്കുന്നു. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വ്യായാമം എന്ന നിലയില്‍ സൈക്ലിംഗിന് പോകവുന്നതാണ്.

നടത്തം

നടത്തം

ഏവരും അറിയാതെ ചെയ്യുന്നൊരു ശാരീരികാധ്വാനമാണ് നടത്തം. നടത്തത്തിന്റെ ആരോഗ്യപരമായ ഒരുപാട് ശാസ്ത്രീയ വശങ്ങള്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതുമാണ്. ജീവിതശൈലിയില്‍ മാറ്റംവന്ന ഇന്നത്തെ കാലത്ത് മലയാളികള്‍ നടത്തത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഒരു പാര്‍ക്കിലൂടെയുള്ള നടത്തം അല്ലെങ്കില്‍ കാല്‍നടയാത്ര തികച്ചും ഉപയോഗശൂന്യമാണെന്ന് തോന്നിയേക്കാവുന്ന അവസ്ഥ മാറി വരികയാണ്. വസ്തുതാപരമായി ഇത് ശരീരഭാരം കുറയ്ക്കാന്‍ വളരെയേറെ അറിയപ്പെടുന്നൊരു എയ്റോബിക് വ്യായാമമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും നടത്തം ഗുണം ചെയ്യുന്നു.

ജോഗിംഗ്

ജോഗിംഗ്

നടക്കുന്നതിനേക്കാള്‍ അല്‍പ്പം കൂടി മെച്ചപ്പെട്ട എയ്‌റോബിക് വ്യായാമമാണ് ജോഗിംഗ്. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ വീട്ടില്‍ എയറോബിക് വ്യായാമത്തിന്റെ വേഗത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. അതിനാല്‍ ഫലപ്രദമായ മാറ്റത്തിന് കുറച്ച് ജോഗിംഗ് പരീക്ഷിക്കാവുന്നതാണ്. വേഗത്തിലുള്ള നടത്തം എന്ന് ജോഗിംഗിനെ വേണമെങ്കില്‍ പറയാം. ഇത് ഓട്ടത്തിന്റെയത്ര ബുദ്ധിമുട്ട് നിങ്ങള്‍ക്ക് അനുഭവപ്പെടുത്തില്ല. മടുപ്പ് ഉളവാകാനാള്ള സാധ്യതയും കുറവായിരിക്കും.

സൂംബാ ഡാന്‍സ്

സൂംബാ ഡാന്‍സ്

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് മികച്ചൊരു തിരഞ്ഞെടുപ്പാണ് സൂംബാ ഡാന്‍സ്. അതിന്റെ ആവശ്യകത അറിഞ്ഞുതന്നെ ഇന്ന് കേരളത്തിലുടനീളം സൂംബാ ക്ലബ്ബുകളും ഉയര്‍ന്നു വരുന്നുണ്ട്. സൂംബാ വെറുമൊരു ഡാന്‍സ് അല്ല. അതൊരു വ്യായാമമുറയാണ്. ഇവയിലെ പാട്ടുകള്‍ക്കനുസരിച്ച് ചെയ്യുന്നത് വെറും നൃത്തമല്ല, ഫിറ്റ്‌നസ് സ്റ്റെപ്പുകളാണ്. ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കി വശത്താക്കാവുന്നതാണ് ഇവ. നിങ്ങള്‍ തടി കുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സന്തോഷത്തോടെ അതു നേടിയെടുക്കാന്‍ സൂംബ നിങ്ങളെ സഹായിക്കും.

നീന്തല്‍

നീന്തല്‍

നീന്തലിന്റെ ഗുണഫലങ്ങളെപ്പറ്റി ഏവര്‍ക്കും അറിവുള്ളതാണ്. തല മുതല്‍ കാല്‍വിരലുകള്‍ വരെയുള്ള ശരീരഭാഗങ്ങള്‍ക്ക് നീന്തലിലൂടെ വേണ്ട അധ്വാനം ലഭിക്കുന്നു. ആന്തരികാവയവങ്ങള്‍ക്കും നീന്തലിന്റെ ഗുണം ലഭിക്കുന്നതാണ്. മികച്ചൊരു എയറോബിക് വ്യായാമമായി നീന്തല്‍ വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. ഇന്നും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും തടി കുറക്കാന്‍ ഉത്തമമായ വ്യായാമമായി നീന്തലിനെ തിരഞ്ഞെടുക്കുന്നു.

സ്റ്റെയര്‍ റണ്ണിംഗ്

സ്റ്റെയര്‍ റണ്ണിംഗ്

ജോഗിംഗിനെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്ന വ്യായാമമാണ് സ്റ്റെയര്‍ റണ്ണിംഗ്. ഇത് നിങ്ങളുടെ കാലുകള്‍ക്കും ഊര്‍ജ്ജത്തിനും മികച്ചൊരു എയ്‌റോബിക് വ്യായാമമാണ്. ഒരു നീണ്ട കോവണിപ്പടി തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് സ്‌റ്റെയര്‍ റണ്ണിംഗ് പരിശീലിക്കാവുന്നതാണ്. ആദ്യം അല്‍പം തളര്‍ച്ച അനുഭവപ്പെടുമെങ്കിലും പരിശീലനത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്. പലപല രീതിയില്‍ സ്റ്റെയര്‍ റണ്ണിംഗ് പരിശീലിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച എയ്റോബിക് വ്യായാമങ്ങളിലൊന്നാണ് സ്റ്റെയര്‍ റണ്ണിംഗ്.

റോവിംഗ്

റോവിംഗ്

ശരീരഭാരം കുറക്കാന്‍ റോവിംഗ് മികച്ചൊരു എയ്‌റോബിക് വ്യായാമമാണ്. കലോറി കത്തിച്ചുകളയാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണവും കൂടിയാകുമ്പോള്‍ റോവിംഗ് നിങ്ങളുടെ ശരീരത്തിന് മികച്ച ആകൃതിയും കൈവരുത്തുന്നു. ഇതിലൂടെ നിങ്ങളുടെ മെറ്റബോളിസവും വര്‍ദ്ധിക്കുന്നു. സൈക്ലിംംഗിനെക്കാള്‍ വേഗത്തില്‍ റോവിംഗ് കലോറി കത്തിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സ്‌കിപ്പിംഗ് റോപ്പ്

സ്‌കിപ്പിംഗ് റോപ്പ്

ശരീരമാകെ പ്രവര്‍ത്തനം ആവശ്യമായ വ്യായാമമാണ് സ്‌കിപ്പിംഗ് റോപ്പ്. പണ്ടുമുതലേ ആളുകള്‍ ഈ വ്യായാമം ചെയ്തുവരുന്നു. മറ്റാരുടെയും സഹായമില്ലാതെ എളുപ്പത്തില്‍ ഇത് പരിശീലിക്കാവുന്നതാണ്. സ്‌കിപ്പിംഗ് റോപ്പ് കുട്ടികളും കായികതാരങ്ങളും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടാകും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും നല്ലൊരു എയറോബിക് വ്യായാമമാണ് ഇത്.

English summary

Best Aerobics Exercises For Weight Loss

Here we are discussing about aerobic exercise and its effects on weight loss. Take a look.
Story first published: Thursday, December 26, 2019, 16:54 [IST]
X
Desktop Bottom Promotion